ജി.എൽ.പി.എസ് തൂവ്വൂർ/നേർക്കാഴ്ച/നേർക്കാഴ്ച

Schoolwiki സംരംഭത്തിൽ നിന്ന്

സ്‌കൂളിന്റെ FB  പേജ് -GOVT.LPS Tuvvur

ഒരു കോടി രൂപയുടെ കെട്ടിടത്തിൻറെ ശിലാസ്ഥാപനം

ശിലാസ്ഥാപനം

കുഞ്ഞു വരകൾ

വിദ്യാലയ വിശേഷങ്ങൾ

പ്രഭാത ഗീതം

കുട്ടികൾക്ക്  പഴയകാല കവികളെയും കവിതകളെയും പരിചയപ്പെടുന്നതിനും വരികൾ ഹൃദിസ്ഥമാക്കുന്നതിനും എല്ലാ ദിവസവും പ്രാർത്ഥനക്കു ശേഷം മൈക്കിലൂടെ അധ്യാപകർ കവിത ആലപിക്കുന്നു .കുട്ടികൾ ഏറ്റു ചൊല്ലുകയും ഒരു ആഴ്ചകൊണ്ട് ആ വരികൾ കാണാതെ പഠിച്ചു അസ്സംബ്ലിയിൽ കൂട്ടമായി ചൊല്ലുകയും ചെയ്യുന്നു.ഈ പ്രവർത്തനം നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പ്രശംസ പിടിച്ചു പറ്റി .

EASY ENGLISH

ഇംഗ്ലീഷ് പഠനം എളുപ്പമാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾക്ക് ഓരോ ആഴ്ചയും  സ്‌കൂളിലെ LED ബോർഡിൽ ഓരോ ആഴ്ചയിലും ൨൦ വാക്കുകൾവീതംപ്രദര്ശിപ്പിക്കുന്നു.ഒഴിവു സമയങ്ങളിൽകുട്ടികൾ അത് എഴുതി എടുക്കുകയും ആഴ്ച അവസാനം അധ്യാപകർ മൂല്യനിർണ്ണയം നടത്തി മിടുക്കർക്കു സമ്മാനം നൽകുകയും ചെയ്തു പോരുന്നു.ഈ പ്രവർത്തനത്തിലൂടെ ഒരു വര്ഷം 800 വാക്കുകൾ പഠിക്കാനുള്ള അവസരം വിദ്യാർത്ഥിക്കൾക്കു ലഭിക്കുന്നു.നാലാം ക്ലാസ്സു പൂർത്തിയാക്കുന്ന കുട്ടികൾക്ക് 3200 ഓളം വാക്കുകൾ പഠിക്കാൻ കഴിയും.

പ്രവർത്തനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

https://fb.watch/bKVK4-EPNU/

ഈസി ഇംഗ്ളീഷ്

സ്‌കൂൾ റേഡിയോ

എല്ലാ ദിവസവും ഒഴിവു സമയങ്ങളിൽ വാർത്തകൾ സ്‌കൂൾ വിശേഷങ്ങൾ പാട്ടുകൾ അറിയിപ്പുകൾ തുടങ്ങിയവ സ്‌കൂൾ റേഡിയോ വഴി പ്രക്ഷേപണം ചെയ്യുന്നു.ഓരോ ക്‌ളാസ്സിലെയും കുട്ടികൾക്ക് ഇതിനു  അവസരം  നൽകുന്നു.

വാർത്താ പാരായണം

ഓരോ ദിവസത്തെയും പത്രങ്ങളിലെ പ്രധാന വാർത്തകൾ കുട്ടികൾ സ്‌കൂൾ അസംബ്ലിയിൽ അവതരിപ്പിക്കുന്നു.

ബാൻഡ് ഗ്രൂപ്പ്

വിദഗ്ദ്ധരുടെ കീഴിൽ പരിശീലനം നേടിയ ഇരുപതു കുട്ടികൾ അടങ്ങിയ ഒരു സ്‌കൂൾ ബാൻഡ് ഗ്രൂപ്പ് നിലവിലുണ്ട്.ഏതൊരാഘോഷത്തിനും ഈ ഗൂപ്പിന്റെ  പ്രകടനം മാറ്റുകൂട്ടുന്നു.ഓരോവർഷവും ഗ്രൂപ്പിലേക്ക് പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കുന്നു.സ്‌കൂൾ  അസംബ്ലിയിൽ  രണ്ടു മിനിറ്റ് നീണ്ടു  നിൽക്കുന്ന വ്യായാമം ചെയ്യാനും അസംബ്ലി  നിയന്ത്രിക്കുന്നതിനും ഈ ബാൻഡ് സെറ്റ് ഉപയോഗിച്ച് വരുന്നു.

ഫുട്ബോൾ ടീം

എല്ലാ വർഷവും ഒരു ഫുട്ബോൾ ടീം രൂപീകരിക്കുകയും പരിശീലനം നൽകുകയും ചെയ്യുന്നു.