ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/ദിനാചരണങ്ങൾ/2021-22/ക്രിസ്തുമസ് ദിനാഘോഷം

Schoolwiki സംരംഭത്തിൽ നിന്ന്

ക്രിസ്തുമസ് ദിനാഘോഷം

കോവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞ വർഷങ്ങളിൽ നടക്കാതെ പോയ ക്രിസ്തുമസ് ആഘോഷം ഈ വർഷം വിദ്യാലയത്തിൽ കുട്ടികളുടെ നേതൃത്വത്തിൽ ഗംഭീരമായി നടന്നു. രണ്ട് ബാച്ചുകളിലായി ആണ് നിലവിൽ ക്രിസ്മസ് ആഘോഷം നടന്നത്. സ്കൂൾമുറ്റത്ത് പുൽക്കൂട് ഒരുക്കിയും ക്രിസ്മസ് അപ്പൂപ്പന്റെ വേഷം ധരിച്ചും, കേക്കു പങ്കുവെച്ചും ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം ഗംഭരമായി. ക്രിസ്തുമസ് ആഘോഷ ചടങ്ങുകൾ പഞ്ചായത്ത് പ്രസിഡൻറ് ടി വിജിത്ത് ഉദ്ഘാടനം ചെയ്തു. വേങ്ങര ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ. വി.കെ ബാലഗംഗാധരൻ, ഹെഡ്മാസ്റ്റർ കെ പി ഗംഗാധരൻ അധ്യാപിക ശ്രീമതി.വിജയലക്ഷ്മി എന്നിവർ ആശംസകൾ നേർന്നു.