ജി.എച്ച്.എസ്. രയരോം/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർഥികളുടെ സർഗ്ഗശേഷി വികസിപ്പിച്ച അവരുടെ സാഹിത്യ അഭിരുചി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളോട് ചേർന്ന് അനേക വർഷങ്ങളായി വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. പല വർഷങ്ങളിലും ഈ വിദ്യാലയത്തിലെ കുരുന്നു പ്രതിഭകൾക്ക് സബ്ജില്ല ജില്ലാതലങ്ങളിൽ ട്രോഫികൾ ലഭിച്ചിട്ടുണ്ട് .അമ്മ മലയാളത്തെ സ്നേഹിക്കുന്ന ഒരു കൂട്ടം വിദ്യാർഥികൾ ആണ് ഇതിലെ സജീവ പ്രവർത്തകർ.

വിദ്യാരംഗം കലാസാഹിത്യവേദി കുട്ടികളുടെ സർഗാത്മകതയും വിജ്ഞാനതൃഷ്ണയും പരിപോഷിപ്പിക്കുന്ന പല പ്രവർത്തനങ്ങളും സ്കൂൾതലത്തിൽ നടത്തിവരുന്നു. സ്കൂളിലെ അറുനൂറിലധികം വിദ്യാർത്ഥികൾ സാഹിത്യവേദിയുടെ പ്രവർത്തനത്തിലൂടെ അവരുടെ വിവിധ കഴിവുകൾ മാറ്റുരച്ച് പ്രതിഭ തെളിയിക്കുന്നു .വായന സാഹിത്യരചന ചിത്രരചന അഭിനയം സംഗീതം എന്നിവയിലൂടെ സർഗ്ഗാത്മകതയുടെ ലോകത്ത് സഞ്ചരിക്കാൻ സഹായിക്കുന്ന പ്രവർത്തനങ്ങൾക്ക് വിദ്യാരംഗം കലാസാഹിത്യവേദി കൂടുതൽ ഊന്നൽ നൽകുന്നു.