ജി.എഫ്.യു.പി.എസ് കടപ്പുറം/അക്ഷരവൃക്ഷം/ മേരിയുടെ വ്യഥ

Schoolwiki സംരംഭത്തിൽ നിന്ന്
മേരിയുടെ വ്യഥ


ഞാൻ പതിവു പോലെ വിദ്യാലയത്തിലേക്ക് പുറപ്പെടാൻ പ്രാഥമിക കർമ്മങ്ങൾക്ക് ഒരുങ്ങി . അതിനിടെ വഴിയോരത്ത് എത്തിനോക്കി. യാത്രക്കാരുടെയും വാഹനങ്ങളുടെയും യാതൊരു അനക്കവും കാണുന്നില്ല. ഇതെന്തുപറ്റി എന്ന് ഞാൻ ആത്മഗതം ചെയ്തു . അടുക്കളയിലേക്ക് ഉമ്മയുടെ അടുത്തേക്ക് ഓടി ചോദിച്ചു . ഇന്ന് എന്തൊക്കെയോ മുടക്കം ആണെന്ന് ഉമ്മ പറഞ്ഞു. എനിക്ക് തിരക്കാണ് ഉപ്പയോട് ചോദിച്ചാൽ പറഞ്ഞു തരും .

      ഞാൻ ജോലിയിൽ ചിന്താമഗ്നനായി ഇരിക്കുന്ന ഉപ്പയുടെ അടുത്തേക്ക് എത്തി ചോദിച്ചു. എന്റെ ചോദ്യം കേട്ട് ഉപ്പ പ്രയാസത്തോടെ മറുപടി പറഞ്ഞു. ശരിയാണ് മോളെ ഇന്നു മുതൽ രാജ്യത്ത് സർക്കാർ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് , അതിനാൽ ഇന്നുമുതൽ കുറച്ചുദിവസത്തേക്ക് നിനക്ക് വിദ്യാലയത്തിലേക്ക് പോകേണ്ടതില്ല. എന്താണ് ലോക് ഡൗൺ എന്ന് ഞാൻ വീണ്ടും ചോദിച്ചപ്പോൾ എല്ലാ സ്ഥാപനങ്ങളും സർക്കാരിന്റെ  നിയന്ത്രണങ്ങൾക്ക് വിധേയമായി അടച്ചിടുക ആണെന്ന് പറഞ്ഞു. എന്തിനാണ് ഇങ്ങനെ എല്ലാം അടച്ചിടുന്നത് ? കൊറോണ എന്ന വൈറസ്സിലൂടെ പകരുന്ന സാംക്രമിക രോഗമായ കോവിഡ് 19 എന്ന രോഗം ലോകത്തിലെ ഏറെക്കുറെ സ്ഥലത്തെല്ലാം അതിന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. അതിനാൽ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് മുൻകരുതലിന്റെ ഭാഗമായി നാം എല്ലാവരും പുറത്തിറങ്ങാനോ മറ്റുള്ളവരുമായി സമ്പർക്കം പുലർത്താനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതിനു വേണ്ടിയാണ് സ്ഥാപനങ്ങൾ അടച്ചിടുന്നത്. അപ്പോൾ ഉപ്പയുടെ ജോലിയും ഉണ്ടാവില്ല അല്ലേ . ഇല്ല ഞാൻ ഇനി കുറച്ചു ദിവസം മോളുടെ കൂടെ ഉണ്ടാകും. അത് കേട്ടപ്പോൾ എനിക്ക് സന്തോഷം തോന്നി. തിരക്കേറിയ ഉപ്പയുടെ കൂടെ കുറച്ചു ദിവസം എനിക്കും ഉണ്ണികൾക്ക് കളിക്കാമല്ലോ. എന്നാലും എൻറെ വിദ്യാലയവും സഹപാഠികളെയും ഗുരുനാഥന്മാരെയും കാണാൻ ദിവസങ്ങൾ വേണ്ടി വരും എന്ന് ഓർത്തപ്പോൾ വലിയ ആശങ്കയായി. എവിടെയും പോകാൻ ആയില്ലെങ്കിൽ എങ്ങനെ ഭക്ഷ്യവസ്തുക്കൾ ലഭിക്കുമെന്ന് ഞാൻ ചോദിച്ചപ്പോൾ അതിന് ചില പരിമിതികളോടെയും നിയന്ത്രണങ്ങളോടെയും സ്ഥാപനങ്ങൾ തുറക്കാൻ അനുമതി ഉണ്ടെന്നും ഉപ്പ പറഞ്ഞു. ഇതൊക്കെയാണെങ്കിലും എന്റെ ആത്മ മിത്രങ്ങളായ മുബീന, സുഹൈല ,റസിയ, വിനയ മേരി ,നിഹാല ,ഷിഫ ഇവരെയെല്ലാം ഇനിയെങ്ങനെ കാണാനാകും. എനിക്ക് വളരെ സങ്കടം തോന്നി. എന്നാലും വല്ലപ്പോഴുമൊക്കെ അവരെ വിളിക്കാം എന്ന് ഞാൻ സമാധാനിച്ചു. വീണ്ടും ഉപ്പ രോഗസംക്രമണം തടയുന്നതിന് ചില ശുചിത്വ കർമ്മങ്ങൾ ചെയ്യേണ്ടതിനെ കുറിച്ച് പറഞ്ഞു തുടങ്ങി. കയ്യും മുഖവും കഴിയുമെങ്കിൽ ശരീരവും ഇടയ്ക്കിടെ വൃത്തിയാക്കുക. മൂക്കും വായും മൂടിക്കെട്ടി കുറഞ്ഞത് ഒരു മീറ്റർ എങ്കിലും അകലത്തിൽ നിന്ന് സംസാരിക്കുക. ചപ്പുചവറുകൾ അലക്ഷ്യമായി ഇടാതെ പരിസരം വൃത്തിയായി സൂക്ഷിക്കുക. ശുചിത്വ പോഷണ വസ്തുക്കൾ അവിടങ്ങളിൽ തെളിക്കുക. പരിസ്ഥിതിയുടെ ചൂഷണവും വിഭവങ്ങളുടെ ദുരുപയോഗവും , ക്രമംതെറ്റിയ സ്വാർത്ഥവും ആർത്തിപൂണ്ടതുമായ ജീവിതശൈലിയും എല്ലാം തന്നെയാണ്  ഇത്തരം രോഗങ്ങൾക്കും രോഗസംക്രമണങ്ങൾക്കും പ്രകൃതിക്ഷോഭങ്ങളും ഒക്കെ കാരണമെന്ന് ഇത്തിരി ക്ഷോഭത്തോടെ തന്നെ ഉപ്പ പറഞ്ഞു. അതിനാൽ നാം വളരെ ശ്രദ്ധയോടെ പരിസ്ഥിതി മലിനീകരണം തടയാനുള്ള ശ്രമങ്ങളും തുടരണം.
ദിവസങ്ങൾക്കുശേഷം ഒരു ദുരന്ത വാർത്ത കേട്ടാണ് എൻറെ ഗ്രാമം ഉണർന്നത്. അത് വിഷമത്തോടെയാണെങ്കിലും ഉപ്പ എന്നോട് അറിയിച്ചു. എന്റെ ആത്മമിത്രമായ മേരി ജോസഫിന്റെ പിതാവ് ജോസഫ് അങ്കിൾ കോവിഡ് 19 രോഗം ബാധിച്ച് മരണമടഞ്ഞു. അത് എനിക്ക് വലിയ ആഘാതമായി . ജോസഫ് അങ്കിളിനെ ഒരു നോക്ക് കാണണം എന്ന് എനിക്ക് വലിയ മോഹമുണ്ടായി. എന്തുചെയ്യാൻ ലോക്ക് ഡൗണിലൂടെ ലോക്കപ്പിൽ ആയ ഞാൻ ഞാൻ അകലെയല്ലാത്ത മേരിയുടെ അടുത്തു പോലും പോകാൻ കഴിയാതെ എങ്ങനെ അമേരിക്കയിലെ ജോസഫ് അങ്കിളിന്റെ അടുത്തെത്തും. എൻറെ കൂട്ടുകാരിയെ ഞാൻ എങ്ങനെ സാന്ത്വനപ്പെടുത്തും. അവളെ ഒന്നു കെട്ടിപ്പിടിച്ചു കരയണം എന്ന് തോന്നിപ്പോയി . പക്ഷിമൃഗാദികൾക്ക് ഇത്തരം ലോക്ക് ഡൗണും ലോക്കപ്പും ഒന്നുമില്ല എന്നോർത്ത് എനിക്ക് അസൂയ തോന്നി. എനിക്ക് ചിറകുകൾ മുളച്ചിരുന്നു എങ്കിൽ എന്ന് തോന്നിപ്പോയി. എന്നാലും എൻറെ മനസ്സ് എന്റെ കൂട്ടുകാരിയുടെ അടുത്തും ഞാൻ ഇതുവരെ കാണാത്ത അമേരിക്കയിലും എത്തി. ജോസഫ് അങ്കിളിനെ അടുത്ത് ചുറ്റിനടന്നു. മനസ്സിനെ ലോക് ഡൗൺ ചെയ്തു ലോക്കപ്പിലിടാൻ സൃഷ്ടാവിനെ അല്ലാതെ മറ്റൊരു ശക്തിക്കും കഴിയില്ലല്ലോ.....

അസലഹP A
4 ജി എഫ് യു പി എസ് കടപ്പു റം
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ