ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം


രണ്ട് മാസത്തെ അവധിക്കാലത്തിനു ശേഷം സ്കൂൾ തുറക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു അപ്പുവും ചിക്കുവും. ഒരു ദിവസം അച്ഛൻ്റെ കൂടെ അവർ രണ്ടു പേരും അടുത്തുള്ള ടൗണിലേക്ക് സ്കൂൾ ആവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങാൻ പോയിരുന്നു. അപ്പുവും ചിക്കുവും ടൗണിലേക്ക് എത്തിയപ്പോഴേക്കും അവിടെ ഒരു പ്രസംഗം നടക്കുന്നുണ്ടായിരുന്നു. ഒരു നിമിഷം ആ പ്രസംഗത്തിലേക്ക് അവരുടെ ശ്രദ്ധ തിരിഞ്ഞു. പ്രസംഗത്തിൻ്റെ വിഷയം ശുചിത്വം ആണെന്നറിഞ്ഞ അപ്പു പ്രസംഗം കേൾക്കാതെ അച്ഛൻ്റെ കൂടെ സാധനങ്ങൾ വാങ്ങാനായി പോയി.ചിക്കു ആണെങ്കിൽ പ്രസംഗം അവസാനിക്കന്നതുവരെ കേൾക്കുകയും ശുചിത്വം എന്ന വിഷയത്തെ കുറിച്ച് അവൻ കൂടുതൽ മനസ്സിലാക്കുകയും ചെയ്തു .പിന്നീടുള്ള അവൻ്റെ ജീവിതത്തിൽ ചിക്കു പരിസര ശുചിത്വം പാലിക്കാൻ തുടങ്ങി. അപ്പു ഇതിനൊക്കെ എതിരായായിരുന്നു പ്രവർത്തിക്കുന്നുണ്ടായിരുന്നത്. അങ്ങനെ ഒരു ദിവസം ചിക്കുവും അപ്പുവും കുടുംബത്തോടൊപ്പം ബീച്ചിലേക്ക് പോയി.അവിടെ വെച്ച് ഐ സ്ക്രീമും മറ്റും കഴിച്ചു.അതിൻ്റെ അവശിഷ്ടങ്ങൾ അപ്പു വലിച്ചെറിഞ്ഞു. അതു കണ്ട ചിക്കു അപ്പുവിനെ വഴക്കു പറഞ്ഞു. ഇതു കണ്ട ആരോഗ്യ പ്രവർത്തകർ അവനെ ഉപദേശിച്ചു.ഈ ഉപദേശങ്ങളൊന്നും അപ്പു അനുസരിച്ചില്ല. പിന്നീട് പല സ്ഥലങ്ങളിൽ പോയാലും അഴുകിയ മാലിന്യങ്ങൾ കൈ കൊണ്ട് എടുത്ത് വാരി വലിച്ചെറിയുമായിരുന്നു.അങ്ങനെ കൈകഴുകാതെ ഭക്ഷണങ്ങളൊക്കെ കഴിക്കുകയും മാലിന്യങ്ങളിലെ രോഗാണുക്കൾ അപ്പുവിൻ്റെ ശരീരത്തിൽ എത്തുകയും മാരകമായ രോഗം അപ്പുവിന് പിടിപ്പെടുകയും ചെയ്തു. ശുചിത്വം പാലിച്ചചിക്കു അസുഖങ്ങളൊന്നുമില്ലാതെ നല്ല ആരോഗ്യവാനായി ജീവിതം മുന്നോട്ടു പോകുകയും ചെയ്തു.


SHIVANYA.E.V
5 D ജി.എച്ച്. എസ്.എസ്.ചായ്യോത്ത്
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ