ജി.എൽ.പി.എസ്. പൂക്കൊളത്തൂർ/അക്ഷരവൃക്ഷം/ ഒരു ക്വാറന്റൈൻ ഡയറി

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു ക്വാറന്റൈൻ ഡയറി

"ഹിനാ.... നീ ഇന്ന് പത്രം വായിച്ചോ... ". ദോശയും തലേന്നത്തെ ചിക്കൻ കറിയും കൂട്ടി പ്രാതൽ കഴിക്കുന്നതിനിടയിൽ ഉമ്മച്ചി ചോദിച്ചു. 'അയ്യോ'. ഞാനത് മറന്നല്ലോ . ഗ്ലാസിലെ ചായ വലിച്ചു കുടിച് കൈ കഴുകി ഞാൻ സിറ്റൗട്ടിലേക്ക് ഓടി. 'ലോക്ക് ഡൌൺ' വീണ്ടും നീട്ടിയേക്കും. ഒന്നാമത്തെ പേജിൽ തന്നെ കണ്ടു. കുറച്ചുദിവസമായി ഇങ്ങനെ എന്തൊക്കെയോ ചർച്ചകളാണ്. പുറത്തു ഇറങ്ങുമ്പോൾ മാസ്‌ക് ധരിക്കണം, അത്യാവശ്യം മാത്രേ പുറത്ത് പോകാവൂ, കൈ എപ്പോഴും സോപ്പിട്ട് കഴുകണം...... ഇങ്ങനെ... ഇതൊക്കെ ന്തിനാ....🤔 ആലോചിച്ചു. ഉമ്മച്ചിയോട് ചോദിക്കാം, ഞാൻ അടുക്കളയിലേക്കോടി. കോവിഡ്-19 എന്നരോഗം ഉണ്ടത്രേ.കൊറോണ എന്ന വൈറസ് ആണ് അത് പരത്തുന്നത്.അതിനെ നിയന്ത്രിക്കാനാണീ ലോക്ക് ഡൌൺ. ലോക രാജ്യങ്ങൾ ഈ രോഗത്തിന്റെ പിടിയിലാണ്. കേട്ടപ്പോ പേടി തോന്നി. എന്റെ ഉപ്പച്ചി ജോലി ചെയ്യുന്ന സൗദിയിലും ഈ രോഗം ഉണ്ടത്രേ.. അത് കൊണ്ട് ഉപ്പച്ചിക്കിപ്പോ നാട്ടിൽ വരാൻ പറ്റില്ല. പാത്രം കഴുകുന്നതിനിടയിൽ ഉമ്മച്ചിയുടെ സംസാരത്തിൽ മാറ്റമുണ്ടായിരുന്നു. അതിനാണോ സ്കൂൾ നേരത്തെ അടച്ചത്. അതെ, അതിന്ന് തന്നെ. ഇതൊക്കെ തീർന്നിനി എന്റെ സ്കൂൾ എന്ന് തുറക്കും. ഉപ്പച്ചി എന്ന് വരും..... ഉപ്പച്ചിയെ കാണാൻ കൊതിയാവുന്നു.... മാമ്പഴം വീഴുന്ന ശബ്ദം കേട്ടു തോടിനടുത്തുള്ള മാവിൻ ചുവട്ടിലേക്ക് പത്രം എടുത്തു വച്ചു ഞാൻ ഓടി..

ഹിന ഫാത്തിമ
2 ബി ജി.എം.എൽ.പി.എസ്.പൂക്കൊളത്തൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ