ജി.എൽ.പി.ജി.എസ്.കുരയ്ക്കണ്ണി/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തിശുചിത്വം

മനുഷ്യൻ പാലിക്കേണ്ട ചില വ്യക്തിശുചിത്വങ്ങൾ ഉണ്ട് .അത് നാം പാലിക്കുക തന്നെ ചെയ്യണം.ഇടയ്ക്കിടെ കൈകൾ നന്നായി സോയ്പ്പിട്ടു കഴുകുക .ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് വായും മൂക്കും മറയ്ക്കുക .ദിവസവും രണ്ടു നേരം കുളിക്കുകയും ,പല്ലുതേയ്ക്കുകയും ചെയ്യുക .ആഹാരത്തിനു മുൻപും ശേഷവും കൈയും ,വായും കഴുകുക .തുറന്നു വച്ച ആഹാരം കഴിക്കരുത് .ആഴ്ച തോറും നഖം വെട്ടി വൃത്തിയാക്കുക .തുടങ്ങി ഒട്ടേറെ ശുചിത്വശീലങ്ങൾ നാം പാലിക്കേണ്ടതുണ്ട് .വ്യക്തിശുചിത്വം എന്നാൽ ഒരു വ്യക്തിയിൽ മാത്രം ഒതുങ്ങേണ്ടതല്ല.അത് നമ്മുടെ സമൂഹത്തിന്റെ സുരക്ഷയ്ക്ക് വേണ്ടിയാണു.അസുഖം വന്നു ചികിത്സിക്കുന്നതിനേക്കാൾ നല്ലത് അസുഖം വരാതെ സൂക്ഷിക്കുന്നതാണ് .എന്നത് വെറുമൊരു വാക്യത്തിലൊതുങ്ങാതെ വ്യക്തിശുചിത്വത്തിലൂടെ അതിനെ നാം പാലിക്കുക തന്നെ ചെയ്യണം.അതിലൂടെ നമ്മുടെയും നമ്മുടെ സമൂഹത്തിന്റെയും സുരക്ഷ നമ്മുക് ഉറപ്പുവരുത്താനാകും .

ഹരികാർത്തിക് എസ് എ നായർ
2 A ജി.എൽ.പി.ജി.എസ്.കുരയ്ക്കണ്ണി
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം