ജി.എൽ.പി.എസ് കിഴക്കേത്തല/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസജില്ലയിൽ വണ്ടുർ ഉപജില്ലയിലെ കരുവാരകുണ്ട് സ്ഥലത്തുളള ഒരു സർക്കാർ വിദ്യാലയമാണ് കിഴക്കേതല ജി എൽപി സ്കൂൾ.

പ്രാഥമിക വിദ്യാഭ്യാസത്തിനു വിദൂരസ്ഥലങ്ങായ പുന്നക്കാട് ,പഴയകടയ്ക്കൽ എന്നീ പ്രദേശങ്ങളെ ആശ്രയിച്ചിരുന്ന കാലത്ത് സ്ഥലത്തെ ഏതാനും കർമ്മയോഗികളുടെ ആലോചനയിൽ ഉയർന്നതാണ് കിഴക്കേതലയിലും ഒരു പ്രാഥമിക വിദ്യാലയം.

കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഈ സ്കൂള് 1974ല് സ്ഥാപിതമായി.കിഴക്കേ തലയിൽ പ്രവർത്തിക്കുന്ന മുനീറുൽ ഇസ്ലാം മദ്രസയിൽ ചെറിയ വാടക നൽകി 1974-ലാണ് ഈ വിദ്യാലയം ആരംഭിക്കുന്നത്. തുടർന്ന് ഏകദേശം 16 വർഷത്തോളം ഇവിടെ പ്രവർത്തിച്ചു. 1979 വിദ്യാലയത്തിന് നാട്ടുകാരുടെ സഹകരണത്തോടെ മദ്രസക്കടുത്ത് 34 സെന്റ് സ്ഥലം ശ്രീ എം എൻ നമ്പൂതിരിപ്പാട് അവറു കളിൽനിന്നും ചെറിയ വിലക്ക് സ്വന്തമാക്കി. ആയതിന് പ്രയത്നിച്ച വരിൽ പലരും ഇന്ന് ജീവിച്ചിരിപ്പില്ല. ഈ സ്ഥലത്ത് 1987 ൽ 6 ക്ലാസ് മുറികളും ഓഫീസും അടങ്ങുന്ന കെട്ടിടം പണി ആരംഭിക്കുകയും ചില സാങ്കേതിക കാരണങ്ങളാൽ കെട്ടിടത്തിന് പണി പോവുകയും ചെയ്തു. 19 90 ലാണ് കെട്ടിടം പണി പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തത്. ക്ലാസുകൾ ഷിഫ്റ്റ് ചെയ്ത് പഠനം ആരംഭിക്കുകയും ചെയ്തു.

സമീപ സ്കൂളുകൾ ഭൗതിക സൗകര്യങ്ങളിൽ ഒരുപാട് മുന്നോട്ടു പോയപ്പോഴും ഈ സ്ഥാപനം സമീപകാലംവരെ പൂർവ്വസ്ഥിതിയിൽ തുടർന്നുവരികയായിരുന്നു. 1 മുതൽ 4 വരെ ആറ് ഡിവിഷനുകളും പ്രീപ്രൈമറി മൂന്ന് ഡിവിഷനുകളും ആണ് ക ഇവിടെ ഉണ്ടായിരുന്നത്.2017-18  വർഷം മുതൽ പുതിയ തസ്തിക നിർണയ പ്രകാരം ഒന്നു മുതൽ നാലു വരെ 8 ഡിവിഷനുകളായി  അനുവദിച്ചിട്ടുണ്ട്. കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനും പൊതു വിദ്യാലയങ്ങളിലേക്ക് കുട്ടികളെ ആകർഷിക്കുന്നതിനും ഭാഗമായി 2015 ആണ് പി ടി എ യുടെ നേതൃത്വത്തിൽ എൽകെജി യുകെജി  ക്ലാസുകൾ ആരംഭിച്ചത്. 13 കുട്ടികളിൽ തുടങ്ങിയ പ്രീപ്രൈമറി ഇപ്പോൾ എൺപതോളം കുട്ടികൾ പഠിക്കുന്നുണ്ട്. ക്ലാസ്സ് മുറികളുടെ പരിമിതി ഇപ്പോഴും നിലനിൽക്കുന്നു. നിലവിലെ പി ടി എസ് എം സി എം ടി യെ കമ്മിറ്റികളുടെയും പ്രാദേശിക ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ സാധ്യമായ വികസന പ്രവർത്തനങ്ങൾ നടന്നുവരുന്നു.

ബഹുമാനപ്പെട്ട മണ്ഡലം എംഎൽഎ ശ്രീ എം പി അനിൽകുമാർ അവർകളുടെ 3 ക്ലാസ് മുറികൾ അടങ്ങിയ കെട്ടിടം, പൂർവ്വ വിദ്യാർഥികളുടെ സഹകരണത്തോടെ സഫ ജ്വല്ലറി അനുവദിച്ച ഭക്ഷണ ഹാൾ തുടങ്ങിയവ ഉദാഹരണങ്ങളാണ: വിദ്യാർഥികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിന് ഒരു പുതിയ സ്കൂൾ ബസ് ആണ് ഇപ്പോൾ സ്കൂളിന്റെ സ്വപ്നം

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാലയങ്ങൾ ആരോഗ്യകരമായ മത്സരങ്ങൾ നടക്കുന്ന പഞ്ചായത്താണ് കരുവാരകുണ്ട് പഞ്ചായത്ത്. ഈ മേഖലയിൽ പഞ്ചായത്തിന്റെ ഭാഗത്തുനിന്നുള്ള കാര്യക്ഷമമായ ഇടപെടലുകൾ ഇതിന് ആക്കം കൂട്ടുന്നു. മുൻ ഹെഡ്മിസ്ട്രസ് ആയിരുന്ന ശ്രീമതി മറിയക്കുട്ടി ടീച്ചർ പിടിഎ ഭാരവാഹികൾ ആയിരുന്ന എം സുൽഫീക്കർ മുഹമ്മദ് വാർഡ് മെമ്പർ ടീച്ചർ എന്നിവരും  കൂടാതെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയും ഈ വിദ്യാലയത്തിന് പുരോഗതിക്കായി പ്രവർത്തിച്ചവരാണ്. പിടിഎ പ്രസിഡണ്ട് ശ്രീജിത്ത് സെബാസ്റ്റ്യൻ, എസ് എം സി ചെയർമാൻ ശ്രീ കൃഷ്ണകുമാർ, എം ടി എ പ്രസിഡണ്ട് ശ്രീമതി സൗമ്യ ഇവരെ അടങ്ങിയ സമിതികളാണ് വിദ്യാലയ വികസന പ്രവർത്തനങ്ങൾക്ക് ഇപ്പോൾ നേതൃത്വം നൽകുന്നത്. ടൗണിൽ തന്നെ സ്ഥിതി ചെയ്യുന്ന വിദ്യാലയം ആയതിനാൽ സ്ഥലപരിമിതി അടിസ്ഥാനസൗകര്യങ്ങളുടെ പോരായ്മ കുട്ടികളുടെ എണ്ണം കുറവ് തുടങ്ങിയ ചില പ്രതിസന്ധികളും ഈ വിദ്യാലയം നേരിടുന്നു.