ജി.എച്.എസ്.എസ് ചാലിശ്ശേരി/അക്ഷരവൃക്ഷം/വിധിയെ പഴിക്കരുത്

Schoolwiki സംരംഭത്തിൽ നിന്ന്
വിധിയെ പഴിക്കരുത്


ലോക മനസാക്ഷിയുടെ ആഴങ്ങളിൽ ഭയത്തിന്റെയും നിരാശയുടെയും വിത്തുപാകിയിരിക്കുകയാണ് കൊറോണ വൈറസ് രോഗം അല്ലങ്കിൽ കോവിഡ് 19. ശ്വാസകോശത്തിന്റെ സ്വഭാവിക സ്ഥിതിയെ വരുതിയിലാക്കി സർവജനങ്ങൾക്കും തന്റെ ഗൃഹം ഒരു ജയിലാക്കി മാറ്റി ഈ വില്ലൻ.ജീവിത യാഥാർത്ഥ്യങ്ങളോട് അനുദിനം മല്ലിടുന്ന നമ്മുടെ എല്ലാം ജീവിത സാഹചര്യങ്ങളിൽ മാറ്റം സൃഷ്ടിച്ചു എന്ന് നിസംശയം പറയാം ലോക സാമ്പത്തിക വ്യവസ്ഥിതിയുടെ. നട്ടലായ വ്യവസായിക മേഖലയെ പാടേ സ്തംഭിപ്പിച്ചു രാവും പകലും പണം എന്ന അർത്ഥശൂന്യമായ നിധികു പുറകെ മൂല്യങ്ങൾ തേടിയിരുന്ന മാന്യമന സിനകത്തും പുറത്തും രൂപയുടെ മൂല്യം നന്നേ ഇടിഞ്ഞു.ആഗോളവൽക്കരണം എന്ന വലിയ സ്വപ്നത്തിനും പിറകെ പാഞ്ഞിരുന്ന ഭരണാധികാരികൾക്ക് മുന്നിൽ വലിയ വിലങ്ങുതടിയായി മാറി വിദ്യാഭ്യാസ മേഖലയെ ഉത്തരമില്ലാ ചോദ്യമാക്കി മാറ്റി ഈ വില്ലൻ ചോദ്യങ്ങളില്ലാത്ത ഉത്തമ രമയി മാറി സ്വാർഥമ യ മനുഷ്യജീവിതത്തെ നിസ്വാർഥമ യ മരണഭയം കൊണ്ട് മാത്രമെ തടഞ്ഞു നിർത്താനാവൂ എന്ന ലോക സത്യം നാം വിസ്മയ പൂർവം സ്മരിക്കേണ്ട അവസ്ഥയാണിത് കാൽ കിഴിലെ മണ്ണ് ഒലിച്ചുപോകന്ന അവസ്ഥയിൽ സർവർക്കും തുണയായത് ഈശ്വരവിശ്വാസം മാത്രമല്ല ഗവർമെൻറിന്റെയും ആരോഗ്യ പ്രവർത്തകരുടെയും കളങ്കമില്ലാത്ത പ്രവർത്തന്നവും കൂടിയാണ് '. ഇക്കാര്യത്തിൽ ലോക ഭൂപടത്തിൽ ഇന്ത്യയ്ക്കും കേരളത്തിനും അടയാളപ്പെടുത്തി ഇരിക്കുന്ന സ്ഥാനം വലുത് തന്നെയാണ് 'ലോക്ക് ഡൗൺ എന്ന നൂതന്ന ആശയത്തിലൂടെയും ജനതാ കർഫൂ എന്ന ആശയത്തിലൂടെയും കോറോണ എന്ന മഹാമാരി പെയ്തിറങ്ങിയപ്പോൾ എല്ലാവരേയും രോഗപ്രതിരോധമെന്ന ഒരു കുടക്കിഴിൽ ഒരുമിപ്പിക്കാനായി എന്ന വസ്തുത ഭാരത സർക്കാറിന്റെ അഭിനന്ദനാർഹമായ ഒരു നേട്ടമായി വിലയിരുത്താം ഇ ജീവിതം ഒരു നൂൽപാലത്തിലാണെങ്കിലും അഹങ്കാരത്തിെന്റയും വിദ്വേഷത്തിന്റെയും സൂചി കൊണ്ട് ഈ പാലം മുറിച്ച് കടക്കാൻ ശ്രമിച്ച ചിലർ സംഘടിത സാമൂഹിക രോഗ പ്രതിരോധത്തിന് വിലങ്ങുതടിയായി മാറി. ഇവർക്കെതിരെ കേരള പോലിസിന്റെയും ആഭ്യന്തര വകുപ്പിന്റെയും ഭാഗത്തുനിന്ന് നടപടികളില്ലായിരുന്നുവെങ്കിൽ നാം നിസഹായരായേനെ എന്ന് തീർച്ച ലോകത്തു ഇന്ന് അധികാരത്തിലിരിക്കുന്ന ഏറ്റവും കരുത്തുറ്റ പത്തു വനിതകളുടെ പട്ടികയിൽ ആരോഗ്യ വക പ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചറായിരുന്നു എന്നത് കലർപ്പില്ലാത്ത പ്രവർത്തന സാക്ഷാത്കാരത്തിന്റെ ഉദാത്ത മാതൃകയാണ് നാടിനോടുള്ള കൂറ് സിരകളിൽ തിളച്ചുമറിയുന്ന ഒരു പറ്റം യുവാക്കളും സന്നഗ്ദ സംഘടന പ്രവർത്തകരുമാണെങ്കിൽ ' സംശയമില്ല കാലഗതി നിർണയിക്കുന്ന ആ വലിയ രഥം ഇനിയും ലോകവീഥി ക്കൾ wന്യമാക്കും കൊരോണയെയും ആത്ഥ ചങ്ക് ചവിട്ടിയരക്കട്ടെ എന്ന് പ്രത്യാശിക്കാം

നിഷാൻ കെ
9 എ ജി.എച്ച്.എസ്.എസ്. ചാലിശ്ശേരി
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം