ജി.എൽ.പി.എസ്. ബിരിച്ചേരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ബീരീിച്ചേരിയിലെയ‌ും സമീപപ്രദേശങ്ങളിലേയ‌ും നാട്ട‌ുകാരുടെ വിദ്യാഭ്യാസം മ‌ുൻനിർത്തി വി പി പി മ‌ുഹമ്മദ്ക‌ുഞ്ഞിപട്ടേലറാണ് ഈ വിദ്യാലയം സ്ഥാപിച്ചത് തുടക്കത്തിൽ അഞ്ചാംതരം വരെയുണ്ടായിരിന്ന ഈ വിദ്യാല യം പിന്നീട് 4ാം തരം വരെയുള്ള എൽ പി സ്കൂളായി പ്രവർത്തിച്ചു വരുന്നു റോഡിന്റെ തിരക്കിൽ നിന്ന് മാറി മുൻപ് നിലനിന്നിരുന്നസ്ഥലത്തുനിന്നും 200മീറ്റർ പടി‍ഞ്ഞാറ‌ുഭാഗത്തായി പി ടി എ വിലയ്ക്കുവാങ്ങിയ13സെൻറ് സ്ഥലത്ത് രണ്ട് മുറികളുള്ള ഒരു കെട്ടിടം ഒ ബി ബി സ്കീമിൽ 1990-91 ൽ ഉദ്ഘാടനചെയ്യപ്പെട്ടു ഡി പി ഇ പി പദ്ധതി പ്രകാരം 96-97 ൽ ഒരു ക്ളസ്റ്റർ മുറിയും ഗ്രാമപ്പഞ്ചായത്തിൻറെ സഹായത്തായത്തോടെ ഒരു ക്ലാസ്സുമുറിയും പി ടി എ നിർമ്മിച്ചു വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചവരുന്ന ക്ളാസ്സുകൾ97-98 ൽ പുതിയ ക്ളാസ്സുമുറികളിലേക്കു മാറ്റി1998-99 ൽ ഡി പി ഇ പദ്ധതിപ്രകാരംഒരുക്ളാസ്സുമുറിയുംബ്ളോക്ക് പഞ്ചായത്തുവക മറ്റൊരു ക്ളാസ്സു മുറിയും അനുവദിക്കപ്പെട്ടു കെട്ടിടത്തിന്റെ കാര്യത്തിൽ സ്വയംപര്യാപ്തതനേടിയെങ്കിലും കുുട്ടികളുടെ ആരോഗ്യ- കായിക മാനസിക വികസനത്തിന് ഉതകുന്നതരത്തിൽ ഒരു കളിസ്ഥലമില്ല എന്നത് വലിയ അപര്യാപ്തതയായി ഇന്നും നിലനില്ക്കുന്നു സമീപപ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന ഇംഗ്ളീഷ് മീഡിയം ,അൺ എയ്ഡഡ് സ്ക‌ൂളുകൾ,വാഹനസൗകര്യമുള്ള മറ്റു വിദ്യാലയങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനം കാരണം ജി എൽ പി സ്ക്കൂൾ ബീരിച്ചേരിയിൽ കുട്ടികളുടെ എണ്ണക്കുറവിനു വലിയ കാരണമാകുന്നു.