ജി.എൽ.പി.എസ്ചോക്കാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ പെട്ട കാളികാവ് ബ്ലോക്കിൽ ചോക്കാട് ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽ പെട്ട ചോക്കാട് ഗിരിജൻ കോളനി എന്ന പ്രദേശം എരങ്കോൽ മലയടിവാരത്ത് സ്ഥിതിചെയ്യുന്നു കാർഷികവൃത്തി ഏറെ അനുയോജ്യമായ ഭൂമിയിൽ വാഴ റബ്ബർ കുരുമുളക് തേങ്ങ നിരവധി പച്ചക്കറി കൃഷി എന്നിവ ചെയ്തുപോരുന്നു കൂടാതെ കോളനിക്ക് അധികം ദൂരെയല്ലാതെ ഒഴുകുന്ന 2 പുഴകളും ഇവിടെയുള്ള പ്രകൃതിയെ കാര്യമായി സ്വാധീനിക്കുന്നു അതുകൊണ്ടുതന്നെ ഇവിടെ ജീവിക്കുന്നവരെല്ലാം കൃഷിയെ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട തൊഴിലിൽ ഏർപ്പെട്ട് വരുന്നു

കോളനിയുടെ തുടക്കം 1984 85 കാലഘട്ടത്തിലാണ്. വിവിധ സ്ഥലങ്ങളിൽ അധിവസിച്ചിരുന്ന വിവിധ വിഭാഗങ്ങളിൽപ്പെട്ട ആദിവാസി ജനങ്ങളെയാണ് ഇവിടെ കൊണ്ടുവന്ന് പാർപ്പിച്ചത് അതിനായി കൽക്കുളം ഗിരിജൻ സർവീസ് സൊസൈറ്റി രൂപീകരിച്ചു അതുവഴി ഇവിടത്തെ ഭൂപ്രദേശം വിവിധ ഭാഗങ്ങളിൽ നിന്ന് കൊണ്ടു വരുന്നവർക്ക് തൊഴിലും അവർക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങളും പ്രാഥമികവിദ്യാഭ്യാസം ആരോഗ്യ പരിപാലനം എന്നിവ നൽകി കോളനി രൂപീകരിച്ചു അധികം വൈകാതെ തന്നെ മെച്ചപ്പെട്ട ഗതാഗത സൗകര്യവും വൈദ്യുതിയും ലഭ്യമാക്കി എന്നുള്ളത് എടുത്തു പറയേണ്ട കാര്യമാണ്

    പ്രാഥമിക വിദ്യാഭ്യാസത്തിനായി അന്ന് രൂപംകൊണ്ട സ്കൂളാണ് ഇന്ന് ജി എൽ പി എസ് ചോക്കാട് എന്ന് അറിയപ്പെടുന്നത് സ്കൂൾ വളരെ നല്ല രീതിയിൽ നടന്നു പോകുന്നു

    വിവിധ വിഭാഗത്തിൽ ഉള്ളവരാണ് ഇവിടെ ജീവിക്കുന്നത് എങ്കിൽ പോലും പരസ്പരധാരണയോടെ കൂടി മുന്നോട്ടു പോകുന്നു അതിനാൽ തന്നെ വളരെ ഒത്തൊരുമയോടെ കൂടി ഇവിടെ ഏവരും ജീവിക്കുന്നു.

ആദ്യകാലത്ത് ഇവിടെ ഉണ്ടായിരുന്നു ആശുപത്രിയാണ് ഇന്ന് ഇവിടെ നിന്ന് ഏറെ ദൂരത്തല്ലാതെ എഫ് എച്ച് സി ചോക്കാട് ആയി മാറിയത്

     സ്കൂൾ അടുത്തായി പ്രവർത്തിക്കുന്ന അംഗനവാടിയിൽ ഇവിടെയുള്ള ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിൽ ഒരു പ്രധാന പങ്കു വഹിക്കുന്നു ഡിജിറ്റൽ വാർത്താവിനിമയ കാലത്ത് പഴമയുടെ പ്രതാപം ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന പോസ്റ്റോഫീസ് ഏവരുടേയും മനം കവരുന്ന കാഴ്ചയാണ് നമ്മുടെ നാടായ 40 സെൻറ് ഇത് പ്രവർത്തിച്ചു പോരുന്നു