ജി.എച്ച്. എസ്. എസ്. കൊട്ടോടി/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

തനിനാടൻ ഭാഷ

ചേരി - ചകിരി

കാപ്പാടം - പാദസരം

മങ്ങലം - കല്യാണം

കൈല് - തവി

കടച്ചക്കല്ല് - ആട്ടുകല്ല്

ക‌ുറി - പൊട്ട്

കൊട്ട - കൂട് / കവർ

കിണ്ണം - പാത്രം

കോയക്ക - കോവയ്ക്ക

കൊള്ളി - കപ്പ / മരച്ചീനി

മാച്ചി - ചൂല്

ബുക - ബലൂൺ

കരിയാമ്പില - കറിവേപ്പില

പിഞ്ഞാണം - പാത്രം

പാനി - കുടം

അച്ചിള് - ഒച്ച്

തണറ് - മുടി

ബപ്പങ്കായി - പപ്പായ

നൂറ് - ചുണ്ണാമ്പ്

കൊത്തംബാരി - മല്ലി

നാട്ടിലെ അനുഷ്ടാനകലകൾ

നൃത്തം ചെയ്യുന്ന ദേവതാസങ്കല്പമാണ്‌ തെയ്യം. തെയ്യത്തിന്റെ നർത്തനം തെയ്യാട്ടം എന്നും തെയ്യത്തിന്റെ വേഷം തെയ്യക്കോലം എന്നും അറിയപ്പെടുന്നു. ദേവാരാധന നിറഞ്ഞ തെയ്യംകലയിൽ മന്ത്രപരമായ അനുഷ്ഠാനം, തന്ത്രപരമായ അനുഷ്ഠാനം, കർമ്മപരമായ അനുഷ്ഠാനം, വ്രതപരമായ അനുഷ്ഠാനം എന്നിവ ഇടകലർന്നുകാണുന്നു. പ്രധാനമായും അമ്മ ദൈവങ്ങൾ ആണ് തെയ്യങ്ങൾ (ഉദാ: മുച്ചിലോട്ട് ഭഗവതി) . കൂടാതെ വീരന്മാരെയും തെയ്യങ്ങൾ ആയി ആരാധിക്കുന്നു.(ഉദ:കതിവന്നൂർ വീരൻ). ഏതാണ്ട്‌ അഞ്ഞൂറോളം തെയ്യങ്ങൾ ഉണ്ടെന്നാണു പറയപ്പെടുന്നത്‌. എങ്കിലും നൂറ്റിരുപതോളം തെയ്യങ്ങളാണ്‌ സാധാരണമായിട്ടുള്ളത്‌.വൃക്ഷാരാധന, പർവതാരാധന, അമ്മദൈവാരാധന, പ്രേതാരാധന, ശൈവ-വൈഷ്ണവാരാധന എന്നിങ്ങനെ പല ആരാധനാരീതികളുടേയും സമന്വയമാണ്, തെയ്യം.




മംഗലം കളി





എരുതുകളി