ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
വിദ്യാരംഗം നാടകശിൽപശാല

വിദ്യാരംഗം കലാ സാഹിത്യ വേദി

2023 - 24 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ജൂൺ 5ന് ആരംഭിച്ചു. ക്ലാസ്സ്‌തല കൺവീനർമാരെ തെരഞ്ഞെടുക്കുകയും യൂണിറ്റ് രൂപവത്ക്കരിക്കുകയും ചെയ്തു.

14/06/2023 ന് ആദ്യ യൂണിറ്റ് യോഗം ചേർന്ന് വായനമാസാചരണം വിപുലമായി നടത്താൻ തീരുമാനിച്ചു, ചുമതലകൾ വിഭജിച്ചു. 19/06/2023 ന് വായനാദിന പ്രത്യേക അസംബ്ലി പ്രധാനാധ്യാപികയുടെ  വായനാ ദിന സന്ദേശത്തോടെ  ആരംഭിച്ചു. പത്താം തരം വിദ്യാർത്ഥി സഫ വായനാ ദിന പ്രതിജ്ഞ ചൊല്ലി. പാർത്ഥിവ്.കെപി ആൽക്കെമിസ്റ്റ് എന്ന കൃതി കുട്ടികൾക്ക് പരിചയപ്പെടുത്തി. തുടർന്ന് രാജൻ മാസ്റ്റർ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംവദിച്ചു. സീമന്തിനിടീച്ചർ വായനാ ദിന സന്ദേശം അവതരിപ്പിച്ചു.ഡിജിറ്റൽ വായന, ഇ-വായന എന്നിവ വളർത്തിക്കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ചർച്ച നടന്നു.

വായനാ ദിന ക്വിസ് മത്സരം, പോസ്റ്റർരചന, ഉപന്യാസരചന, കവിതാലാപനം, കഥാസന്ദർഭ ചിത്രീരീകരണം എന്നീ മത്സരങ്ങൾ നടത്തി.

39/06/2023 ന് സ്കൂളിലെ മുഴുവൻ കുട്ടികളെയും അധ്യാപകരെയും ഉൾപ്പെടുത്തി 'സമൂഹ വായന' നടത്തി വായനാമാസാചരണത്തിന് പരിസമാപ്തി കുറിച്ചു.

05/07/2023 ന് ബഷീർ ദിനത്തോടനുബന്ധിച്ച് ഒൻപതാം ക്ലാസ് വിദ്യാർത്ഥി ദിയ രാജീവ് ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. ബഷീർ കഥാപാത്രങ്ങളെ പരിചയപ്പെടൽ, കാരിക്കേച്ചർ രചന, ആസ്വാദനകുറിപ്പ് തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങളും നടന്നു.

27/07/2023 ന് നടന്ന വാങ്മയം ഭാഷാപ്രതിഭാപരീക്ഷയിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ഒൻപതാംതരം വിദ്യാർ ത്ഥികളായ ദിയ രാജീവ്, മനു മാധവ് എന്നിവരെ സ്കൂൾ തല ഭാഷാപ്രതിഭകളായി തെരഞ്ഞെടുത്തു.

01/08/2023 ന് 'കുമാരനാശാനും മലയാള കവിതയും ' എന്ന വിഷയത്തിൽ നടന്ന കുറ്റിപ്പുറം ഉപജില്ലാ തല സാഹിത്യ സെമിനാറിൽ   പത്താം തരം വിദ്യാർത്ഥി പാർത്ഥിവ്. കെ.പി പങ്കെടുത്തു.

14/08/2023 സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ചിതൃരചന, കവിതാ രചന എന്നിവ നടന്നു.

കുട്ടികളുടെ മികച്ച സാഹിത്യസൃഷ്ടികൾ ഉൾപ്പെടുത്തി കൈയെഴുത്ത് പുസ്തക നിർമ്മാണപ്രവർത്തനത്തിന് തുടക്കം കുറിച്ചു.

07/11/ 2023 ന് വിദ്യാർത്ഥികൾക്കു വേണ്ടി സാഹിത്യ ശില്പശാല നടത്തി. അധ്യാപകനും ഭാഷാ ഗവേഷകനും എഴുത്തുകാരനുമായ സനീഷ്.വിവി ശില്പശാല നയിച്ചു.

ഉപജില്ലാതല സർഗോത്സവത്തിലേക്ക് വിവിധ ഇനങ്ങളിൽ വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് പങ്കെടുപ്പിച്ചു.

"ആർട് ക്ലബ്ബ്&ടാലന്റ് ലാബ്"

ക്ലബ്ബ് രൂപീകരണം ജൂൺ മാസം നടന്നു. ക്ലാസ് തല കൺവീനർ വരെയും ക്ലബ്ബ് കൺവീനർ, ജോയിൻ കൺവീനർ എന്നിവരെയും തെരഞ്ഞെടുത്തു.

07/07/2023 ന് ഏകദിന നാടക ശില്പശാല നടത്തി. ജയരാജ്, ഷഹിം, ശ്യാം എന്നിവർ നയിച്ച ശില്പശാലയിൽ അമ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു. അഭിനയം, സ്റ്റേജ് മാനേജ്മെന്റ്, സൗണ്ട് ക്രമീകരണം തുടങ്ങിയവയിൽ ക്ലാസ് നടന്നു.

സ്കൂൾ പാട്ട്കൂട്ടം രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചു. സ്കൂൾ പ്രഭാതഗീതം ചിട്ടപ്പെടുത്തി കുട്ടികൾ ആലപിച്ചു.

29/07/2023 ന് വിൻസെന്റ് വാൻഗോഗ് ഓർമ്മ ദിനത്തോടനുബന്ധിച്ച് ചിത്രരചന നടത്തി. വാൻഗോഗ് ചിത്രങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊണ്ടുള്ള ക്ലാസും നടന്നു.

കൊളാഷ് നിർമ്മാണ സെഷനുകൾ എല്ലാ ക്ലാസുകളിലും നടത്തി.

വിദ്യാരംഗം ക്ലബ്ബിലെ പ്രവർത്തനം
സാഹിത്യ സെമിനാർ

വിദ്യാർത്ഥികൾക്കായി ശില്പനിർമ്മാണ ശില്പശാലനടത്താൻ തീരുമാനിച്ചു.