ജി.എൽ.പി.എസ്ചോക്കാട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1978 ൽ നിന്നും 2022 എത്തുമ്പോൾ ഒരുപാട് മാറ്റങ്ങൾ/നേട്ടങ്ങൾ സ്വായത്തമാക്കാൻ സാധിച്ചു.വെറുമൊരു ഓലപ്പുരയിൽ നിന്നും ആരംഭിച്ച ജിഎൽപിഎസ് ചോക്കാട് സ്കൂൾ ഇന്ന് ഈ നിലയിൽ ഇത്രയും നേട്ടങ്ങൾ കൈവരിച്ചതിൽ പലരുടെയും സേവനങ്ങൾ ഉണ്ടായിട്ടുണ്ട് നാട്ടുകാർ സൊസൈറ്റി ഇവിടെ മാറി മാറി വന്ന പ്രധാന അധ്യാപകരും മറ്റ് അധ്യാപകരും അധ്യാപകരും നാട്ടുകാരും വിദ്യാർത്ഥികളും ഒക്കെ ആ നേട്ടത്തിൽ പങ്കാളികളാണ്ഇതിൽ  ഏറ്റവും പ്രധാന പങ്കുവഹിച്ചത് ഇവിടുത്തെ ആദ്യകാല അധ്യാപകനും പ്രധാനാധ്യാപകനു ഒക്കെ ആയി പ്രവർത്തിച്ചിരുന്ന ചെല്ലപ്പൻ മാഷാണ് അദ്ദേഹത്തിൻറെ അർപ്പണ മനോഭാവമാണ് സ്കൂളിൻറെ ഈ വളർച്ചയ്ക്ക് ഒരു പ്രധാന കാരണം. ശേഷം എടുത്തു പറയുകയാണെങ്കിൽ ഏകദേശം 15 വർഷത്തോളം ഇവിടെ സേവനമനുഷ്ഠിച്ച ശ്രീ ബാബുരാജ് മാഷിൻറെ സേവനം ഒരിക്കലും വിസ്മരിച്ചു കൂടാത്തതാണ് അദ്ദേഹത്തിൻറെ കാലത്താണ് ഇന്നുള്ള ഈ സ്കൂൾ ഇത്രയധികം വികസനം പ്രാപിച്ചതും ഭൗതിക പരമായും അക്കാദമിക പരമായും സ്കൂളിന് വളരെയധികം മെച്ചപ്പെട്ട നിലവാരം കൊണ്ടുവരുവാനും അദ്ദേഹത്തിന് സാധിച്ചു. വളരെക്കാലത്തെ സേവനത്തിനുശേഷം 2019 അദ്ദേഹം റിട്ടയർ ചെയ്തത് വളരെ സന്തോഷത്തോടു കൂടി ആവണം കാരണം  മികച്ച നിലവാരത്തിലേക്ക് എത്തിക്കഴിഞ്ഞിരുന്നു ജി എൽ പി എസ് ചോക്കാട്. അതുകൊണ്ടുതന്നെ സ്കൂളിൻറെ എല്ലാവിധ നേട്ടത്തിലും ബാബുരാജ് മാഷിന്റെ കൈയൊപ്പ് പതിഞ്ഞ ഇരിക്കുന്നതായി കാണാം. നിരവധി പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിൻറെ പുരോഗതിക്കും കുട്ടികളുടെ ഉന്നമനത്തിനുവേണ്ടി സ്കൂളിൽ നടന്നു പോരുന്നു.അതിലൊരു പ്രധാന പ്രവർത്തനമാണ് അക്കാദമിക് മാസ്റ്റർ പ്ലാൻ.കൂടാതെ പാഠ്യേതര പ്രവർത്തനങ്ങൾ ആയ വിവിധ തരം ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കുട്ടികളുടെ മാനസിക ഉല്ലാസത്തിന് വേണ്ടി പച്ചക്കറികൃഷി അതുപോലെതന്നെ വാഴക്കൃഷി ജലസംരക്ഷണ പ്രവർത്തനങ്ങൾ മരത്തൈകളും ഔഷധസസ്യങ്ങളും വച്ചുപിടിപ്പിക്കൽ എന്നിവ സ്കൂളിൽ നടന്നു വരുന്നു.കുട്ടികളുടെ കലാ കായിക അഭിരുചികൾ പരിപോഷിപ്പിക്കുന്നതിനായി വിവിധ തരം ശില്പശാലകൾ,ക്യാമ്പുകൾ, മത്സരങ്ങൾ,ദിനാചരണ പ്രവർത്തനങ്ങൾ എന്നിവ സ്കൂളിൽ നടന്നു വരുന്നു

അക്കാദമിക് മാസ്റ്റർ പ്ലാൻ

അടിസ്ഥാന വിവരങ്ങൾ

വിദ്യാലയത്തിന് പേര്: ജി എൽ പി എസ് ചോക്കാട്

വിലാസം : ചോക്കാട് ഗിരിജൻ കോളനി

ഫോൺ :

സ്കൂൾ കോഡ് : 48510

യു-ഡൈസ് കോഡ് : 32050300709

വിദ്യാഭ്യാസ ഉപജില്ല: വണ്ടൂർ

റവന്യൂ ജില്ല : മലപ്പുറം

ബി ആർ സി : വണ്ടൂർ അഞ്ചച്ചവിടി

സി ആർ സി : കല്ലാമൂല

ഗ്രാമപഞ്ചായത്ത്  : ചോക്കാട്

ബ്ലോക്ക് പഞ്ചായത്ത് : കാളികാവ്

ജില്ലാ പഞ്ചായത്ത് : മലപ്പുറം

നിയമസഭാ മണ്ഡലം : വണ്ടൂര്

ലോക്സഭാ മണ്ഡലം : വയനാട്

താലൂക്ക് : നിലമ്പൂർ

വില്ലേജ് : ചോക്കാട്

ആമുഖം

1978 ൽ പ്രവർത്തനമാരംഭിച്ച ജി എൽ പി എസ് ചോക്കാട് ഇന്ന് വണ്ടൂർ സബ്ജില്ലയിലെ പ്രൈമറി സ്കൂളുകളിൽ മികച്ച നിലവാരം പുലർത്തുന്ന വിദ്യാലയമായി മാറിക്കഴിഞ്ഞു. അക്കാദമിക് തലത്തിലും ഭൗതിക സാഹചര്യത്തിൽ ആയാലും സാമൂഹ്യ പങ്കാളിത്തം കൊണ്ടും നല്ലരീതിയിൽ പ്രവർത്തിച്ചു പോരുന്നു. സ്കൂളിലെ അധ്യാപകരും അനദ്ധ്യാപകരും രക്ഷിതാക്കളും കുട്ടികളും പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും ഒത്തൊരുമിച്ച് നാടിൻറെ വീടായ ഈ വിദ്യാലയത്തെ കാത്തുസൂക്ഷിക്കുന്നു. സബ്ജില്ലയിലെ മറ്റു വിദ്യാലയങ്ങളിൽ നിന്നും ഈ സ്കൂളിന് ഒരുപാട് പ്രത്യേകതകളുണ്ട്.

ജി എൽ പി എസ് ചോക്കാട് പഠിക്കുന്ന കുട്ടികൾ പട്ടികവർഗ്ഗത്തിൽ വരുന്നവരാണ്. പൂർണ്ണമായും 100% പട്ടിക വർഗത്തിൽ പെടുന്ന കുട്ടികൾ പഠിക്കുന്ന മറ്റ് സ്കൂളുകൾ സബ്ജില്ലയിൽ ഇല്ല. കാടിനോട് ചേർന്നു കിടക്കുന്നു എന്നതാണ് ഈ സ്കൂളിൻറെ മറ്റൊരു പ്രത്യേകത. ചോക്കാട് അങ്ങാടിയിൽനിന്ന് 5 കിലോമീറ്റർ ഉള്ളിലേക്ക് ആണ് ഈ സുന്ദര വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എത്തിപ്പെടാൻ കുറച്ച് ബുദ്ധിമുട്ട് ഉള്ളതിനാൽ ആദ്യകാലങ്ങളിൽ അധ്യാപകരുടെ അഭാവം ഈ സ്കൂൾ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു. ഇന്ന് ഇവിടെ ഹെഡ്മാസ്റ്റർ ഉൾപ്പെടെ നാല് അധ്യാപകരും പി എസ് സി മുഖേന ജോലി നേടിയവരാണ്. കൂടാതെ ഒരു പി ടി സിഎമ്മും ഉണ്ട്. മികച്ച ഭൗതിക സാഹചര്യം ഉള്ള ഒരു വിദ്യാലയമാണ് ജി എൽ പി എസ് ചോക്കാട്. നല്ല രീതിയിൽ തന്നെയാണ് കെട്ടിടത്തിലെ രൂപകല്പന ചെയ്തിട്ടുള്ളത്. ഒരു ഓഫീസ് റൂം നാല് ക്ലാസ് മുറികൾ ഒരു അസംബ്ലി ഹാൾ എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. മനോഹരമായ ഒരു തീവണ്ടി സ്കൂൾ തന്നെയാണ് ജി എൽ പി എസ് ചോക്കാട്. പാചകശാല യും ആവശ്യമായ യൂറിനൽ സൗകര്യവും കളിസ്ഥലവും പൂന്തോട്ടവും ചുറ്റുമതിലും എല്ലാം ഈ സ്കൂളിൻറെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടുന്നു. എന്നാലും ചില പ്രശ്നങ്ങൾ സ്കൂളിൻറെ പുരോഗതിക്ക് തടസ്സമാകുന്നു. കുട്ടികളുടെ പഠന കാര്യങ്ങളിൽ ചില രക്ഷിതാക്കൾ എങ്കിലും നിരുത്തരവാദപരമായ ഇടപെടലാണ് നടത്തുന്നത്. ചില കുട്ടികളെയെങ്കിലും അധ്യാപകർ വീട്ടിൽ പോയി വിളിക്കേണ്ടത് ആയി വരുന്നു. എന്നാലും മുൻകാലങ്ങളെ അപേക്ഷിച്ച് ഇപ്പോൾ ഈ സ്കൂളിൽ നിന്നും അഞ്ചാം ക്ലാസിലേക്ക് പോകുന്ന കുട്ടികൾ മറ്റു കുട്ടികളുമായി മത്സരിച്ച പഠിക്കുവാൻ തക്ക നിലവാരം ഉയർത്തുന്ന തന്നെയാണ് യുപി യിലേക്ക് പോകുന്നത്. ഇപ്പോൾ പല മത്സര പരീക്ഷകളിലും ആത്മവിശ്വാസത്തോടെ പങ്കെടുക്കുവാനും വിജയിക്കുവാൻ ഉം നമ്മുടെ കുട്ടികൾക്ക് കഴിയുന്നു.

നിലവിൽ നടന്നുപോകുന്ന അക്കാദമിക പ്രവർത്തനങ്ങൾ

കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ സ്കൂളിന് ഭൗതികമായും അക്കാദമികമായ മേഖലകളിൽ വളരെ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട് . ഇപ്പോഴും അത് തുടരുകയും ചെയ്യുന്നുണ്ട് .പഞ്ചായത്ത് , സബ്ജില്ല , ജില്ലാ മത്സരങ്ങൾക്ക് ഇവിടുന്ന് കുട്ടികളെ പല മത്സര പരിപാടിക്കും പങ്കെടുപ്പിക്കുകയും അവർ വിജയികൾ ആവുകയും ചെയ്തു തുടങ്ങിയിരിക്കുന്നു എന്നത് അഭിമാനാർഹമാണ് .നമ്മുടെ കുട്ടികൾ പുറത്തുള്ള മറ്റു കുട്ടികളുമായും മറ്റ് അധ്യാപകരുമായും ഇടപഴകാനും യോജിച്ചു പോകുവാനും തുടങ്ങിയിരിക്കുന്നു എന്നത് വളരെ വലിയ മാറ്റം തന്നെയാണ് . സ്കൂളിൻറെ വളർച്ച ഈ കോളനിയിലെ ജനങ്ങളുടെ ജീവിതരീതി തന്നെ മാറ്റിമറിക്കുന്ന അനുഭവമാണ് കാണാൻ സാധിക്കുന്നത് . ആയതിനാൽ തന്നെ സ്കൂളിൻറെ ഏതു പ്രവർത്തനങ്ങൾക്കും പരിപാടികൾക്കും രക്ഷിതാക്കളെയും എസ എം സിയേയും ഉൾക്കൊള്ളിച്ചു കൊണ്ടാണ് നടത്തുന്നത് .അതിൻറെ പ്രതിഫലം നന്നായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്

  • ജികെ ബോർഡ്
  • പത്ര ക്വിസ്
  • പ്രഭാത ക്ലാസ്
  • മലയാളത്തിളക്കം തുടർച്ച
  • ഇംഗ്ലീഷ് കോച്ചിംഗ്
  • പ്രകൃതി പഠനം
  • കൈത്താങ്ങ്
  • ശേഖരണം പ്രദർശനം
  • അതിഥി ക്ലാസുകൾ
  • അമ്മ ടീച്ചർ
  • വിഷയാടിസ്ഥാനത്തിൽ പ്രത്യേക പരിശീലനം
  • വീഡിയോ ടീച്ചിംഗ്
  • കായിക പരിശീലനം
  • ചിത്രരചന പരിശീലനം
  • വായന പരിശീലനം
  • ലൈബ്രറി ബുക്ക് ലഭ്യമാക്കൽ
  • ബാലപ്രസിദ്ധീകരണങ്ങൾ ലഭ്യമാക്കൽ
  • പത്രവായന പ്രോത്സാഹനം
  • ഗൃഹസന്ദർശനം
  • യൂണിറ്റ് ടെസ്റ്റുകൾ
  • ക്വിസ് മത്സരം
  • രചനാമത്സരങ്ങൾ
  • കൃഷി പ്രോത്സാഹനം
  • ഫീൽഡ് ട്രിപ്പുകൾ

തുടങ്ങിയ പ്രവർത്തനങ്ങൾ വളരെ ചിട്ടയോടും ക്രമമായും നടന്നു പോകുന്നു. വരും വർഷങ്ങളിൽ കൂടുതൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കുകയും ചെയ്യും. ക്രിയാത്മകവും നൂതനമായ ആശയങ്ങൾ ഞങ്ങൾ ആസൂത്രണം ചെയ്ത് ഇവിടുത്തെ വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തി കൊണ്ടുവരും എന്ന് ഇതിനാൽ ഉറപ്പുതരുന്നു.

ഭൗതിക സാഹചര്യം

അക്കാദമികമായി ബന്ധപ്പെട്ട ഭൗതിക സാഹചര്യങ്ങൾ ഉയർത്തുന്നതിനു വേണ്ടി 2018 രക്ഷകർതൃ പരിശീലനത്തിൽ രക്ഷിതാക്കളിൽ നിന്നും ഉയർന്നു വന്ന ചോദ്യങ്ങളും നിർദ്ദേശങ്ങളും താഴെ ചേർക്കുന്നു. സ്കൂൾ എൽ പി തലത്തിൽ നിന്നും യുപി തലത്തിലേക്ക് ഉയർത്താത്ത എന്തുകൊണ്ട്

  • ഓരോ വർഷവും യൂണിഫോമിൽ മാറ്റം വരുത്തുന്നത് എന്തിന്?
  • ഞങ്ങളുടെ സ്കൂളിൽ എന്തുകൊണ്ടാണ് സ്പെഷ്യൽ ടീച്ചേഴ്സിനെ സേവനം ലഭ്യമാകാത്തത്?
  • അക്കാദമിക നിലവാരം മെച്ചപ്പെടുത്തുവാൻ നമ്മുടെ ഭൗതിക സാഹചര്യത്തിലും മെച്ചപ്പെടുത്തൽ ആവശ്യമല്ലേ?
  • കുടിവെള്ളക്ഷാമം രൂക്ഷമായ ഈ പ്രദേശത്ത് കിണറിന് അനുമതി നൽകാതെ എന്തുകൊണ്ട് ഞങ്ങളുടെ സ്കൂളിന് മാറ്റിനിർത്തി?
  • അധ്യാപകരുടെയും ഭാഗത്തുനിന്ന് പല നിവേദനങ്ങൾ കൊടുത്തിട്ടു മേൽ പറഞ്ഞ കാര്യങ്ങൾക്ക് എന്തുകൊണ്ട് അനുകൂല തീരുമാനങ്ങൾ എടുക്കുന്നില്ല?
  • വിദ്യാലയത്തിൽ എന്തുകൊണ്ടാണ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാകാത്തത്?

ഈ പരിപാടിയിൽ പങ്കെടുത്തവരും ചോദ്യങ്ങൾ ഉന്നയിച്ചവരും സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുന്നവരാണ്. രക്ഷിതാക്കൾ അവരുടെ കുട്ടികളുടെ അടിസ്ഥാന വിദ്യാഭ്യാസം ഗുണമേന്മയുള്ളതും സാർവത്രികവും ആകണമെന്ന് ഉദ്ദേശ ലക്ഷ്യങ്ങൾ മുൻനിർത്തി മുൻഗണനാടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ചോദ്യാവലി. സ്കൂൾ മാത്രമല്ല ഇവിടുത്തുകാരുടെ ഓരോരുത്തരുടെയും ഉയർച്ചക്കും ഉന്നമനത്തിനും ഇക്കാര്യങ്ങൾ ഫലപ്രദമായി ചെയ്യുന്നതിൻറെ ഭാഗമായി ഇത് സാധ്യമാവും. മാത്രമല്ല ഇത് അവരുടെ അവകാശം കൂടിയാണ്. ജി എൽ പി എസ് ചോക്കാടിന്റെ ഭൗതിക അക്കാദമിക സാഹചര്യവും നിലവാരവും ദിനംപ്രതി വളരുന്നു എങ്കിലും ഇൻറർനെറ്റ് കണക്ഷൻ എല്ലാ ക്ലാസിലും പ്രൊജക്ടർ, എൽഇഡി ടിവി, കമ്പ്യൂട്ടർ ലാബ്, സ്കൂളിന് ഏറ്റവും അത്യാവശ്യമായി വേണ്ട കുടിവെള്ള സൗകര്യത്തിന് ഉള്ള കിണർ. മേൽപ്പറഞ്ഞ അടിസ്ഥാന സൗകര്യങ്ങൾ ഇനിയും ലഭ്യമാക്കേണ്ടതാണ്. ഈ സൗകര്യങ്ങൾ നമ്മുടെ സ്കൂളിനെ സംബന്ധിച്ച് വളരെ അത്യാവശ്യമായ ഘടകങ്ങൾ ആയി മാറിയിരിക്കുകയാണ്. ആയതിനാൽ ഇവ എത്രയും വേഗം അനുവദിക്കണമെന്ന് അപേക്ഷിക്കുന്നു.

ഭാഷയിൽ അക്കാദമിക നിലവാരം ഉയർത്താനുള്ള പ്രവർത്തനങ്ങൾ

അക്കാദമിക നിലവാരം മെച്ചപ്പെടുത്താൻ തക്കത്തിൽ പഠനപ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുന്നു. അതുവഴി പഠന പിന്നോക്കം നിൽക്കുന്ന കുട്ടികളെ തൊട്ടു മുകളിലെ നിലയിലേക്ക് എത്തിക്കുക. ശരാശരിക്കാരനെ മുൻനിരയിൽ എത്തിക്കുക. മികച്ച നിലവാരത്തിലുള്ള കുട്ടികൾക്ക് കൂടുതൽ പ്രവർത്തനങ്ങളും മികവും നൽകുക. ഇതിനായി പരിസരവാസികൾ രക്ഷിതാക്കൾ പൂർവവിദ്യാർത്ഥികൾ തുടങ്ങിയവരുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തുക.

  • പഠനനിലവാരം കണ്ടെത്താൻ ടെസ്റ്റ് നടത്തുക.
  • ടെസ്റ്റ് അടിസ്ഥാനത്തിൽ കുട്ടികളെ ശരാശരിക്ക് താഴെ ശരാശരി ശരാശരിക്കു മുകളിൽ ഉള്ളവരെ ടീച്ചർ മനസ്സിലാക്കുന്നു.
  • എഴുത്തും വായനയും അറിയാത്ത കുട്ടികൾക്ക് പ്രത്യേക സമയം കണ്ടെത്തി രസകരമായ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ക്ലാസെടുക്കാൻ മൊഡ്യൂൾ തയ്യാറാക്കുക.
  • പ്രത്യേക സമയം സമയം കണ്ടെത്തി അവർക്ക് ക്ലാസ് നൽകുക.
  • ആഴ്ചയിലൊരിക്കൽ ടെസ്റ്റ് നടത്തി പഠന പുരോഗതി വിലയിരുത്തുക.
  • ശനിയാഴ്ചകളിൽ (രണ്ടാം ശനി ഒഴികെ) ഉച്ചവരെ മലയാളത്തിളക്കം, ശ്രദ്ധ നടത്തുന്നു. ഈ ക്ലാസ്സുകളിൽ രക്ഷിതാക്കളെയും ഉൾപ്പെടുത്തുന്നു.
  • പഠന പിന്നോക്കംനിൽക്കുന്ന കുട്ടികളുടെ വീട്ടിലെ സാഹചര്യങ്ങളെക്കുറിച്ച് ഗൃഹ സന്ദർശനം നടത്തി മനസ്സിലാക്കുന്നു ശേഷം ഇത്തരം രക്ഷിതാക്കൾക്ക് ബോധവൽക്കരണം നൽകുന്നു.
  • അതിഥി ക്ലാസുകൾ സംഘടിപ്പിക്കുക.ഓരോ ടേമിലും തുടക്കത്തിൽ പഠനവിഭവങ്ങൾ ലഭ്യമാക്കൽ.
  • കോളനിയിലെ അഭ്യസ്തവിദ്യരായവരെ ഉൾപ്പെടുത്തി വർക്ക്ഷോപ്പ് സംഘടിപ്പിക്കുക. പ്രദർശനം നടത്തുക.
  • മലയാളത്തിലെ മികവുള്ള അധ്യാപകരെ പുറത്തുനിന്ന് കണ്ടെത്തി അവരെ കൊണ്ട് ക്ലാസ്സ് സംഘടിപ്പിക്കുക.
  • വായനമത്സരം.
  • ക്വിസ് വായന.
  • ചിത്രരചന മത്സരങ്ങൾ,ശില്പശാലകൾ സംഘടിപ്പിക്കുക.
  • കഥാ കവിതാ രചന മത്സരങ്ങൾ സംഘടിപ്പിക്കുക.
  • ഭാഷാശുദ്ധി വരുത്തുവാൻ അക്ഷരശ്ലോക മത്സരങ്ങൾ സംഘടിപ്പിക്കുക.
  • പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ഡോക്യുമെൻററികളും ചലച്ചിത്രങ്ങളും പ്രദർശനവും ചർച്ചകളും സംഘടിപ്പിക്കൽ.
  • നാടൻപാട്ട് രചന ആലാപനം ശില്പശാല സംഘടിപ്പിക്കുന്നു.
  • സാഹിത്യകാരന്മാർ അവരുടെ രചനകൾ പരിചയപ്പെടൽ.
  • വായന എളുപ്പമാക്കാൻ ഓരോ ക്ലാസിലും ക്ലാസ് ലൈബ്രറി.
  • ലൈബ്രറി പുസ്തകങ്ങൾ ശേഖരണവും പ്രദർശനവും എന്നിവ സംഘടിപ്പിക്കുന്നു.
  • പത്രവായന പത്ര ക്വിസ് എന്നിവ സംഘടിപ്പിക്കുന്നു.
  • വായന എളുപ്പമാക്കാൻ ഓരോ ക്ലാസിലും ക്ലാസ് ലൈബ്രറി സജ്ജമാക്കുന്നു ലൈബ്രറി നിയമപ്രകാരം ഇതിന്റെ പ്രവർത്തനം നടത്തുന്നു.
  • പ്രസംഗ മത്സരങ്ങൾ സംഘടിപ്പിക്കൽ, ശില്പശാല.
  • കയ്യെഴുത്തുമാസിക വർഷാവർഷം തയ്യാറാക്കൽ.
  • വായന കുറിപ്പ് തയ്യാറാക്കൽ.
  • കൃതികളെ കുറിച്ച് അഭിപ്രായങ്ങൾ തയ്യാറാക്കുക.
  • ഡയറി എഴുതുവാൻ പ്രോത്സാഹിപ്പിക്കുക (എല്ലാദിവസവും).
  • മലയാളവേദി എല്ലാദിവസവും ഇതുമായി (ഭാഷ) ബന്ധപ്പെട്ട പ്രവർത്തനങ്ങൾ.
  • പഴഞ്ചൊൽ കേളി.
  • കടങ്കഥ മത്സരങ്ങൾ.
  • നാട്ടറിവ് പ്രകൃതി നടത്തം ശേഖരണം കുറിപ്പുകൾ തയ്യാറാക്കൽ.
  • സാഹിത്യകാരന്മാരും ആയി അഭിമുഖം.
  • പൂർവ്വ വിദ്യാർത്ഥികളെ സ്കൂളിൽ വരുത്തി അവരുമായി അനുഭവങ്ങൾ കുട്ടികൾ പങ്കു വയ്ക്കുക അവർ നേടിയ നേട്ടങ്ങൾ കുട്ടികൾക്ക് ഊർജ്ജം പകരുന്ന രീതിയിൽ കുട്ടികളിൽ എത്തിക്കുക.
  • ചുമർ ചിത്രങ്ങൾ വരയ്ക്കുക.
  • ഭാഷാ പ്രശ്നോത്തരി.
  • പകർത്തിയെഴുത്ത്.
  • മണലെഴുത്ത്.
  • അക്ഷരക്കട്ടകൾ ഉപയോഗിച്ച വാക്കുകൾ/വാക്യങ്ങൾനിർമ്മിക്കുക.
  • പാവനാടകം.
  • ചലച്ചിത്ര പ്രദർശനം/ ചർച്ച സംഘടിപ്പിക്കുക.
  • പരീക്ഷ പരിശീലനം.
  • എൽപി തലത്തിലേക്ക് വേണ്ട മലയാളം നിഘണ്ടു നിർമാണം.
  • ഓരോ പ്രവർത്തനങ്ങളിലും മികച്ച വരെ കണ്ടെത്തുന്നു. സമ്മാനങ്ങൾ നൽകുന്നു.
വിഷയം ആകെ ചെലവ് സ്രോതസ്സ്
ഭാഷ

ദീർഘകാല /മധ്യകാല / ഹ്രസ്വകാല

പ്രവർത്തനങ്ങൾ

125000 എസ് എസ് എ =50,000
പഞ്ചായത്ത്= 40000
പിടിഎ =15000
അധ്യാപകർ= 10000

ഇംഗ്ലീഷ് പ്രവർത്തനങ്ങൾ

  • പഠനനിലവാരം കണ്ടെത്താൻ പ്രീ ടെസ്റ്റ് നടത്തുന്നു.
  • പ്രീടെസ്റ്റ് അടിസ്ഥാനത്തിൽ കുട്ടികളെ ശരാശരിക്കു താഴെ ശരാശരി ശരാശരിക്കു മുകളിൽ എന്ന അടിസ്ഥാനത്തിൽ ടീച്ചർ മനസ്സിലാക്കുന്നു.
  • ഇംഗ്ലീഷ് എഴുതുവാനും വായിക്കുവാനും അറിയാത്ത കുട്ടികൾക്ക് പ്രത്യേകം സമയം കണ്ടെത്തി രസകരമായ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ക്ലാസ് എടുക്കുവാൻ മൊഡ്യൂൾ തയ്യാറാക്കുന്നു.
  • ആഴ്ചയിൽ ഒരുദിവസം ടെസ്റ്റുകൾ നടത്തി പഠനപുരോഗതി വിലയിരുത്തുന്നു.
  • മോണിംഗ് ക്ലാസ് ആയി ഹലോ ഇംഗ്ലീഷ് സംഘടിപ്പിക്കുന്നു.
  • അതിഥി ക്ലാസുകൾ സംഘടിപ്പിക്കുന്നു.
  • ഇംഗ്ലീഷ് അധ്യാപകരെ പുറത്തുനിന്ന് കണ്ടെത്തി അവരെ കൊണ്ട് ക്ലാസ് എടുപ്പിക്കുന്നു.
  • വായന മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
  • ഇംഗ്ലീഷ് വായനാ കാർഡ് നിർമ്മാണം, ക്വിസ് ,പത്രവായന.
  • ഇംഗ്ലീഷ് കഥ ,കവിത, ശില്പശാലകൾ സംഘടിപ്പിക്കുന്നു.
  • അസംബ്ലി ആഴ്ചയിൽ രണ്ടു ദിവസം ഇംഗ്ലീഷിൽ സംഘടിപ്പിക്കുക.
  • പാഠഭാഗങ്ങളുടെ അനിമേഷൻ ചിത്രങ്ങൾ കമ്പ്യൂട്ടറിൽ കാണിക്കുന്നു ശേഷം പോസ് ചെയ്ത് കുട്ടികളുമായി സംവദിച്ച് അവർക്ക് ഇംഗ്ലീഷ് നോടുള്ള താൽപര്യം ഉണർത്തുന്നു.
  •   വായന എളുപ്പമാക്കാൻ ഇംഗ്ലീഷ് കോർണർ ഒരുക്കുന്നു.
  • ഇംഗ്ലീഷ് ലൈബ്രറി പുസ്തകങ്ങൾ ശേഖരണവും പ്രദർശനവും.
  • ഇംഗ്ലീഷ് കയ്യെഴുത്തുമാസിക തയ്യാറാക്കൽ.
  • ഇംഗ്ലീഷ് ഡയറി എഴുതുവാൻ പ്രോത്സാഹിപ്പിക്കുന്നു.
  • സൺ പായ്ക് ഉപയോഗിച്ച് ഇംഗ്ലീഷ് ആശയങ്ങൾ അവതരിപ്പിക്കുന്നു.
  • അക്ഷരക്കട്ടകൾ ഉപയോഗിച്ച് കുട്ടികൾ വാക്കുകൾ / വാക്യങ്ങൾ വരക്കുന്നു എഴുതുന്നു.
  • ചലച്ചിത്രപ്രദർശനം.
  • ഇംഗ്ലീഷ് ചുമർപത്രിക.
  • എൽപി തലത്തിൽ ഇംഗ്ലീഷ് നിഘണ്ടു നിർമാണം.
  • പരീക്ഷാപരിശീലനം.
  • ഓരോ പ്രവർത്തനത്തിലും മികച്ച നിലവാരമുള്ള പ്രവർത്തനങ്ങൾ കണ്ടെത്തുന്നു സമ്മാനം നൽകുന്നു.
  • ബാലപ്രസിദ്ധീകരണങ്ങൾ.
  • ഓരോ ക്ലാസിലും ആവശ്യമായ റിസോഴ്സ് പേഴ്സന്റെ സേവനം ലഭ്യമാക്കും.
വിഷയം ആകെ ചെലവ് സ്രോതസ്സ്
ഇംഗ്ലീഷ്

ദീർഘകാല /മധ്യകാല / ഹ്രസ്വകാല

പ്രവർത്തനങ്ങൾ

50000 എസ് എസ് എ= 20000
പഞ്ചായത്ത് = 20000
പി ടി എ = 3000
സ്പോൺസർ = 5000
അധ്യാപകർ = 2000

പരിസര പഠന പ്രവർത്തനങ്ങൾ

  • പഠനനിലവാരം കണ്ടെത്താൻ പ്രിടെസ്റ്റ് നടത്തുക.
  • ടീച്ചർ നിലവാരത്തിനനുസരിച്ച് കുട്ടികളെ മനസ്സിലാക്കുന്നു.
  • ശേഖരണങ്ങൾ പ്രോത്സാഹിപ്പിക്കുക (നാണയം വിത്ത് തൂവൽ തുടങ്ങിയവ).
  • പ്രകൃതി നടത്തം (മല കുന്ന് കുളം അരുവി).
  • ഔഷധ സസ്യങ്ങളെ കുറിച്ചുള്ള പഠനവും ശേഖരണവും.
  • സ്കൂൾ പൂന്തോട്ടം അടുക്കളത്തോട്ടം ഔഷധത്തോട്ടം എന്നിവ തയ്യാറാക്കുന്നു.
  • ജൈവവൈവിധ്യ പാർക്ക്.
  • വൃത്തിയുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു.
  • പാഠപുസ്തകവുമായി ബന്ധപ്പെട്ട പഠനോപകരണ നിർമ്മാണവും പ്രദർശനവും( രക്ഷിതാക്കളെയും പൂർവ്വ വിദ്യാർത്ഥികളെയും പങ്കെടുപ്പിക്കുന്നു).
  • പ്രദേശത്തെ സസ്യങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി അവയുടെ ഗുണങ്ങൾ പട്ടികപ്പെടുത്തുക.
  • മഹാന്മാരുടെ ആൽബം / കുറിപ്പ് തയ്യാറാക്കുക.
  • ചരിത്രപ്രസിദ്ധമായ സംഭവങ്ങളെ നാടകരൂപത്തിൽ അവതരിപ്പിക്കുക.
  • സ്വതന്ത്ര സമര സേനാനികളുടെ ആൽബം.
  • ശാസ്ത്രജ്ഞൻ കണ്ടുപിടുത്തങ്ങൾ ആൽബം.
  • ലോക പ്രശസ്ത വനിതകൾ ആൽബം.
  • ക്ലാസ് മുറി അറിവിൻറെ കേന്ദ്രമാക്കുക (ചാർട്ട് ,പുസ്തകങ്ങൾ, ഉപകരണങ്ങൾ, കൗതുകവസ്തുക്കൾ, അക്വേറിയം).
  • നക്ഷത്രനിരീക്ഷണം/ വാനനിരീക്ഷണം സംഘടിപ്പിക്കുക.
  • ആൽബങ്ങൾ ( ജീവികൾ സസ്യങ്ങൾ പൂക്കൾ തുടങ്ങിയവ).
  • ഭൂപടനിർമ്മാണം / രൂപരേഖ (പഞ്ചായത്ത് ബ്ലോക്ക് താലൂക്ക് ജില്ലകൾ ).
  • മണ്ണ് ശേഖരണം.
  • അറ്റ്ലസ് തയ്യാറാക്കുക (ഇന്ത്യ സംസ്ഥാനം ജില്ലകൾ).
  • ക്ലാസ്മുറികളിൽ ഫസ്റ്റ് എയ്ഡ് ബോക്സ് സജ്ജീകരിക്കുക.
  • ഡ്രൈഡേ ആചരിക്കുന്നു (വെള്ളി).
  • ഗൃഹ സന്ദർശനം നടത്തുകയും ശുചീകരണ ബോധവൽക്കരണം നടത്തുകയും ചെയ്യുക.
  • പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം.
  • പ്ലാസ്റ്റർ ഓഫ് പാരീസ് ഉപയോഗിച്ച് ചില രൂപങ്ങൾ നിർമിക്കുന്നു ( മനുഷ്യശരീരം മൃഗങ്ങൾ ജീവികൾ തുടങ്ങി പല മോഡലുകൾ ).
  • മനുഷ്യ പരിണാമ ഘട്ടങ്ങൾ (ചിത്രങ്ങളോടു കൂടിയ വിശദീകരണം).
  • പസിൽസ് നിർമ്മാണം (പക്ഷികൾ മൃഗങ്ങൾ സസ്യങ്ങൾ തുടങ്ങിയവ).
  • ജന്മദിനത്തിന് പൂന്തോട്ടത്തിൽ പൂച്ചട്ടി ഉൾപ്പെടെയുള്ള ചെടി സംഭാവന.
  • ജന്മദിനത്തിൽ കുട്ടിയുടെ പേരിൽ ഒരു മരം സ്കൂൾ പരിസരത്ത് നടൽ.
വിഷയം ആകെ ചിലവ് സ്രോതസ്സ്
പരിസര പഠനം

ദീർഘകാല /മധ്യകാല / ഹ്രസ്വകാല

പ്രവർത്തനങ്ങൾ

50000 എസ് എസ് എ= 20000
പഞ്ചായത്ത് =20000
പി ടി എ= 3000
സ്പോൺസർ = 5000
അധ്യാപകർ = 2000

ഗണിതം പ്രവർത്തനങ്ങൾ

എൽ പി തല വിദ്യാഭ്യാസം രസകരവും പ്രക്രിയ ബന്ധവും പ്രായോഗിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനും ഉള്ള കഴിവ് ആർജിക്കുക എന്ന ലക്ഷ്യമാണ് കുട്ടികൾ നേടേണ്ടത്. ഗണിതം കുട്ടികൾ കുറച്ചു പിന്നിൽ നിൽക്കുന്ന മേഖല കൂടി ആയതിനാൽ കുട്ടികളെ ഗണിതത്തിൽ മുന്നിലെത്തിക്കുകയും ഗണിതപഠനം രസകരമാക്കുകയും ചെയ്യേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം.

  • ഗണിത ലാബ് നിർമ്മാണം.
  • വർക്ക്ഷോപ്പ് രക്ഷിതാക്കളെ ഉൾക്കൊള്ളിച്ച് നിർമ്മാണം.
  • ടീച്ചിങ് എയ്ഡ് തയ്യാറാക്കൽ.
  • ചാർട്ട് തയ്യാറാക്കൽ.
  • ഒറ്റ ഇരട്ട എണ്ണൽ സംഖ്യകൾ ഉറപ്പിക്കുന്ന പ്രവർത്തനം.
  • സങ്കലനം വ്യവകലനം ഗുണനം ഹരണം എന്നീ ക്രിയകൾ.
  • കളിനോട്ട് ശേഖരണം.
  • കോയിൻസ് ശേഖരണം.
  • രൂപങ്ങൾ ജാമിതീയ നിർമ്മാണം മനസ്സിലാക്കാൻ രസകരമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കൽ.
  • സുഡോക്കു.
  • ഏണിയും പാമ്പും കളി.
  • ഡയസ് നിർമ്മാണം.
  • സംഖ്യ കാർഡ് നിർമ്മാണം.
  • ഗുണനപ്പട്ടിക നിർമ്മാണം.
  • കോയിൻ ശേഖരണം.
  • ഗണിത കിറ്റ്.
  • അബാക്കസ് നിർമ്മാണം.
  • ദേശീയ പതാക നിർമ്മാണം.
  • സംഖ്യ പമ്പരം നിർമ്മാണം.
  • സ്കെയിൽ നിർമ്മാണം.
  • ക്ലോക്ക് നിർമ്മാണം.
  • വിദഗ്ധരായ റിസോഴ്സ് പേഴ്സൻ്റെ  സേവനം ഉറപ്പുവരുത്തും.
വിഷയം ആകെ ചെലവ് സ്രോതസ്സ്
ഗണിതം

ദീർഘകാല /മധ്യകാല / ഹ്രസ്വകാല

പ്രവർത്തനങ്ങൾ

20000 എസ് എസ് എ= 20000
പഞ്ചായത്ത് = 20000
സ്പോൺസർ = 5000

വായന പ്രവർത്തനങ്ങൾ

ജി എൽ പി എസ് ചോക്കാട് ലെ കുട്ടികൾക്ക് വായനയ്ക്കായി ഉള്ള വിഭവങ്ങൾ കണ്ടെത്താൻ വളരെ പ്രയാസമാണ്. എങ്കിലും കുറച്ചു കുട്ടികൾ ഉള്ളതിനാൽ തന്നെ അധ്യാപകരുടെ പ്രയത്നത്താൽ ക്ലാസ്സുകളിൽ ലൈബ്രറി ഒരുക്കാൻ സാധിച്ചു. കുറേയധികം പുസ്തകങ്ങളും നേടിയെടുത്തു. പക്ഷെ വളരെ കുറച്ചു കുട്ടികളും രക്ഷിതാക്കളും മാത്രമേ വായനാ വിഭവങ്ങൾ ഉപയോഗപ്പെടുത്തുന്നുള്ളൂ. വായന പ്രോത്സാഹിപ്പിക്കുകയും ആകർഷിക്കുകയും ചെയ്യുന്ന തരത്തിൽ പ്രവർത്തനങ്ങൾ സജ്ജമാക്കുന്നതിനാണ് നാം ഈ മേഖലയിൽ ശ്രമിക്കുന്നത്. ഇതിലൂടെ വൈജ്ഞാനിക സാമൂഹ്യ വ്യക്തിത്വ വികസനത്തിന് ഊന്നൽ നൽകണം.

  • ലൈബ്രറി പുസ്തകങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാൻ.
  • പുസ്തകങ്ങളെ ക്ലാസ് നിലവാരത്തിനനുസരിച്ച് തരംതിരിക്കൽ.
  • ആവശ്യമുള്ള പുസ്തകങ്ങളുടെ ലിസ്റ്റ് തയ്യാറാക്കൽ.
  • ക്ലാസിൽ വായനശാല നിർമ്മാണം.
  • വായനശാലയിൽ ബാലപ്രസിദ്ധീകരണങ്ങൾ ഉറപ്പാക്കൽ.
  • വായനാ കാർഡ് തയ്യാറാക്കൽ.
  • സ്കൂൾ മാഗസിൻ തയ്യാറാക്കൽ.
  • മാസാമാസം സർഗാത്മക രചനകൾ ഏർപ്പെട്ട് പതിപ്പാക്കുന്നു.
  • സാഹിത്യ ആസ്വാദന ക്ലാസുകൾ സംഘടിപ്പിക്കൽ.
  • സ്കൂളിൽ പൊതുജനങ്ങൾക്കായി പുസ്തകപ്രദർശനം.
  • എല്ലാ ആഴ്ചയിലും പത്ര ക്വിസ് .
  • സ്കൂളിൽ പൊതു വായനശാല നിർമ്മാണം.
  • സ്കൂളിൽ ദിനപത്രം ലഭ്യമാക്കൽ.
  • ദൂരദർശൻ വാർത്തകൾ കാണിക്കൽ (1 മുതൽ 1.15 വരെ).
  • പുസ്തക പരിചയം ആഴ്ചയിലൊരു ദിവസം ( ബാല സഭയിൽ വച്ച് ).
  • കൂടുതൽ പുസ്തകം വായിച്ചവരെ കണ്ടെത്തൽ.
  • രക്ഷിതാക്കൾക്കും പുസ്തകങ്ങൾ എടുത്ത് ഇവിടിരുന്ന് വായിക്കാനുള്ള അവസരം അവർ വായിച്ച പുസ്തകങ്ങളെ കുറിച്ച് ഒന്നോരണ്ടോ പേര് ആഴ്ചയിലൊരിക്കൽ കുട്ടികൾക്ക് പറഞ്ഞു കൊടുക്കാൽ.
  • അസംബ്ലിയിൽ പത്രവായന.
  • ജന്മദിനത്തിന് പുസ്തകവായന.
  • ചിത്ര വായനയ്ക്കുള്ള വിഭവങ്ങൾ തയ്യാറാക്കൽ പ്രദർശനം ചിത്ര വായന നടത്തൽ.
  • വീഡിയോസ് കണ്ട് കവിത കഥ രചന നടത്തൽ
വിഷയം ആകെ ചിലവ് സ്രോതസ്സ്
വായന

ദീർഘകാല /മധ്യകാല / ഹ്രസ്വകാല

പ്രവർത്തനങ്ങൾ

30000 എസ് എസ് എ=15000
പഞ്ചായത്ത് =7500
സ്പോൺസർ= 2500
അധ്യാപകർ=5000

ലാബ് പ്രവർത്തനങ്ങൾ

  • വിവിധ ലാബുകൾക്ക് സ്ഥലം ഒരുക്കൽ സ്മാർട്ട് ക്ലാസ് റൂം (ഭാഷാ ലാബുകൾ ഗണിതം ശാസ്ത്രം)
  • ഓരോ ലാബിലും വേണ്ട സാധനങ്ങൾ ലിസ്റ്റ് ചെയ്യൽ.
  • ലാബിലേക്ക് ആവശ്യമായ സാധനങ്ങൾ കണ്ടെത്തി വാങ്ങൽ.
  • ഭാഷയുമായി ബന്ധപ്പെട്ട പഴയ ഗ്രന്ഥങ്ങൾ കൃതികൾ ശേഖരണം പ്രദർശനം.
  • മഹത്വചനങ്ങൾ എഴുതി തയ്യാറാക്കൽ പ്രദർശനം.
  • ഭാഷ ലൈബ്രറി.
  • ഹോം തിയേറ്റർ സജ്ജീകരിക്കുക.
  • എൽഇഡി ടിവി റേഡിയോ ലാപ്ടോപ്.
  • പാഠഭാഗ വുമായി ബന്ധപ്പെട്ട പ്രസന്റെഷനുകൾ.
  • വിവിധ മാഗസിനുകൾ ശേഖരിക്കുക.
  • ചിത്രം വരയ്ക്കാൻ ആവശ്യമായ സാമഗ്രികൾ.
  • ഫോട്ടോകൾ സീനറികൾ പ്രദർശനം.
  • കടങ്കഥകൾ പഴഞ്ചൊല്ലുകൾ ശൈലികൾ എന്നിവ പ്രദർശിപ്പിക്കാം.
  • വിവിധ ഭാഷാകേളികൾ ആവശ്യമായ സാമഗ്രികൾ ഒരുക്കുക (പാമ്പും കോണിയും അക്ഷര കാർഡുകൾപദപ്രശനങ്ങൾ).
  • ഭാഷാ ലാബ് ആവശ്യമായ ഫർണിച്ചർ.
  • ശാസ്ത്രലാബ് സജ്ജമാക്കൽ ആവശ്യമായ ഫർണിച്ചറുകൾ( ഷെൽഫ് റാക്ക് പരീക്ഷണ ടേബിൾ).
  • ലാബിലേക്ക് ആവശ്യമായ സാമഗ്രികൾ രാസവസ്തുക്കൾ പട്ടിക പെടുത്തൽ കണ്ടെത്തൽ.
  • വിവിധ തരം നോട്ടീസ് ബ്രോഷർ പോസ്റ്റർ ശേഖരിച്ച് പ്രദർശിപ്പിക്കുക.
  • പുരാവസ്തു ശേഖരണം പ്രദർശനം.
ലക്ഷ്യങ്ങൾ

അനുഭവത്തിലൂടെ ഉള്ള പഠനത്തിന് അവസരമൊരുക്കൽ. പഠനം ലളിതവും രസകരവുമായി മാറ്റൽ. അറിവു നിർമ്മാണത്തിന് അവസരമൊരുക്കൽ. സ്വയം പഠനത്തിനുെ സൃഷ്ടിപരതയ്ക്കും കൂടുതൽ അവസരമൊരുക്കൽ.

വിഷയം ആകെ ചെലവ് സ്രോതസ്സ്
ലാബ് പ്രവർത്തനങ്ങൾ 100000 എസ് എസ് എ= 30000
പഞ്ചായത്ത് =10000
എം എൽ എ=25000
സ്പോൺസർ=20000
അധ്യാപകർ=15000

കലാകായിക ആരോഗ്യ ഐടി പ്രവർത്തിപരിചയ മേഖലാ പ്രവർത്തനങ്ങൾ

കലാകായിക ആരോഗ്യ പ്രവർത്തനങ്ങളിൽ വളരെ പിന്നോക്കം നിൽക്കുന്ന അവസ്ഥയിലാണ് നമ്മുടെ വിദ്യാലയം. അതിന് പ്രധാന കാരണം രക്ഷകർത്താക്കളുടെ അജ്ഞതയും ഇത്തരം പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാനുള്ള രക്ഷകർത്താക്കളുടെ മടിയും ആണ്. ആയതിനാൽ തന്നെ കുട്ടികളെ കലാകായിക പ്രവർത്തനങ്ങളിൽ വളർത്തിക്കൊണ്ടുവരാൻ അവർ ശ്രമിക്കാറില്ല. കുട്ടികൾക്ക് രോഗം വന്നാൽ പോലും ആശുപത്രിയെ പലരും ആശ്രയിക്കാത്ത അവസ്ഥയാണ്. പക്ഷേ അധ്യാപകരുടേയും ഹെൽത്ത് ഡിപ്പാർട്ട്മെന്റിന്റെയും അശ്രാന്തപരിശ്രമത്തിന്റെയും ബോധവൽക്കരണത്തിന്റെയും ഫലമായി ഇതിന് മാറ്റം വരുന്നുണ്ട്. ഇതിന്റെ ഫലമാണ് റൂബെല്ല വാക്സിനേഷന് 100% കൈവരിക്കാൻ കഴിഞ്ഞത് .ഈ സ്കൂളിലെയും ചുറ്റുപാടിലേയും കുട്ടികൾ മറ്റു കുട്ടികളെക്കാൾ ആരോഗ്യത്തിലും ഏറെ പിന്നിലാണ്. ഇത് മറികടക്കാൻ കലാ കായിക തൊഴിൽ അധ്യാപകരുടെ സേവനം ജി എൽ പി എസ് ചോക്കാടിന് അത്യാവശ്യമാണ്.

കലാപഠനം

  • കുട്ടികളിൽ ജന്മനാ ഉള്ള വാസനകളെ തിരിച്ചറിഞ്ഞ് വേണ്ട രീതിയിൽ പ്രോത്സാഹനം നൽകുക, അവസരങ്ങൾ ഒരുക്കുക, മേളകളിൽ മികച്ച നേട്ടം കൈവരിക്കാൽ.
  • ആഴ്ചയിൽ ഒരു ദിവസം ഒരു മണിക്കൂർ വീതം കലാപഠനം ഉറപ്പുവരുത്തുന്നു.
  • തുടർച്ചയായ പരിശീലനത്തിന് താല്പര്യമുള്ള കുട്ടികളെ തെരഞ്ഞെടുക്കൽ.
  • കലാപഠനത്തിൽ പ്രാദേശിക വിദഗ്ധരുടെ സേവനം ഇവരുടെ സൗകര്യം അനുസരിച്ചുള്ള സമയക്രമീകരണം.
  • വിദ്യാലയ പരിസരത്തെ വിവിധ കലകളിൽ പ്രാവീണ്യം നേടിയവരുടെ ലിസ്റ്റ് തയ്യാറാക്കുക അവരുടെ നേതൃത്വത്തിൽ സംഗീതം നൃത്തം കല ചിത്രകല എന്നിവയിൽ എല്ലാ കുട്ടികൾക്കും പരിശീലനം നൽകുക.
  • വിവിധയിനം ശില്പശാലകൾ സ്കൂളിൽ സംഘടിപ്പിക്കുക( രക്ഷിതാക്കളെയും പൂർവ്വ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി).
  • സംഗീത വിരുന്ന് സംഗീത ഉപകരണങ്ങളുടെ പ്രദർശനം പഠനം.
  • പ്രതിഭകളെ കുറിച്ചുള്ള വിവരണം പ്രദർശനം (അവരുടെ ചിത്രങ്ങൾ).
  • നൃത്ത പരിശീലനം.
  • പ്രസംഗപരിശീലനം.
  • നാടൻപാട്ട് സംഗീത വിരുന്ന് (രക്ഷിതാക്കളെ ഉൾപ്പെടുത്തി).
  • ഗോത്രവർഗ കലകളെയും ആചാരങ്ങളെയും കുറിച്ചുള്ള പഠനം.
  • ചിത്രരചനാ ക്യാമ്പ് (മേഖലയിലെ മികച്ച അധ്യാപകരുടെ നേതൃത്വത്തിൽ രക്ഷിതാക്കളെ ഉൾപ്പെടുത്തി).
  • പാഠഭാഗങ്ങൾ ബന്ധപ്പെടുത്തി ചിത്രരചന കഥ കവിത രചന മത്സരങ്ങൾ സംഘടിപ്പിക്കൽ. സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഈ മേഖലയിൽ നൂതനമായ ആവിഷ്കാരങ്ങൾ കണ്ടെത്തൽ.
  • കലാപരമായ ഉപകരണങ്ങളും ആവിഷ്കാരങ്ങളും സ്കൂളിൻറെ പലസ്ഥലങ്ങളിലായി ഭംഗിയായി ചിട്ടപ്പെടുത്തി പ്രദർശിപ്പിക്കുന്നു.

ആരോഗ്യ കായിക പഠനം

കുട്ടികളുടെ കായികവും മാനസികവുമായ വളർച്ച ഉറപ്പുവരുത്തുവാൻ കായിക മാനസിക വ്യായാമത്തിനുള്ള സംവിധാനങ്ങൾ സ്കൂളിൽ സജ്ജമാക്കുന്നു. എല്ലാ കുട്ടികൾക്കും സമ്പൂർണ്ണ കായികക്ഷമത ഉറപ്പാക്കാനും അതാത് സ്കൂളിലെ അധ്യാപകർ രക്ഷിതാക്കൾ പൂർവവിദ്യാർത്ഥികൾ എന്നിവരുടെ പങ്ക് വളരെ വലുതാണ്. കായികരംഗത്ത് നമ്മുടെ നാട് വളരെയധികം പുരോഗതി കൈവരിക്കുന്നതിനാൽ ഭാവിയിൽ ഒരുപാട് അവസരങ്ങൾ കുട്ടികൾ ലഭിക്കുമെന്ന് തീർച്ച.

  • എല്ലാ കുട്ടികൾക്കും കായികക്ഷമത ഉറപ്പാക്കൽ.
  • എല്ലാദിവസവും മൈതാനത്ത് ഇറങ്ങാനും സ്വതന്ത്രമായി കളിക്കാനും ഉള്ള അവസരമൊരുക്കൽ.
  • കായികക്ഷമത ഉപകരണങ്ങൾ വിദ്യാലയത്തിൽ സ്ഥാപിക്കൽ.
  • വിവിധ വ്യായാമമുറകളിൽ പരിശീലനം.
  • ആഴ്ചയിലൊരിക്കൽ മാസ്ഡ്രിൽ.
  • ഗെയിം പരിശീലനം (ഫുട്ബോൾ ക്രിക്കറ്റ് തുടങ്ങിയവ).
  • വിദ്യാലയ കോമ്പൗണ്ടിൽ ടെന്നിസ് ഷട്ടിൽ വിവിധ കോർട്ടുകൾ നിർമ്മിക്കൽ.
  • ഗെയിംസിൽ  പരിശീലനം (എസ് എസ് ജി സഹായത്തോടെ).
  • അവധിദിവസങ്ങളിൽ 4 മണി മുതൽ 6 മണി വരെ ഗെയിംസ് പരിശീലനം.
  • സ്കൂൾകുട്ടികൾക്കും കോളനിയിൽ ഉള്ളവർക്കും ആയി ഒരു മൾട്ടി ജിം ഒരിക്കൽ.

പ്രവർത്തി പരിചയ പഠനം

പഠനത്തോടൊപ്പം വിവിധങ്ങളായ കൈത്തൊഴിലുകൾ പരിശീലനം. പരിസര മലിനീകരണത്തിന് കാരണമായ പ്ലാസ്റ്റിക് പോലുള്ള വസ്തുക്കളുടെ ശാസ്ത്രീയ പുനരുപയോഗം. കുട്ടികളുടെ ചിന്ത ഭാവന എന്നിവ വികസിപ്പിക്കാൻ അവസരമൊരുക്കൽ.

  • വിദഗ്ധരായ അധ്യാപകരെ പ്രയോജനപ്പെടുത്തി പരിശീലനം മികച്ചതാക്കൽ
  • രക്ഷിതാക്കൾക്ക് താല്പര്യമുള്ള ഇനങ്ങളിൽ പരിശീലനം.
  • സ്കൂൾ ഫീഡിങ് ഏരിയയിൽ വിവിധ പ്രവർത്തിപരിചയ ഇനങ്ങൾ ചെയ്യാൻ കഴിയുന്ന വ്യക്തികളുടെ പട്ടിക തയ്യാറാക്കൽ.
  • ഇവരെ പങ്കെടുപ്പിച്ച് വിദ്യാലയത്തിൽ ഏകദിന പരിശീലനങ്ങൾ.
  • ഇവർക്ക് പരിശീലിപ്പിക്കാൻ കഴിയുന്ന ഇനങ്ങൾ ആവശ്യമായ സാധനങ്ങൾ പരിശീലനം നൽകാൻ കഴിയുന്ന തീയതികൾ എന്നിവയുടെ അടിസ്ഥാനത്തിൽ പരിശീലന പരിപാടികൾ തയ്യാറാക്കുന്നു.
  • കൗതുകവസ്തുക്കൾ നാടൻ ഉപകരണങ്ങൾ തുടങ്ങിയവ നിർമ്മിച്ച് സ്കൂളിൻറെ പലഭാഗങ്ങളിൽ പ്രദർശനം.
വിഷയം ചിലവ് സ്രോതസ്സ്
കലാ,കായിക,ആരോഗ്യ, പ്രവർത്തിപരിചയ

മേഖല

ദീർഘകാല/ മധ്യകാല /ഹ്രസ്വകാല

പ്രവർത്തനങ്ങൾ

100000 എസ് എസ് എ= 50000
പഞ്ചായത്ത്= 30000
സ്പോൺസർ =10000
പി ടി എ= 5000
അധ്യാപകർ =5000

ക്ലബ്ബുകൾ വ്യക്തിത്വവികസനത്തിന്

ക്ലബ്ബ് രൂപീകരണം

ശാസ്ത്രക്ലബ്ബ്

പരിസ്ഥിതി ക്ലബ്ബ്

ആരോഗ്യം, ശുചിത്വം ക്ലബ്ബ്

ഗണിത ക്ലബ്ബ് ഇംഗ്ലീഷ് ക്ലബ്ബ്

വിദ്യാരംഭം

ഭാഷാ ക്ലബ്

  • ഓരോ ക്ലബ്ബിനും ഓരോ അധ്യാപകനും ചുമതല നൽകുന്നു.
  • എല്ലാ കുട്ടികളെയും ഒരു ക്ലബ്ബിൽ എങ്കിലും അംഗത്വം നൽകുന്നു.
  • ദിനാചരണ കലണ്ടർ നിർമ്മാണം.
  • മൂന്നു മാസത്തെ ദിനാചരണ പ്രവർത്തനങ്ങൾ പ്ലാൻ ചെയ്തു, എസ് ആർ ജി അവതരണം.
  • മെച്ചപ്പെടുത്തിയ പ്ലാൻ യഥാസമയം നടത്തുന്നു.
  • വാർഷിക കലണ്ടർ രൂപീകരണം.
  • മാസാമാസം ക്ലബ്ബ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നു.
  • ക്ലബ്ബുകൾക്ക് പ്രതിദിന ചുമതല നൽകുന്നു.
  • ദിനാചരണങ്ങൾ മറ്റു പ്രവർത്തനങ്ങൾ നാട്ടിലെ ക്ലബ്ബിന് പങ്കാളികളാകുന്നു.
  • ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് എല്ലാമാസവും വിലയിരുത്തൽ നടത്തി ഗ്രേഡ് നൽകുന്നു.
  • പ്രവർത്തനങ്ങൾ ഗ്രേഡ് അടിസ്ഥാനത്തിൽ പ്രോത്സാഹനം നൽകിൽ.
  • ക്ലബ് പ്രവർത്തനവുമായി ബന്ധപ്പെട്ട് നോട്ടീസ് പോസ്റ്റർ പ്ലക്കാർഡുകൾ തയ്യാറാക്കൽ.
  • ഇതുമായി ബന്ധപ്പെട്ട് മാസാമാസം നടത്തൽ ( ക്വിസ് പ്രസംഗം കുറിപ്പ് തയ്യാറാക്കൽ മറ്റ് രചനാമത്സരങ്ങൾ )

ലക്ഷ്യങ്ങൾ

പഠനപ്രവർത്തനങ്ങളുടെ ആവിഷ്കാരത്തിലും പ്രകടനത്തിനും അവസരമൊരുക്കി സമൂഹവുമായി ഈ പ്രവർത്തനങ്ങളെ ബന്ധപ്പെടുത്തി കുട്ടികളുടെ വ്യക്തിത്വ വികസനത്തിനുള്ള വഴികാട്ടിയായി മാറുക.

വിഷയം ചിലവ് സ്രോതസ്സ്
ക്ലബ്ബ് പ്രവർത്തനങ്ങൾ

ദീർഘകാല/ മധ്യകാല /ഹ്രസ്വകാല

പ്രർത്തനങ്ങൾ

5000 പി ടി എ = 2000
സ്പോൺസർ = 2000
അധ്യാപകർ = 1000

പോഷകാഹാരവും ആരോഗ്യവുമായും ബന്ധപ്പെട്ടവ

സമൃദ്ധമായ പോഷകാഹാരം ലഭ്യമാക്കാൻ സ്കൂളിൽ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. പ്രഭാതഭക്ഷണ പരിപാടി സ്കൂളിൽ ഐ ടി ഡി പിയുടെ സഹായത്തോടെ നടത്തുന്നു. ഉച്ചഭക്ഷണത്തിൽ എല്ലാവിധ പച്ചക്കറി മുട്ട പയർവർഗങ്ങൾ ഇറച്ചി മീൻ ഇനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ചില കുട്ടികൾക്കെങ്കിലും വീട്ടിൽനിന്നും ശരിയായ പോഷകങ്ങൾ അടങ്ങിയ ആഹാരം കിട്ടുന്നില്ല. അതിനാൽ തന്നെ മികച്ച പോഷകാഹാരം ലഭ്യമാക്കാൻ ശ്രദ്ധിക്കുന്നു.ആഴ്ചയിലൊരിക്കൽ പായസം മീൻ ചിക്കൻ എന്നിവയിലേതെങ്കിലും സ്പെഷ്യൽ  ഭക്ഷണമായി നൽകാറുണ്ട്.

രക്ഷിതാക്കളുമായും സമൂഹവുമായുള്ള ബന്ധം ദൃഢമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ

  • പിടിഎ യോഗങ്ങൾ.
  • ക്ലാസ് ടീച്ചേഴ്സ് യോഗങ്ങൾ.
  • അയൽപക്ക പഠന കേന്ദ്രങ്ങൾ.
  • അമ്മ വായന.
  • ഉച്ചഭക്ഷണ പരിപാടികളിലെ പങ്കാളിത്തം.
  • രക്ഷിതാക്കൾക്കും കലോത്സവം.
  • അതിഥി ക്ലാസ്സുകൾ.
  • കോർണർ പിടിഎ.
  • ഭവനസന്ദർശനം.
  • സായാഹ്ന ക്ലാസ്സ്.
  • വിനോദയാത്രയിൽ രക്ഷിതാക്കളുടെ പങ്കാളിത്തം.
  • ഫീൽഡ് ട്രിപ്പുകൾ രക്ഷിതാക്കളുടെ പങ്കാളിത്തം.
  • ദിനാചരണങ്ങൾ രക്ഷിതാക്കളുടെയും സമീപവാസികളും പൂർവ്വ വിദ്യാർഥികളുടെയും പങ്കാളിത്തം ഉറപ്പാക്കുക.
  • അമ്മ ലൈബ്രറി.
  • ഗിരിജൻ കോളനിയിലെ ജനങ്ങളുടെ ഭക്ഷണരീതികൾ മറ്റും പരിചയപ്പെടാൻ അവസരം സ്കൂളിൽ സൗകര്യം ഒരുക്കുക. അംഗനവാടിയെയും ഈ മേളയിൽ പങ്കെടുപ്പിക്കുക.
  • കോളനിയിലെ ജനങ്ങളുടെ ജീവിതത്തിൽ മദ്യം പുകയില മയക്കുമരുന്ന് തുടങ്ങിയ ലഹരിപദാർത്ഥങ്ങൾ സജീവം ആയതിനാൽ ഒരു ബോധവൽക്കരണ ക്ലാസ് സെമിനാർ തുടങ്ങിയവ സംഘടിപ്പിക്കുക.
  • കുട്ടികളെയും രക്ഷിതാക്കളെയും പൂർവ്വ വിദ്യാർത്ഥികളെയും ഉൾക്കൊള്ളിച്ച് സായാഹ്ന ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിക്കുക

ഇത്രയുമാണ് ജി എൽ പി എസ് ചോക്കാട് എന്ന ഈ എൽ പി സ്കൂളിൽ ഞങ്ങൾ നടത്താൻ ആലോചിക്കുന്ന അക്കാദമിക പ്രവർത്തനങ്ങൾ. സബ് ജില്ലയിലെ തന്നെ 100% എസ് ടി കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ ആദിവാസി കോളനിയായ ഗിരിജൻ കോളനി യുടെ ഹൃദയ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. സ്കൂൾ ഉള്ളതുകൊണ്ട് തന്നെ ഈ കോളനിയിലെ ഒരു വലിയ ശതമാനം ജനങ്ങൾ അക്ഷരാഭ്യാസം ഉള്ളവരും സമൂഹത്തിൽ ഇറങ്ങിച്ചെന്ന് അവരവരുടേതായ കയ്യൊപ്പ് രേഖപ്പെടുത്തുന്നവരും ആണ് എന്നത് അഭിമാനമാണ്. ഈ സ്കൂളിൻറെ പ്രവർത്തനങ്ങളിൽ ചില സ്വപ്നങ്ങൾ കൂടി ഞങ്ങൾ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു.സ്കൂൾ പ്രവർത്തനം ഇപ്പോൾ ഒരു ഗവൺമെൻറ് സ്കൂൾ എന്ന നിലയിൽ വളരെ ഭംഗിയായി കൃത്യമായി ചിട്ടയോടെ നടന്നു പോകുന്നു. എന്നാൽ ആദിവാസി മേഖലയിലെ സ്കൂൾ എന്ന നിലയിൽ ഇനിയും ഒരുപാട്  നൂതന പദ്ധതികൾ ഈ സ്കൂൾ കേന്ദ്രമാക്കി ചെയ്യാൻ സാധിക്കും എന്ന് ഓർമിപ്പിക്കുന്നു. റെസിഡൻസ് സ്കൂൾ ആക്കുകയോ എൽ പി യിൽ നിന്ന് യുപിയിലേക്ക് ഉയർത്തുകയോ കുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യമൊരുക്കുകയും ചെയ്താൽ അത് ഈ മലപ്പുറം ജില്ലയിലെ മുഴുവൻ ആദിവാസി മേഖലയിലുള്ള പഠിതാക്കൾക്ക് പ്രയോജനകരമാകും എന്നതിൽ ഒരു തർക്കവുമില്ല. എന്നാൽ ഈ രീതിയിൽ അക്കാദമിക നിലവാരം നിർത്തണമെങ്കിൽ ഭൗതികസാഹചര്യം കൂടി മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ് .ഇതിനുവേണ്ട നടപടികൾ ചെയ്താൽ അത് ഈ നാടിന് ഒരു മുതൽക്കൂട്ടായി മാറും തർക്കമില്ല.

വിഷയം ചെലവ് സ്രോതസ്സ്
രക്ഷിതാക്കളുമായി

സമൂഹവുമായുള്ള ബന്ധം

ദൃഢമാക്കുന്നതിന്

ഉതകുന്നവ

25000 എസ് എസ് എ = 15000
പഞ്ചായത്ത് = 5000
സ്പോൺസർ = 5000

ജി എൽ പി എസ് ചോക്കാട് 100% എസ് ടി കുട്ടികൾ പഠിക്കുന്ന ഒരു വിദ്യാലയമാണ്.അതുകൊണ്ടുതന്നെ ഇവിടെയുള്ള സാഹചര്യം വളരെ പരിതാപകരമാണ്. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നവരാണ് 95% രക്ഷിതാക്കളും. അതിനാൽ യാതൊരു സാമ്പത്തിക സഹായങ്ങളും അവരിൽനിന്ന് പ്രതീക്ഷിക്കാൻ കഴിയില്ല. ഇക്കാരണത്താൽ സാമ്പത്തിക സ്രോതസ്സിൽ പി ടി എ പ്രധാന പങ്ക് വഹിക്കാൻ കഴിയാത്തത്. മാത്രമല്ല പല കുട്ടികളുടെയും വീടുകളിൽ പോയി ക്ലാസിന് വിളിച്ചു കൊണ്ടു വരേണ്ട അവസ്ഥയും ഇവിടെയുണ്ട്. എൽ പി തലം കഴിഞ്ഞാൽ ഇവിടെ പല കുട്ടികളും യു പി തലത്തിൽ അഡ്മിഷൻ എടുക്കുകയും പിന്നെ സ്കൂളിൽ പോകാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഉള്ളത്. യാത്രാസൗകര്യം വളരെ കുറവായതുകൊണ്ടും മറ്റുള്ളവരുമായി ഇടപെടാനുള്ള മടിയും ഒരു കാരണമാണ് ഇത്. അതുകൊണ്ടുതന്നെ ഈ എൽപി സ്കൂളിനെ യുപി തലത്തിലേക്ക് ഉയർത്തുവാൻ വേണ്ട നടപടികൾ അടിയന്തരമായി നടത്തേണ്ടതാണ്. മാത്രമല്ല ഈ കോളനിയിലെ ജനങ്ങളെ ഉദ്ബോധിപ്പിക്കാൻ നടപ്പിലാക്കുന്ന എല്ലാ പരിപാടികളുടെയും വേദി കൂടിയാണ് ഈ സ്കൂൾ. ആയതിനാൽ ഈ സ്കൂൾ കോളനിവാസികളുടെ മാറ്റത്തിനും ഉയർച്ചയ്ക്കും ചുക്കാൻ പിടിക്കാൻ തക്ക വിധത്തിൽ ഉയരണം. ഭൗതികമായും അക്കാദമിക പരമായും വളർച്ച അത്യാവശ്യമാണ്. അക്കാദമിക് നിലവാരം ഉയർത്താൻ വേണ്ട ചില അത്യാവശ്യ ഘടകങ്ങൾ ഇൻറർനെറ്റ്, സ്മാർട്ട് ക്ലാസ് റൂം, എൽഇഡി ടിവി ,പ്രിന്റർ ഇവ വളരെ അത്യാവശ്യമായി നമുക്ക് ലഭിക്കേണ്ട സൗകര്യങ്ങൾ കൂടിയാണ്.ഈ ആവശ്യങ്ങൾ പലമേഖലകളിലും ആവശ്യപ്പെട്ടിട്ടുണ്ട് .വരുംകാലങ്ങളിൽ ഇത് നമുക്ക് ലഭിക്കും എന്ന് തന്നെയാണ് പ്രത്യാശ. കുട്ടികളുടെ ഉയർച്ച എന്ന് ലക്ഷ്യത്തിനായി പൊതുവിദ്യാഭ്യാസം ശക്തമാക്കാൻ ഗുണനിലവാരം ഉറപ്പു വരുത്താൻ നമ്മുടെ സ്കൂളിനെ മികച്ച ഒരു സ്കൂളായി വാർത്തെടുക്കാൻ ഒരേമനസ്സോടെ നമുക്ക് ഒരുമിച്ചു നിൽക്കാം.

2022

അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കി സമർപ്പിച്ചതിനു ശേഷം നമ്മുടെ സ്കൂളിന് ആവശ്യമായ എൽഇഡി ടി വി രണ്ടെണ്ണം രണ്ട് പ്രൊജക്ടറുകൾ മൂന്ന് ലാപ്ടോപ്പ് ഒരു ഹോം തിയേറ്റർ തുടങ്ങി നമ്മുടെ സ്കൂളിന് അത്യാവശ്യം വേണ്ട എല്ലാ സാധനങ്ങളും ലഭ്യമായി. സ്കൂൾ മുഴുവൻ ചിത്രങ്ങൾ വരച്ച് ഭംഗിയാക്കാൻ സാധിച്ചു. പ്രത്യേകം എടുത്തു പറയേണ്ട ഒരു കാര്യം നമ്മുടെ സ്കൂളിനെ സംബന്ധിക്കുന്ന എല്ലാവിധ സഹായസഹകരണങ്ങളും കാളികാവ് പോലീസ് സ്റ്റേഷനിൽ നിന്ന് നമുക്ക് ലഭിച്ചു വരുന്നുണ്ട്. ഇവിടെ സ്കൂളിലെ കുട്ടികളുടെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനു വേണ്ടി ആവശ്യമായ വാട്ടർ ടാങ്കുകൾ ലഭ്യമാക്കി തന്നു. ഇപ്പോൾ ഉള്ളതിൽ 2 എൽഇഡി ടിവികൾ അവരുടെ സംഭാവനയാണ്.ഒരു കമ്പ്യൂട്ടർ അവരുടെ സംഭാവനയായി നിലവിൽ ഉപയോഗിക്കുന്നുണ്ട്. കുട്ടികൾക്കായി സ്പോർട്സ് ഉപകരണങ്ങൾ അവരുടെ സംഭാവനയായി നമുക്ക് ലഭിച്ചിട്ടുണ്ട് .ഇത്തരത്തിൽ എല്ലാ  മേഖലയിലും ഇവിടുത്തെ കുട്ടികളുടെ കുട്ടികളുടെ പഠനത്തിനും സഹായിക്കുന്നതിനുവേണ്ടി വിദ്യാഭ്യാസ വകുപ്പിനും പഞ്ചായത്തിനും ഒപ്പം കാളികാവ് പോലീസും മുന്നിൽ തന്നെയുണ്ട്.ഈ സ്കൂളിൽ തന്നെ സേവനമനുഷ്ഠിച്ചിരുന്ന സുമേഷ് മാഷിന്റെ സംഭാവനയായി പ്രിന്ററും സ്കൂളിന് ലഭ്യമായി.2022 ഫെബ്രുവരി മാസത്തോടെ സ്കൂളിന് ഏറ്റവും അത്യാവശ്യം വേണ്ടിയിരുന്ന കുട്ടികളുടെ ഓൺലൈൻ പഠനത്തിനും അതുപോലെതന്നെ മറ്റ് ഓഫീസ് വർക്കുകൾക്കും ആയി സ്കൂളിന് ഒരു വൈഫൈ കണക്ഷൻ നിലവിൽ വന്നു.

2017-2018 പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

ഈ അധ്യയനവർഷത്തിൽ 23 കുട്ടികളാണ് സ്കൂളിൽ ആകെ പഠിച്ചിരുന്നത്. ഒന്നാം ക്ലാസിലേക്ക് വന്നുചേർന്ന പുതിയ കുട്ടികളെ അത്യാ ആഘോഷപൂർവ്വം സ്കൂളിലേക്ക് സ്വീകരിച്ചു. അവർക്ക് മധുരവും സമ്മാനങ്ങളും ബലൂണുകളും നല്കി സ്കൂളിലേക്ക് ആകർഷിക്കാൻ സാധിച്ചു.

പഠനയാത്ര

വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും ഉൾപ്പെടെ ആഘോഷപൂർവ്വം കോഴിക്കോട്ടേക്ക് പഠനയാത്ര നടത്തി. പഠനയാത്ര നടത്തി ബേപ്പൂർ, നക്ഷത്ര ബംഗ്ലാവ് ,കോഴിക്കോട് ബീച്ച് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു തിരിച്ചെത്തി.

ദിനാചരണ പ്രവർത്തനങ്ങൾ

ഏറെക്കുറെ എല്ലാ ദിനാചരണ പ്രവർത്തനങ്ങളും വളരെ മികച്ച രീതിയിൽ നടത്തി. ഇതിലൂടെ കുട്ടികളുടെ വൈജ്ഞാനിക കലാകായിക പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കപ്പെടുകയും പഠന താല്പര്യം ഉണ്ടാക്കി എടുക്കുന്നതിനും സാധിച്ചിട്ടുണ്ട്.

ഓണാഘോഷം

സ്കൂളിലെയും കോളനിയിലെയും കുട്ടികളെയും രക്ഷിതാക്കളെയും മറ്റ് അഭ്യുദയകാംക്ഷികളും ഉൾക്കൊള്ളിച്ചുകൊണ്ട് വളരെ വിപുലമായ രീതിയിൽ ഓണാഘോഷം സംഘടിപ്പിക്കുകയുണ്ടായി. ഓണാഘോഷത്തിൽ കുട്ടികളുടെ കലാകായിക മത്സരങ്ങൾ നടത്തുകയുണ്ടായി അതിനു സമ്മാനങ്ങൾ നൽകുകയുണ്ടായി. ഉച്ചയ്ക്ക് എല്ലാവർക്കും ഓണസദ്യ നൽകി. ഓണപ്പൂക്കള മത്സരം നടത്തി അതിനു സമ്മാനങ്ങൾ വിതരണം ചെയ്യുകയുണ്ടായി.

ക്രിസ്തുമസ് ആഘോഷം

ഓണാഘോഷം പോലെതന്നെ വളരെ വിപുലമായ രീതിയിൽ ക്രിസ്തുമസ് ആഘോഷവും നടത്തി. ക്രിസ്മസ് അപ്പൂപ്പനെ സ്കൂളിലേക്ക് കൊണ്ടുവന്നത് വേറിട്ട അനുഭവമായി കുട്ടികൾക്ക് മാറി. കളികളും പാട്ടുകളും കേക്ക് മുറിക്കലും സദ്യയുമായി വളരെ മനോഹരമായ രീതിയിൽ ക്രിസ്തുമസ് ആഘോഷം നടന്നു.

വാർഷികാഘോഷം

നമ്മുടെ സ്കൂൾ കുട്ടികളെയും കോളനിയിലെ എല്ലാവരെയും ഉൾക്കൊള്ളിച്ച് വളരെ നന്നായി വാർഷികാഘോഷവും സംഘടിപ്പിച്ചു.

2018-2019 പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

ഈ അധ്യയനവർഷത്തിൽ 21 കുട്ടികളാണ് സ്കൂളിൽ ആകെ പഠിച്ചിരുന്നത്. ഒന്നാം ക്ലാസിലേക്ക് വന്നുചേർന്ന പുതിയ കുട്ടികളെ അത്യാ ആഘോഷപൂർവ്വം സ്കൂളിലേക്ക് സ്വീകരിച്ചു. അവർക്ക് മധുരവും സമ്മാനങ്ങളും ബലൂണുകളും നല്കി സ്കൂളിലേക്ക് ആകർഷിക്കാൻ സാധിച്ചു.

പഠനോത്സവം

പഠനോത്സവം വളരെ മികച്ച രീതിയിൽ നടത്താൻ സാധിച്ചു. പഞ്ചായത്ത്, എ ഇ ഓ, ബി ആർ സി അധികൃതർ തുടങ്ങി ഏവരുടെയും സാന്നിധ്യത്തിൽ വളരെ മനോഹരമായ മികച്ച രീതിയിൽ നടത്താൻ സാധിച്ചു. എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റിയ ഒരു മികച്ച പ്രവർത്തനം ആയിരുന്നു. ഇതിൽ സ്കൂളിൽ നടന്ന പ്രധാനപ്പെട്ട പരിപാടികളുടെ സിഡി പ്രദർശനങ്ങളും ഫോട്ടോ പ്രദർശനങ്ങളും നടത്തുകയുണ്ടായി. അധ്യാപകരുടെയും കുട്ടികളുടെയും മാതാപിതാക്കളുടെയും കൂട്ടായ പരിശ്രമത്തിന് ഫലം ആയിട്ടാണ് ഇത് സാധ്യമായത്. ഏവരുടെയും കലാപരമായ വാസനകൾ പുറത്തെടുക്കുന്ന തരത്തിലാണ് ഈ പ്രവർത്തനം നടന്നത്. മാത്രമല്ല അതിൽ നിന്ന് ലഭിച്ച എല്ലാ ഉൽപ്പനങ്ങളും പ്രദർശിപ്പിക്കുകയും ചെയ്തു. പ്രത്യേകരീതിയിൽ ചിത്ര ഗാലറികൾ ഒരുക്കി ( കുട്ടികൾ, രക്ഷിതാക്കൾ, അധ്യാപകർ) വരച്ച ചിത്രങ്ങളാണ് ഗാലറിയിൽ പ്രദർശിപ്പിച്ചത്.

മലയാളത്തിളക്കം

മലയാളത്തിളക്കം എന്ന പരിപാടി വളരെ വലിയ ഒരു വിജയം തന്നെ ആയിരുന്നു. നമ്മുടെ സ്കൂളിലെ കുട്ടികളെ 3 ഗ്രൂപ്പുകളാക്കി മാറ്റി ഓരോ ഗ്രൂപ്പുകളെയും വളരെ മികച്ച രീതിയിൽ വളർത്തിയെടുക്കാൻ സാധിച്ചു. മാത്രമല്ല എഴുത്തും വായനയും അറിയാതെ ഇരുന്ന കുട്ടികളെ വളരെ മികച്ച രീതിയിൽ വിജയകരമായി എഴുത്തും വായനയും പഠിപ്പിക്കുവാൻ സാധിച്ചു എന്നത് ഇതിൻറെ ഒരു പ്രധാന ഗുണമായി കാണാം. എഴുത്തും വായനയും അറിയുന്ന കുട്ടികളെ ഒരുപടികൂടി മുന്നോട്ട് എത്തിക്കാൻ സാധിച്ചു. പഠനമികവിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന കുട്ടികളെ കൂടുതൽ പ്രവർത്തനങ്ങൾ നൽകി പഠനത്തിലേക്ക് കൂടുതൽ അടുപ്പിക്കാൻ സാധിച്ചു. മാത്രമല്ല രക്ഷിതാക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായി മലയാളത്തിളക്കം വളരെ വലിയ ഒരു വിജയമാക്കി മാറ്റാൻ സാധിച്ചു. കുട്ടികൾ എല്ലാം വളരെ ആവേശത്തോടെ ആയിരുന്നു ഒരു പ്രവർത്തനത്തെ സമീപിച്ചത്. അതുകൊണ്ടുതന്നെ ആഴ്ചയിൽ രണ്ടു ദിവസം ഉച്ചക്ക് ശേഷം ഒരു മണിക്കൂർ മലയാളത്തിളക്കത്തിനായി മാറ്റിവച്ചിരുന്നു.

ടീച്ചിങ് എയ്ഡ് നിർമ്മാണം

സ്കൂളിലേക്ക് രക്ഷിതാക്കളെ കൂടുതലായി അടുപ്പിക്കുന്നതിനുo സ്കൂളിൻറെ അക്കാദമിക പ്രവർത്തനങ്ങളിൽ രക്ഷിതാക്കളെ കൂടി ഉൾപ്പെടുത്തുക എന്നുള്ള ലക്ഷ്യത്തോടെ കൂടി ബി ആർ സി സംഘടിപ്പിച്ച ട്രെയിനിങ്ങിന് നിർദ്ദേശത്തെത്തുടർന്ന് രക്ഷിതാക്കളെ കൂടി ഉൾക്കൊള്ളിച്ച് ഒരു ടീച്ചിങ് എയ്ഡ് നിർമ്മാണം നടത്തി. വിജയകരമായി ഈ പ്രവർത്തനം സ്കൂളിൽ നടത്തുവാൻ സാധിച്ചു. ഏറെക്കുറെ എല്ലാ രക്ഷിതാക്കളും ഈ പ്രവർത്തനത്തിൽ പങ്കാളികളാവുകയും വളരെ വ്യത്യസ്തമായ വളരെ രസകരമായ ടീച്ചിങ് എയ്ഡുകൾ നിർമ്മിച്ചെടുക്കാൻ സാധിക്കുകയും ചെയ്തു. ഇതിലൂടെ കലാപ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുകയും കൗശല വസ്തുക്കൾ ഉണ്ടാക്കാനും ചിത്രം വരയ്ക്കാനും പെയിൻറ് ചെയ്യാനുമൊക്കെ കഴിവുള്ള രക്ഷിതാക്കളെ തിരിച്ചറിയുവാനും അവരുടെ സേവനം സ്കൂളിൽ ലഭ്യമാക്കുവാനും സാധിച്ചു. ഈ പ്രവർത്തനം വളരെ വിജയകരമായി നടത്തുവാൻ കഴിഞ്ഞു.

ടാലൻ്റ് ലാബ്

കുട്ടികളുടെ ഉള്ളിലുള്ള കഴിവുകൾ എന്താണെന്ന് മനസ്സിലാക്കി അവരുടെ ആ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്നുള്ള ഉദ്ദേശത്തോടുകൂടിയുള്ള പുതിയ പ്രവർത്തനമാണ് ടാലൻറ് ലാബ് പ്രവർത്തനം. കുട്ടികളുടെ ഉള്ളിലുള്ള വിവിധ കഴിവുകൾ പുറത്തുകൊണ്ടുവരാൻ ഇതിലൂടെ സാധിച്ചു. ചിത്രരചനയിലും വർക്ക്എക്സ്പീരിയൻസിലും പെയിന്റിങിലും ഒക്കെ പ്രാഗൽഭ്യം തെളിയിച്ച പ്രഗത്ഭരെ കൊണ്ട് ക്ലാസ്സുകൾ കൈകാര്യം ചെയ്യിപ്പിച്ചു. പുതിയ ക്ലാസുകൾ ആയതിനാൽ പുതിയ അനുഭവം ആയതിനാൽ കുട്ടികൾക്ക് അത് വേറിട്ട ഒരു പ്രവർത്തനം ആയി മാറി.

ഓണാഘോഷം

സ്കൂളിലെയും കോളനിയിലെയും കുട്ടികളെയും രക്ഷിതാക്കളെയും മറ്റ് അഭ്യുദയകാംക്ഷികളും ഉൾക്കൊള്ളിച്ചുകൊണ്ട് വളരെ വിപുലമായ രീതിയിൽ ഓണാഘോa സംഘടിപ്പിക്കുകയുണ്ടായി. ഓണാഘോഷത്തിൽ കുട്ടികളുടെ കലാകായിക മത്സരങ്ങൾ നടത്തുകയുണ്ടായി അതിനു സമ്മാനങ്ങൾ നൽകുകയുണ്ടായി. ഉച്ചയ്ക്ക് എല്ലാവർക്കും ഓണസദ്യ നൽകി. ഓണപ്പൂക്കള മത്സരം നടത്തി അതിനു സമ്മാനങ്ങൾ വിതരണം ചെയ്യുകയുണ്ടായി.

ക്രിസ്തുമസ് പ്രോഗ്രാം

വളരെ വിപുലമായ രീതിയിൽ ക്രിസ്തുമസ് ആഘോഷം നടത്തി. കളികളും പാട്ടുകളും കേക്ക് മുറിക്കലും സദ്യയുമായി വളരെ മനോഹരമായ രീതിയിൽ ക്രിസ്തുമസ് ആഘോഷം നടന്നു.

ദിനാചരണങ്ങൾ

ഏറെക്കുറെ എല്ലാ ദിനാചരണ പ്രവർത്തനങ്ങളും വളരെ മികച്ച രീതിയിൽ നടത്തി. ഇതിലൂടെ കുട്ടികളുടെ വൈജ്ഞാനിക കലാകായിക പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കപ്പെടുകയും പഠന താല്പര്യം ഉണ്ടാക്കി എടുക്കുന്നതിനും സാധിച്ചിട്ടുണ്ട്.

2019-2020 പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

ഒന്നാം ക്ലാസിലേക്ക് വന്നുചേർന്ന ആറ് പുതിയ കുട്ടികളെ അത്യാ ആഘോഷപൂർവ്വം സ്കൂളിലേക്ക് സ്വീകരിച്ചു. അവർക്ക് മധുരവും സമ്മാനങ്ങളും ബലൂണുകളും നല്കി സ്കൂളിലേക്ക് ആകർഷിക്കാൻ സാധിച്ചു.ഈ അധ്യയനവർഷത്തിൽ 23 കുട്ടികളാണ് സ്കൂളിൽ ആകെ പഠിച്ചിരുന്നത്.

ഓണാഘോഷം

സ്കൂളിലെയും കോളനിയിലെയും കുട്ടികളെയും രക്ഷിതാക്കളെയും മറ്റ് അഭ്യുദയകാംക്ഷികളും ഉൾക്കൊള്ളിച്ചുകൊണ്ട് വളരെ വിപുലമായ രീതിയിൽ ഓണാഘോa സംഘടിപ്പിക്കുകയുണ്ടായി. ഓണാഘോഷത്തിൽ കുട്ടികളുടെ കലാകായിക മത്സരങ്ങൾ നടത്തുകയുണ്ടായി അതിനു സമ്മാനങ്ങൾ നൽകുകയുണ്ടായി. ഉച്ചയ്ക്ക് എല്ലാവർക്കും ഓണസദ്യ നൽകി. ഓണപ്പൂക്കള മത്സരം നടത്തി അതിനു സമ്മാനങ്ങൾ വിതരണം ചെയ്യുകയുണ്ടായി.

ക്രിസ്തുമസ് പ്രോഗ്രാം

വളരെ വിപുലമായ രീതിയിൽ ക്രിസ്തുമസ് ആഘോഷം നടത്തി. കളികളും പാട്ടുകളും കേക്ക് മുറിക്കലും സദ്യയുമായി വളരെ മനോഹരമായ രീതിയിൽ ക്രിസ്തുമസ് ആഘോഷം നടന്നു.

ദിനാചരണങ്ങൾ

ഏറെക്കുറെ എല്ലാ ദിനാചരണ പ്രവർത്തനങ്ങളും വളരെ മികച്ച രീതിയിൽ നടത്തി. ഇതിലൂടെ കുട്ടികളുടെ വൈജ്ഞാനിക കലാകായിക പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കപ്പെടുകയും പഠന താല്പര്യം ഉണ്ടാക്കി എടുക്കുന്നതിനും സാധിച്ചിട്ടുണ്ട്.

നങ്കബെളക്ക്

ശ്രീ.ബാബുരാജ് മാഷിൻറെ യാത്രയയപ്പ്, സ്കൂൾ വാർഷികവും അതിഗംഭീരമായി നങ്കബെളക്ക് എന്ന പേരിൽ നടത്താൻ തീരുമാനിച്ചു. പക്ഷേ കോവിഡ വന്ന സാഹചര്യത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ഈ പരിപാടി നടത്താൻ സാധിക്കാതെ പോയി

പഠനയാത്ര

വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും ഉൾപ്പെടെ ആഘോഷപൂർവ്വം പഠനയാത്ര നടത്തി

2020-2021 പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

കോവിഡ് 19 പടർന്നുപിടിച്ച ഈ സാഹചര്യത്തിൽ ക്ലാസുകൾ എല്ലാം ഓൺലൈൻ ആണ് ആണ് നടന്നത് ഈ അധ്യായന വർഷം ഒന്നാം ക്ലാസ്സിൽ ഒരു കുട്ടി മാത്രമേ വന്നുചേർന്നിട്ടുള്ള ആകെ അധ്യായന വർഷം 18 കുട്ടികളാണ് അധ്യായം നടത്തിയത്

നാട്ടരങ്ങ്

നാട്ടരങ്ങ് എന്ന പരിപാടി കോവിഡ് കാലഘട്ടത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്തിയ ബി ആർ സിയുടെ ഒരു പരിപാടിയായിരുന്നു ഇത്. നമ്മുടെ കോളനിയിലെ സ്കൂൾ കുട്ടികൾക്ക് വേണ്ടി നടത്തിയ ഒരു പരിപാടിയായിരുന്നു നാട്ടരങ്ങ്. അഞ്ചു ദിവസത്തെ പ്രോഗ്രാം ആയിരുന്നു ഇത്. ശ്രീ സുരേഷ് തിരുവാലി ആയിരുന്നു ഈ പ്രോഗ്രാം ലീഡ് ചെയ്തത്. കുട്ടികളെ 5 ഗ്രൂപ്പ് ആക്കി തിരിച്ചിട്ടുണ്ടായിരുന്നു. ദിവസവും ഓരോരോ മൊഡ്യൂളുകൾ ആയി പ്രവർത്തനങ്ങൾ നടത്തി. വേസ്റ്റ് മെറ്റീരിയൽ ഉപയോഗിച്ച് ക്രാഫ്റ്റ് നിർമ്മാണം, പപ്പറ്റ് നിർമ്മാണം, നാടകം, നാടൻ പാട്ടുകൾ, കഥ സ്ക്രിപ്റ്റ് ആക്കി സിനിമയാക്കി മാറ്റൽ, സ്പെഷ്യൽ ടീച്ചേഴ്സിൻ്റെ സേവനം ലഭ്യമാക്കി. പരിപാടിയുടെ ഉദ്ഘാടന ദിവസം തന്നെ വളരെ മനോഹരമായാണ് പരിപാടികൾ ആരംഭിച്ചത്. കോളനിയുടെ അങ്ങേയറ്റത്തിൽനിന്ന് ചെണ്ടമേളം ഘോഷയാത്രയും ഒക്കെ ആയിട്ടാണ് കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുവന്നത്. നാട്ടരങ്ങിന്റെ അവസാന ദിവസം കോവിഡ് കാരണം മുടങ്ങിപ്പോയ ഹെഡ്മാസ്റ്ററ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ശ്രീ ബാബുരാജ് മാഷിൻറെ യാത്രയയപ്പും നാട്ടരങ്ങിലെ അവസാനദിവസം നടത്തുകയുണ്ടായി. കുട്ടികൾക്ക് രസകരവും അർത്ഥവത്തും ഉപകാരപ്രദവുമായ ഒരു പരിപാടി തന്നെയായിരുന്നു നാട്ടരങ്ങ്.

കോവിഡ് കാലഘട്ടം

കോവിഡ് 19 പടർന്നുപിടിച്ച സാഹചര്യത്തിൽ ക്ലാസുകൾ ഒന്നും നടത്താൻ പറ്റാത്ത സാഹചര്യമുള്ളതിനാൽ ഓൺലൈൻ ക്ലാസുകൾ ആശ്രയിച്ച് പഠന പ്രവർത്തനങ്ങൾ നടന്നു പോന്നു. അതിനായി ഇവിടെ ഐ ടി പി യുടെ കീഴിൽ പ്രവർത്തിക്കുന്ന പഠനമുറി എന്ന സംരംഭം ഒരുക്കുകയും അവിടെ ഓൺലൈൻ നടക്കുന്ന സമയത്ത് അതത് ക്ലാസിലെ (കുട്ടികൾ ഒന്നുമുതൽ പ്ലസ് ടു വരെ) വന്ന് പഠിച്ചു പോന്നിരുന്നു. ഹാജരാകാത്ത കുട്ടികളെ വീട്ടിൽ പോയി ബോധവൽക്കരണം നടത്തി പല കുട്ടികളെയും ഈ ക്ലാസിൽ പങ്കെടുപ്പിക്കാൻ അധ്യാപകരും ട്യൂട്ടറും ശ്രദ്ധിച്ചു പോന്നു. പ്രധാനമായും എടുത്തുപറയേണ്ടത് ഇവിടെ ട്യൂട്ടറായി പ്രവർത്തിക്കുന്ന ശ്രീ.സജിത്ത് മാഷിന്റെ സേവനമാണ്. ഒട്ടുമിക്ക എല്ലാ ദിവസങ്ങളിലും അദ്ദേഹവും അധ്യാപകരും വീടുകൾ സന്ദർശിക്കുകയും വേണ്ട നിർദ്ദേശങ്ങൾ കുട്ടികൾക്കും മാതാപിതാക്കൾക്കും നൽകി പോന്നു. മാത്രമല്ല ഓൺലൈൻ ക്ലാസിലെ വർക്ക്ഷീറ്റുകൾ കുട്ടികൾക്ക് ആഴ്ചതോറും വീട്ടിൽ എത്തിക്കുകയും തിരികെ അവർ ചെയ്തു കഴിഞ്ഞാൽ പോയി വാങ്ങി വരികയും ചെയ്തു പോന്നു. പഠനമുറി വളരെ നന്നായി തുടങ്ങിയതുമുതൽ ഇന്നും അതിന്റെ പ്രവർത്തനം തുടർച്ചയായി നടന്നു പോരുന്നു. ഇതിന്റെ മികച്ച നടത്തിപ്പിന് ട്യൂട്ടറായി പ്രവർത്തിക്കുന്ന ശ്രീ.സജിത്ത് മാഷിന്റെ സേവനം വളരെ പ്രശംസനീയം ആയി പറയേണ്ടിയിരിക്കുന്നു.

2021-2022 പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

ഒന്നാം ക്ലാസിലേക്ക് വന്നു ചേർന്ന അഞ്ച് പുതിയ കുട്ടികളെ അത്യാഘോഷപൂർവ്വം സ്കൂളിലേക്ക് സ്വീകരിച്ചു. അവർക്ക് മധുരവും സമ്മാനങ്ങളും ബലൂണുകളും നല്കി സ്കൂളിലേക്ക് ആകർഷിക്കാൻ സാധിച്ചു.ഈ അധ്യയനവർഷത്തിൽ 17 കുട്ടികളാണ് സ്കൂളിൽ ആകെ പഠിക്കുന്നത്.

മറ്റ് നേട്ടങ്ങൾ

പച്ചക്കറിതോട്ടനിർമ്മാണം

സ്കൂളിലെ കുട്ടികളുടെ ഉച്ചഭക്ഷണം ആയി ബന്ധപ്പെട്ട് വിഷ രഹിത പച്ചക്കറികൾ ഉല്പാദിപ്പിച്ച് കുട്ടികൾക്ക് ലഭ്യമാക്കുക പ്രവർത്തനത്തിന് ഭാഗമായി സ്കൂളിൽ ഒരു പച്ചക്കറി തോട്ടം വച്ചു പടിപ്പിക്കാൻ തീരുമാനിച്ചു. ഇതിനായി കൃഷി ഓഫീസുമായി ബന്ധപ്പെടുകയും അവർ തന്ന ഗ്രോബാഗിൽ കറികൾ വച്ചുപിടിപ്പിച്ച് ഒരു പച്ചക്കറി തോട്ടം ഉണ്ടാക്കി. അത് വളരെ നന്നായി പരിപാലിച്ച കൊണ്ടുപോകുന്നു.

പൂന്തോട്ട നിർമ്മാണം

പൂന്തോട്ട നിർമ്മാണം കുട്ടികൾക്ക് വളരെ താല്പര്യമുള്ള ഒന്നാണ്. മാത്രമല്ല സ്കൂളിന്റെ ഭംഗി കൂട്ടുന്നതിന് ഇത് വളരെയധികം സഹായിക്കുന്നു. കുട്ടികളുടെ ക്രിയേറ്റിവിറ്റിയും ചുമതല ബോധവും ഒക്കെ മെച്ചപ്പെടുത്തുന്നതിന് പൂന്തോട്ട നിർമാണവും പരിപാലനവും വളരെയധികം സഹായിക്കും എന്ന് കണ്ടു പൂന്തോട്ട നിർമാണം സ്കൂളിൽ ആരംഭിച്ചു. പക്ഷേ വേനൽക്കാലത്ത് വെള്ളത്തിന്റെ അഭാവം ഇതിന് ഒരു തടസ്സമായി നിലകൊണ്ടു. ഞങ്ങടെ സ്കൂളിന്റെ ആവശ്യം കാളികാവ് പോലീസിനെ അറിയിക്കുകയും അവർ സ്കൂളിന് ആവശ്യമായ വാട്ടർടാങ്ക് ലഭ്യമാക്കുകയും ചെയ്തു. ആയതുകൊണ്ടുതന്നെ വേനൽക്കാലത്ത് കുട്ടികൾക്ക് കുടിവെള്ളക്ഷാമം പരിഹരിക്കാനും മാത്രമല്ല പൂന്തോട്ടം നിർമാണത്തിനും പച്ചക്കറി തോട്ട നിർമാണത്തിനും ഇത് വളരെയധികം സഹായിച്ചു. കോളനിയിലെ തന്നെ പലർക്കും ഇതിലൂടെ ജലലഭ്യത ഉറപ്പുവരുത്തി.

സ്കൂൾ ലൈബ്രറി

സ്കൂൾ ലൈബ്രറിയിൽ സ്കൂളിലെ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും പിന്നെ കോളനിയിൽ ആവശ്യമുള്ള ആർക്കും സ്കൂൾ ലൈബ്രറി പ്രയോജനപ്പെടുത്താവുന്നതാണ്. അതിനാവശ്യമായ പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്. കുട്ടികൾ അല്ലാതെ പലരും ഇത് പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.

പഠന ഉപകരണങ്ങൾ

എൽ പി തലത്തിലെ കുട്ടികൾക്കാവശ്യമായ ഏകദേശം എല്ലാ പഠനോപകരണങ്ങളും സ്കൂളിൽ ഉണ്ട്.

കായിക ഉപകരണങ്ങൾ

എൽപി തലത്തിലെ കുട്ടികൾക്കാവശ്യമായ ഏറെക്കുറെ എല്ലാ കായിക ഉപകരണങ്ങളും സ്കൂളിൽ ലഭ്യമാണ്. കുട്ടികൾ അത് ആവശ്യാനുസരണം പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.

ക്ലാസ് ലൈബ്രറി

ഓരോ ക്ലാസിനും ആവശ്യമായ ലൈബ്രറി പുസ്തകങ്ങൾ ലഭ്യമാണ്. കുട്ടികൾ ഒഴിവ് സമയങ്ങളിൽ ബുക്ക് വായന നടത്തുന്നുണ്ട്. ഇതിനായി ഓരോ ക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ സ്ഥാപിച്ചിട്ടുണ്ട്.