ജി.എച്ച്.എസ്. പെരിങ്കരി/അക്ഷരവൃക്ഷം/ കാണ്മാനില്ല

Schoolwiki സംരംഭത്തിൽ നിന്ന്
കാണ്മാനില്ല

ഇരുകൈകളാൽ കണ്ണുപൊത്തിവിളിച്ചപ്പോൾ
കണി,കണ്ടതീച്ചകൾ മുത്തുന്ന വീടും
ഷുഗറും കൊളസ്ട്രോളുമധികമെന്നാരാ‍‍ഞ്ഞി-
ട്ടിൻജക്ഷൻ, എടുക്കുന്ന കൊതുകും
കണ്ണുമാത്രം പ‍ങ്കുവച്ചിരുട്ടിൽ മുഖം-
മൂടിവച്ച മനുഷ്യരും, ഹാ!യിതെന്തൊരു സ്വപ്നം
വന്നണ‍‍ഞ്ഞുമുത്തീ, മഹാമാരിതൻ ദീർഘ-
ങ്ങളാം കൈകൾ,ഡെങ്കുവും മങ്കിയും
പിന്നെ പേരറിഞ്ഞിടാത്തൊരായിരം പനികളും
സൂര്യന്റെ കളികൾ മൂക്കുന്ന നട്ടുച്ചനേരത്ത്
ഉള്ളിൽ വേറൊരു സൂര്യനെ തട്ടിക്കളിപ്പിച്ച്
മയക്കം വിടാത്ത കണ്ണുകൾ ഇറുക്കിതുറപ്പിച്ച്
ആമായക്കാഴ്ച്ചകൾ കാണുന്നു വീണ്ടുമീ ഞാൻ
ചൂലെടുത്തു ‍ഞാൻ, മുറ്റമടിച്ചു ഞാൻ, ആ ചിരട്ട-
തന്മുഖം തട്ടിത്തിരിപ്പിച്ചു,
കൂത്താടിയെച്ചുട്ടുകൊന്നു..
ഹാ!....അത്ഭുതം...എന്തൊരത്ഭുതമെന്നുടെ
സഹയാത്രികനാം പേരില്ലാപ്പനിയെ കാൺമാനേയില്ല!!
 

ശ്രീലക്ഷ്മി.കെ.പി
10 എ ജി. എച്ച്.എസ്.പെരിങ്കരി
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത