ജി.എൽ.പി.എസ്. പുറങ്ങ് /ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

2007 ൽ പ്രീ-പ്രൈമറി ക്ലാസുകൾ ആരംഭിച്ചു. ഇതി നായി പ്രത്യേകം സൗകര്യങ്ങളും വിവിധ കളിയുപകര ണങ്ങളും, മാനസിക വികസനത്തിനും ഉല്ലാസത്തിനും യോജിച്ച കളിപ്പാട്ടങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. 2011-12 ൽ വിദ്യാലയത്തെ ബഹുമാനപ്പെട്ട പൊന്നാനി എം.എൽ.എ. ശ്രീ. പി. ശ്രീരാമകൃഷ്ണൻ - അദ്ദേഹത്തിന്റെ സർഗ്ഗ വിദ്യാലയ പ്രോജക്ടിൽ ഉൾപ്പെ ടുത്തി 2 ക്ലാസ് റൂം പാർട്ടിഷൻ നിർമ്മിച്ചു. പ്രിന്ററും മറ്റുഫർണീച്ചറുകളും ഈ പദ്ധതിയുടെ ഭാഗമായി ലഭിക്കുക യുണ്ടായി.

ചുമർചിത്രങ്ങളാൽ വിദ്യാലയം മനോഹരമാ യതും ഈ പ്രോജക്ടറ്റിലൂടെയാണ്. വിദ്യാലയത്തിന് പ്രൊജക്ടറും ലഭിക്കുകയുണ്ടായി. മാറഞ്ചേരി ഗ്രാമപ ഞ്ചായത്ത് 4 കമ്പ്യൂട്ടറുകളും സൗണ്ട് സിസ്റ്റവും അനുവ ദിച്ചു. ശ്രീ. ബാലഗോപാൽ രാജ്യസഭ എം.പി., അദ്ദേഹ ത്തിന്റെ വികസന ഫണ്ട് വഴി 2 കമ്പ്യൂട്ടറുകൾ അനുവദിച്ചു. 2013-14 ൽ എസ്.എസ്.എ. വഴി വിദ്യാലയാന്ത രീക്ഷം ശിശുസൗഹൃദപരമാക്കി. 2014-15 വർഷത്തിൽഎസ്.എസ്.എ വഴി അനുവദിച്ച 2.91 ലക്ഷം ഉപയോഗിച്ച് 7 ക്ലാസ് മുറികൾ നിലം ടൈൽ വിരിക്കുകയും മറ്റു നിർമ്മാണ പ്രവർത്തനങ്ങൾ വഴി വിദ്യാലയം സുരക്ഷി തവും മനോഹരവുമാക്കി. കൂടാതെ ക്ലബ്ബുകളുടെ സഹ | കരണവും എടുത്തു പറയേണ്ടതാണ്. സൗഹൃദ ആർട്ട്സ് & സ്പോർട്സ് ക്ലബ്ബിന്റെ വകയായി സ്കൂൾ മുറ്റത്തൊരു സ്ലൈഡർ നിർമ്മിച്ചു തന്നിട്ടുണ്ട്.

2019- 20 ൽ പെരുമ്പടപ്പു ബ്ലോക്ക്‌ പഞ്ചായത്തിന്റെ ജനകീയാസൂത്രണം പദ്ധതി പ്രകാരം സ്കൂളിന് ഒരു സ്മാർട്ട്‌ ക്ലാസ്സ്‌ റൂം അനുവദിച്ചു. ഇന്ന് പൊന്നാനി ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് ജി എൽ പി എസ് പുറങ്ങ്. പി.ടി.എയും, നാട്ടുകാരും, ക്ലബ്ബുകളും, ജന പ്രതിനിധികളും വിദ്യാലയ വികസനകാര്യത്തിൽ ഒറ്റ ക്കെട്ടായി നീങ്ങുന്ന കാഴ്ചയാണ് സ്കൂളിന്റെ വിജയം...