ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ, നാഷണൽ ഹൈവേക്ക്‌ സമീപം സ്ഥിതിചെയ്യുന്നു. തുടക്കത്തിൽ ഈ വിദ്യാലയം ഗവ.മോഡൽ ഹയർ സെകണ്ടറി സ്കൂളിന്റെ ഭാഗമായാണ് പ്രവർത്തിച്ചിരുന്നത്. ഷിഫ്റ്റ്‌ സമ്പ്രദായവും സ്ഥല സൗകര്യക്കുറവും മൂലം പ്രൈമറി സെക്ഷ്ൻ വളരെ കഷ്ടതകൾ അനുഭവിക്കേണ്ടി വന്നു. ഇതിന് ഒരു പരിഹാരമായി അന്നത്തെ പി. ടി. എ യുടെയും മേലുദ്യോഗസ്ഥരുടെയും ശ്രമഫലമായി എച്ച്. എം . ഇ. കെ പദ്മാവതി ടീച്ചറുടെ നേതൃത്വത്തിൽ 1989 നവംബറിൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു.

സ്ഥലവും കെട്ടിടവും സർവകലശാലയുടെ അധീനതയിലായിരുന്നു. ശബ്ദമുഖരിതമായ അന്തരീക്ഷത്തിലാണ് പഠനം നടന്നിരുന്നത്. വിദ്യാലയത്തിന് സ്വന്തമായി സ്ഥലം ഇല്ലാത്തതിനാൽ സർകാരിൽ നിന്ന്  ഒരു ധനസഹായവും ലഭിച്ചില്ല. പി. ടി. എ യുടെ സഹായത്തിലാണ് ക്ലാസ് മുറികൾ സ്കീൻ വെച്ച് തിരിച്ചത്.ഫർണ്ണിച്ചറുകൾ പരിമിതമായിരുന്നു.പിന്നീട് അന്നത്തെ പി.ടി.എ യുടെ ശ്രമഫലമായി 1999 നവംബർ 16 നു ഒരേക്കർ സ്ഥലം സർവകലാശാലയിൽ നിന്നും സ്കൂളിനായി വിട്ടുകിട്ടി. അതെ വർഷം തന്നെ പിടിഎ യുടെ സഹായത്താൽ രണ്ടു ക്ലാസ്സ്‌ റൂമുകൾ നിർമ്മിച്ചു. 2000-2001 വർഷത്തിൽ ഡി. പി. ഇ. പി ഫണ്ടിൽ നിന്ന് രണ്ടു ക്ലാസ്സ്‌ റൂമുകളും, എസ്. എസ്. എ  ഫണ്ടിൽ നിന്നും 2004 ൽ 4 ക്ലസ്സ് റൂമുകളും, 2005 ൽ എം. ജി. പി ഫണ്ടിൽ നിന്നും രണ്ടു ക്ലാസ്സ്‌ മുറികളും, ചുറ്റുമതിൽ, മഴവെള്ള സംഭരണി എന്നിവയും ലഭിച്ചു .അതെ വർഷം തന്നെ ജില്ലാ  പഞ്ചായത്തിൻറെ സഹായത്തോടെ 9 ക്ലാസ് മുറികളുടെ നവീകരണവും നടന്നു. 2010-11 വർഷത്തിൽ എസ്. എസ്. എ  പദ്ധതി പ്രകാരം 4 ക്ലാസ്സ്‌ റൂമും കൂടി ലഭിച്ചതോടെ വിദ്യാലയത്തിന് അത്യാവശ്യ ഭൗതികസാഹചര്യങ്ങൾ ഒരുങ്ങി.

വിദ്യാലയം സ്ഥിതി ചെയ്യുന്നത് തേഞ്ഞിപ്പലം പഞ്ചായത്തിലാണെങ്കിലും പള്ളിക്കൽ, ചേലേമ്പ്ര, മൂന്നിയൂർ എന്നീ പഞ്ചായത്തുകളിൽ നിന്നും കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. ഇന്ന് 32 വർഷങളയി വളർച്ചയുടെ പടവുകൾ ഓരോന്നായി കയറികൊണ്ട് വേങ്ങര ഉപജില്ലയിലെ മികവിന്റെ തിളക്കമായി നിലകൊള്ളുന്നു. 20 ഡിവിഷനുകളിലായി  650 ൽ പരം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം  1990-91 മുതൽ ഇതുവരെ സബ്ജില്ല കലാമേള - ശാസ്ത്ര - ഗണിതശാസ്ത്ര - പ്രവവർത്തി പരിചയ മേളകൾ, എൽ.എസ്. എസ് അടക്കമുള്ള വിജ്ഞാന പരിക്ഷകൾ എന്നിവയിൽ മികച്ച വിജയങ്ങൾ നേടിവരുന്നു. 2 അറബി അധ്യാപകരുൾപ്പെടെ 23 അധ്യാപകരും ഒരു പി.ടി.സി.എമ്മും ഈ വിദ്യാലയത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.