ജി.എൽ.പി.എസ്. പൂക്കൊളത്തൂർ/അക്ഷരവൃക്ഷം/കോവിഡേ.. ഒന്ന് പോയിടാമോ

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡേ.. ഒന്ന് പോയിടാമോ


ഓടി വന്നു നീ വിളിക്കാതെ തന്നെ
ലോകമാകെ വിരുന്നു പോയി.
വാതിലടച്ചിരുന്നകത്തെല്ലാരും
നിന്നെ കാണാൻ പേടിയായി.

കേറിയിരുന്നു നീ പലരുടെ ചങ്കിലും
ചിലർ അതോടെ അന്ത്യയാത്രയായി.
അടപ്പിച്ചു നീഎല്ലാ കവാടങ്ങളും
ആരോടൊന്നും പറയാതെ തന്നെ.

നീ പോയിട്ട് വേണം ഞങ്ങൾക്കൊന്ന്
വിദ്യാലയ മുറ്റത്ത് പാറി നടന്ന്,
പാട്ടു പാടിയും ആർത്തുല്ലസിച്ചും
പഴയ ജീവിതം തിരിച്ചു കിട്ടാൻ.

പഠിപ്പിച്ചു നീ എന്നെ കൈ കഴുകാൻ
വൃത്തിയോടെ നടന്നിടുവാൻ.
മറക്കില്ലൊരിക്കലും ഞാൻ നിന്നെ
കോവിഡെ നീ ഒന്ന് പോയിടാമോ?...
 

അമാന.എസ്
3 ബി ജി.എം.എൽ.പി.എസ്.പൂക്കൊളത്തൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത