ജി.എൽ.പി.എസ് മാമ്പുഴ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അക്കാദമിക പ്രവർത്തനങ്ങൾ

കുട്ടികളുടെ വിവിധങ്ങളായ ശേഷികളും നൈപുണികൾ വികസിക്കാൻ സഹായകമായ പഠനാന്തരീക്ഷം ഒരുക്കുന്നു. അവരുടെ മാനസികവും ശാരീരികവുമായ വികാസത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന അക്കാദമിക പ്രവർത്തനങ്ങൾ നൽകിവരുന്നു.

S R G

അക്കാദമിക

പ്രവർത്തനങ്ങൾ ചർച്ച ചെയ്തു നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ആയി ആഴ്ചയിൽ മൂന്നുതവണ എസ് ആർ ജി നടത്തിവരുന്നു. തീരുമാനങ്ങൾ നടപ്പിൽ വരുത്തി അടുത്ത യോഗത്തിൽ അവലോകനം ചെയ്യാറുണ്ട്.

ബി ആ൪ സി/എ ഇ ഒ തലത്തിൽ ലഭിക്കുന്ന എല്ലാ പരിശീലനങ്ങളുടെ യും അവതരണം എസ് ആർ ജി യോഗത്തിൽ നടത്തി അതിൻറെ ഉള്ളടക്കം എല്ലാ അദ്ധ്യാപകരിലേക്കും എത്തിക്കുന്നതിൽ ഉറപ്പു വരുത്താറുണ്ട് . കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻവഴി എസ് ആർ ജി സംഘടിപ്പിച്ചിരുന്നു. നിലവിലെ സാർ ജി കൺവീനർ ഷംഷാദ് ബീഗം ടീച്ചർ ആകുന്നു.

അക്കാദമിക് മാസ്റ്റർ പ്ലാൻ

വിജയഭേരി

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്കായി പ്രത്യേക മൊഡ്യൂളുകൾ തയ്യാറാക്കി ക്ലാസുകൾ നൽകി വരുന്നു. ഭാഷ ഗണിതം തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ പിറകിൽ നിൽക്കുന്നവരെ വ്യത്യസ്ത ഗ്രൂപ്പുകൾ ആക്കിയാണ് പ്രവർത്തനം നൽകുന്നത്.

മലയാളത്തിളക്കം

മലയാളത്തിളക്കം പദ്ധതിയുടെ ഭാഗമായി മലയാളഭാഷയിൽ കുട്ടികൾക്ക് പെട്ടെന്നുള്ള ഒരു കുതിച്ചുചാട്ടത്തിന് അവസരമൊരുക്കി. ഒരുപാട് കുട്ടികളെ സ്വന്തമായി വായിക്കുന്നതിനും എഴുതുന്നതിനും പ്രാപ്തരാക്കി എന്നത് ഇതിലൂടെ ലഭിച്ച വലിയൊരു സന്തോഷം തന്നെയാണ്.

ഇതേ ഉദ്ദേശത്തോടെ നടത്തിയ മറ്റ് പരിപാടികളാണ് ശ്രദ്ധ ഹലോ ഇംഗ്ലീഷ് ഉല്ലാസഗണിതം.

പഠനോത്സവം

എല്ലാവർഷവും അവസാനത്തിൽ പഠനോത്സവം വിപുലമായി നടത്തിവരുന്നു പഠനോത്സവത്തിൽ കുട്ടികളുടെ പ്രകടനങ്ങളും പ്രവർത്തനങ്ങളുടെ മികവും വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നതിന് വരെ സഹായിച്ചിട്ടുണ്ട്.

LSS

മൂന്നാം ക്ലാസ് മുതൽ പ്രതിഭാശാലികളായ കുട്ടികളെ കണ്ടെത്തി പരിശീലനം നടത്തിവരുന്നു ഓരോ വർഷവും  ജേതാക്കളുടെ എണ്ണത്തിലുള്ള വർദ്ധനവ് പിന്നിൽ കുട്ടികളുടെയും അധ്യാപകരുടെയും പ്രയത്നം തന്നെയാണ് ഒഴിവ് ദിനങ്ങളും ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നു.

ദിനാചരണങ്ങൾ

വിശേഷദിനങ്ങൾ ഉടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് അവബോധം വളർത്തുന്നതിനായി ദിനാചരണങ്ങൾ നടത്തി വരുന്നു മഹത് വ്യക്തികളെ കൂടുതലടുത്തറിയാനും വിശേഷ ദിനങ്ങളും പവിത്രത മനസ്സിലാക്കാനും ഇതുകാരണം സാധ്യമാകുന്നു പ്രാധാന്യത്തിന് അനുയോജ്യമായി ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട് കൂടാതെ വീഡിയോ പ്രദർശനങ്ങൾ പോസ്റ്റർ നിർമ്മാണം കലാപരിപാടികൾ എന്നിവ ദിനാചരണത്തിന് മാറ്റുകൂട്ടുന്നു.

ക്വിസ്

വർഷങ്ങളായി നടത്തിവരുന്ന ഒരു ക്വിസ് പ്രോഗ്രാം ആണ് ഭാഗ്യശാലി ഒരു സമ്മാനം എല്ലാദിവസവും ചില പൊതുവായ ചോദ്യങ്ങൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ച കുട്ടികൾക്ക് ഉത്തരം കണ്ടെത്തുന്നതിനുള്ള അവസരം കൊടുക്കുന്നു ഓരോ മാസവും അവസാനത്തിലും ഈ ചോദ്യങ്ങൾ വച്ച് ക്വിസ് നടത്തും കൂടുതൽ ശരിയുത്തരം ലഭിക്കുന്ന ഭാഗ്യശാലികൾക്ക് സമ്മാനം നൽകുന്നു.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എല്ലാ വർഷവും രക്ഷിതാക്കൾക്കും ക്വിസ് നടത്താറുണ്ട്.

ഡിജിറ്റൽ മാഗസിൻ

കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി ഡിജിറ്റൽ മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.

ഫീൽഡ് ട്രിപ്പ്

ഉരുവിട്ട് പഠിക്കുന്നതിനേക്കാൾ പതിന്മടങ്ങ് പ്രയോജനപ്പെട്ടത് ആണല്ലോ നേരിട്ടുള്ള അനുഭവത്തിലൂടെ പഠിക്കുന്നത് ഇതിനായി ഫീൽഡ് സംഘടിപ്പിക്കാറുണ്ട്.

വ്യത്യസ്ത തരത്തിലുള്ള കൃഷിരീതികൾ പരിചയപ്പെടുത്തുന്ന അതിനായി തരിശിലെ ഒരു മികച്ച കർഷകനെ വീട് സന്ദർശിച്ചു ഹൈഡ്രോപോണിക്സ് രീതി അവിടെ നിന്നും കുട്ടികൾക്ക് വിശദമായി മനസ്സിലാക്കാൻ സാധിച്ചു കാലിവളർത്തൽ താറാവ് വളർത്തൽ എന്നിവയെക്കുറിച്ച് അറിയുന്നതിനായി സ്കൂളിനു സമീപത്തെ ഹമീദ് കാക്കയുടെ വീട്ടിലേക്ക് കുട്ടികളെ കൊണ്ടുപോയിരുന്നു. പ്ലാസ്റ്റിക് വിമുക്ത ഗ്രാമപഞ്ചായത്ത് ആക്കുന്നതിനുള്ള ടൂർ ഗ്രാമപഞ്ചായത്തിലെ പദ്ധതിയായ ഗ്രാമജ്യോതി യെക്കുറിച്ച് കുട്ടികൾക്ക് നേരിട്ട് അറിയുന്നതിനായി ഇതിൻറെ പ്രവർത്തനങ്ങൾ നടക്കുന്ന പഞ്ചായത്ത് ഓഫീസ് പരിസരത്തേക്ക് ട്രിപ്പ് നടത്തി കൃഷിഭവനും സന്ദർശിച്ചു നമ്മുടെ നാട്ടിൽ അപൂർവമായി കാണപ്പെടുന്ന പോയത് കുട്ടികൾക്ക് കൗതുകമായിരുന്നു.

പ്രീപ്രൈമറി

2008 പി ടി എ യുടെ നേതൃത്വത്തിൽ പ്രീപ്രൈമറി ആരംഭിച്ചു പതിനെട്ടോളം കുട്ടികളുമായി തുടങ്ങിയ പ്രീപ്രൈമറി ഇന്ന് 133 കുട്ടികളായി 4 ക്ലാസുകളിലായി പഠിച്ചുവരുന്നു 2018 19 വർഷത്തിൽ ലീഡ് സ്കൂളായി തെരഞ്ഞെടുക്കപ്പെടുകയും ലീഡ് സ്കൂൾ പദ്ധതി പ്രകാരം പ്രീപ്രൈമറിക്ക് സ്വന്തമായി മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. കുട്ടികളുടെ പ്രവർത്തനം ആസ്വാദ്യകരമാക്കുന്നതിനുള്ള വേണ്ടി പ്രീ പ്രൈമറി ക്ലാസ്സുകളിൽ അക്കാദമി കോർണർ സ്ഥാപിക്കുകയും ചെയ്തു. കളിപ്പാട്ടം കളിത്തോണി എന്നീ പുസ്തകങ്ങളുടെ സഹായത്തോടുകൂടി പ്രീ പ്രൈമറി ക്ലാസുകളിൽ ശാസ്ത്രീയ പ്രീ സ്കൂൾ പാഠ്യ പദ്ധതി നടപ്പിലാക്കി വരുന്നു.