ജി.എൽ.പി.എസ്. തോണിപ്പാടം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചാപ്ര.

പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിലെ തരൂർ പഞ്ചായത്തിന്റെ  ഭാഗമായ ഒരു പ്രദേശമാണ് ചാപ്ര..

ഭൂമിശാസ്ത്രം

തെക്കു ഗായത്രി പുഴ,വടക്കു നരിയള,പുലിക്കുന്നു ,കിഴക്കേക്കുന്നു മലനിരകളും അതിരിടുന്നു .ഫലഭൂയിഷ്ഠമായ മണ്ണിന്റേയും കനിവുള്ള കർഷകരുടെയും ആത്മാർഥത ഉള്ള തൊഴിലാളികളുടെയും ഏകോപനം കൊണ്ട് പോന്നു വിളയിചു നിൽക്കുന്ന കാർഷിക സംസ്കാരമാണ് നമുക്കു ഇവിടെ ദർശിക്കാൻ കഴിയുക.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • തരൂർ പോസ്റ്റ് ഓഫീസ്
  • തരൂർ പഞ്ചായത്ത് ഓഫീസ്
  • ഗവൺമെന്റ് ഹോമിയോ ക്ലിനിക്ക്,തോടുകാടൂ
  • യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ ,അത്തിപ്പൊറ്റ

ശ്രദ്ധേയരായ വ്യക്തികൾ

1886 ൽ  പലക്കാട്ടെ തരൂർ ഗ്രാമത്തിൽ ആയിരുന്നു സ്വാതന്ത്ര സമര സേനാനി ആയ  കെ.പി.കേശവ മേനോന്റെ ജനനം .1915 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അംഗമായി .ആനി ബെസന്റ് ന്റെ ഹോം റൂൾ ലീഗിൽ പ്രവർത്തിച്ചിട്ടുണ്ട് .1921 ൽ  നിസ്സഹകരണ പ്രസ്ഥാനവുമായി സഹകരിക്കുന്നതോടെയാണ് ഗാന്ധിയൻ ആദർശങ്ങളിലെക്കു കൂടുതൽ ആകൃഷ്ടൻ ആവുന്നതു.മാപ്പിള ലഹള നടക്കുമ്പോൾ കെ .പി .സി .സി.സെക്രട്ടറി ആയിരുന്നു.1923 ൽ മാതൃഭൂമിയുടെ പത്രധിപൻ ആയി .വൈക്കം സത്യാഗ്രഹം,ഇന്ത്യൻ നാഷണൽ ആർമി,രണ്ടാം ലോക മഹാ യുദ്ധം എന്നിവയിലെല്ലാം തന്റേതായ വ്യക്തിമുദ്ര ഉണ്ടാക്കിയിട്ടുണ്ട് അദ്ധേഹം .എഴുത്തുകാരൻ എന്ന നിലയിലും പ്രാഗൽഭ്യം തെളിയിച്ചിട്ടുണ്ട് .

ആരാധനാലയങ്ങൾ .

  • ആന കൂത്താമ്പാറജ് ജുമാ മസ്ജിദ് ,തോടുകാടു
  • ശ്രീ മാങ്ങോട്ടുകാവു ക്ഷേത്രം  അത്തിപ്പൊറ്റ
  • അമ്പലക്കാടൂ ക്ഷേത്രം,അമ്പലക്കാടു

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • G.U.P.S.തരൂർ
  • G.M.L.P.S.തോണിപ്പാടം
  • N.M.U.P.S.അക്കര
  • മർകസ് school കുണ്ടുക്കാട്
  • G.L.P.S. വാവുള്ളിയാപുരം.

ചിത്രശാല

School view
Noorulhuda madrassa