ജി.എൽ.പി.എസ്.വട്ടേനാട്/അക്ഷരവൃക്ഷം/പ‍ൂമ്പാറ്റേം പ‍ൂവ‍ും

Schoolwiki സംരംഭത്തിൽ നിന്ന്
പ‍ൂമ്പാറ്റേം പ‍ൂവ‍ും

ക‍ുഞ്ഞ‍ുപ‍ൂവിൻ കവിളത്ത്
മ‍ുത്തം നൽകീ പ‍ൂമ്പാറ്റ .
മ‍ുത്തം നൽകിയ നേരത്ത്
ആടിയ‍ുലഞ്ഞ‍ു ക‍ുഞ്ഞിപ്പ‍ൂ .
ക‍ുഞ്ഞിപ്പ‍ൂവിൻ സന്തോഷം
കണ്ട‍ുരസിച്ച‍ു പ‍ൂമ്പാറ്റ .
ഒന്ന‍ുചൊല്ലീ പ‍ൂമ്പാറ്റ
തേൻ ക‍ുടിക്കാൻ തര‍ുമോ നീ
എൻെറ മേനി നോവല്ലേ
ഇതള‍ുകളൊന്ന‍ും കൊഴിയല്ലേ
എന്ന‍ു ചൊല്ലീ ക‍ുഞ്ഞിപ്പ‍ൂ
ക‍ുഞ്ഞിപ്പാറ്റേ പ‍ുമ്പാറ്റേ
സന്തോഷത്താൽ പ‍ൂമ്പാറ്റേം
ക‍ുഞ്ഞിപ്പ‍ൂവ‍ും കളിയാടി
 

സായ് വേദ .കെ .എ
രണ്ട് .എ ജി.എൽ.പി.എസ്.വട്ടേനാട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത