ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം/റൺ അക്കു റൺ

Schoolwiki സംരംഭത്തിൽ നിന്ന്
റൺ അക്കു റൺ

എല്ലാ ദിവസവും രാവിലെ പോകുന്നത് പോലെ അമ്മ പറഞ്ഞത് കേൾക്കാതെ അച്ഛൻ കാണാതെ അക്കു സൈക്കളുമായി തൊടിയിലേക്കിറങ്ങി.കുറേ ദുരം ചെന്നപ്പോഴാണ് ഓർത്തത് വന്ന വഴിയിലലോന്നും ആരെയും കണ്ടില്ലല്ലോ.പെട്ടെന്ന് മരങ്ങളുടെ ഇടയിൽ നിന്ന ആരോ അവൻെറ അടുത്തേക്ക് വരുന്ന ശബ്‍ദം കേട്ടു അപ്പോൾ അവൻ തിരിഞ്ഞു നോക്കി മരങ്ങളുടെ ഇടയുൽ നിന്ന് ഒരു ചെറിയ രൂപം അയണ മാൻ ഒരു മീറ്റർ മാറി അമേര്യക്ക ക്യാപറ്റൻതോർ...പെട്ടെന്ന് കൊമ്പൻ പല്ലും ഒറ്റ കണുമൊക്കെ ആയി ഒരു വിക‍ൃത രൂപം അവൻെറ അടുത്തേക്ക് വരുന്നു.അവൻ രക്ഷയ്‍ക്കായി അലറി വിളിച്ചു ആരും വന്നില്ല അക്കു ഒാടാൻ തുടങ്ങി പുറക്കേ ആ വിക‍ൃത രൂപവും.അവൻ ഒരു വിധത്തിൽ ഒാടി വീട്ടിൽ എത്തി.കാപ്പികുടിക്കിടെ അവൻ ഇന്നലെ കണ്ട സ്വപ്നത്തെ പറ്റി അച്ഛനോട് പറഞ്ഞു അപ്പോൾ അച്ഛൻ പറഞ്ഞു സ്വപ്നമല്ലേടാ നീ ഇങ്ങനെ വിഷമിക്കേണ്ട.അച്ഛാ ഞാൻ ഇത്രയും അലറിവിളിച്ചിടും ആരും വന്നില്ല അവിടെ അവേരിക്കയയിലെ ക്യാപ്റ്റനും ഒക്കെ ഉണ്ടായിരുന്നു.എന്നിട്ട് എന്നെ രക്ഷിക്കാൻ ആരും വന്നില്ലല്ലോ എടാ നമ്മുടെ നാടു മുഴുവൻ ലോക് ഡൗണല്ലേ വീട്ടിൽ ഇരിക്കാനല്ലേ നിർദ്ദേശം നീ അതു കേൾ ക്കാതെ ഇറങ്ങുമ്പോൾ എല്ലാവരും നിന്നെ വന്ന് സഹായിക്കുമോ?അവൻെറ വിഷമം ചെറിയൊരു ചമ്മലിലേക്ക് എത്തി.പിന്നെ അവൻ പുറത്തോടു പോയി പോകുമ്പോൾ& ചില തീരുമാനങ്ങൾ എടുത്തു. അവൻ നേരെ സൈക്കളിൻെറ മുമ്പിലേക്ക് പോയി സൈക്കിൾ പൂട്ടി ആണിയിൽ തൂക്കി ഇട്ടു.എന്നിട് അവൻ വീട്ടിനുളളിലേക്ക് കയറിപോയി.

ക്രിസ്റ്റന ബോബൻ
6 ബി ഗവ.ഹൈസ്കുൾ തങ്കമണി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ