ജി.എച്ച്. എസ്. എസ്. കൊട്ടോടി/അക്ഷരവൃക്ഷം/ഉണരണം ഒരുമിക്കണം

Schoolwiki സംരംഭത്തിൽ നിന്ന്
ഉണരണം ഒരുമിക്കണം

ഉണരണം ഒരുമിക്കണം
ജനമനസ്സുകൾ ഒന്നാവണം
ത്യജിക്കണം ജാതി മത
ചിന്തകൾ ഈ വേളയിൽ
അറുക്കണം നമുക്കീ രോഗവ്യാപന
ശൃംഖലതൻ കണ്ണികൾ
അനുസരിച്ചീടുക വീഴ്ചകൂടാതെ
ലഭിക്കുമീ നിർദ്ദേശങ്ങൾ
തീർക്കണം നമുക്ക്
പ്രതിരോധത്തിന്റെ കോട്ടകൾ
പിടിച്ചുകെട്ടണം നമുക്കീ
മഹാമാരിയെ ധരണിയിൽ
ജയിക്കണം നമുക്കീയുദ്ധം
മാനവ നിലനിൽപ്പിനായി
ജയിച്ചു നമ്മൾ വീണ്ടും നല്ല
നാളയെ വരവേൽക്കണം
 

ആര്യശ്രീ.ബി
7 ബി ജി.എച്ച്.എസ്.എസ്.കൊട്ടോടി
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത