ജി.എച്ച്.എസ്. വെറ്റിലപ്പാറ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

വെറ്റിലപ്പാറ: വെറ്റിലപ്പാറ ഗവൺമെന്റ് ഹൈസ്കൂളിൽ ഓണം-ബക്രീദ് ആഘോഷം ഗംഭീരമായി കൊണ്ടാടി.ഹെഡ്മാസ്റ്ററിന്റെയും രക്ഷിതാക്ക ളുടെയും പി. ടി. എ മെമ്പർമാരുടെയും നേതൃത്ത്വത്തിലായിരുന്നു ആഘോ ഷം നടന്നത്. കുട്ടികൾ അതി ആവേശത്തോടെ പരിപാടികളിൽ പങ്കെടുത്തു.പല വിധ പരിപാടികളിലും കുട്ടികളുടെ പങ്കാളിത്തമുണ്ടായി.

        പൂക്കള മത്സരം , കലം പൊട്ടിക്കൽ , മ‍ിഠായി പൊറുക്കൽ , സൈ

ക്കിൾ സ്ളോ റൈസിങ് , ബലൂൺ പൊട്ടിക്കൽ , മൈലാഞ്ചി ഇടൽ , അധ്യാപകർക്കും രക്ഷിതാക്ക‍ൾക്കുമുള്ള ബൈക്ക് സ്ളോ റൈസിങ് , സുന്ദരിക്ക് പൊട്ടു തൊടൽ , ആനവാൽ വരക്കൽ , വാൽ പറിക്കൽ , എന്നിങ്ങനെയുള്ള വിവിധയിനം പരിപാടികൾ നടന്നു.രുചികരമായ

ഓണസദ്യയും പായസ വിതരണവും നടന്നു.ആകർഷണീയമായ ഒപ്പ

ന , തിരുവാതിര , വട്ടപ്പാട്ട് എന്നിവ കൊണ്ട് ഓണം-ബക്രീദ് ആഘോ ഷം ഗംഭീരമാക്കി.