ജി.എൽ.പി.സ്കൂൾ താനൂർ/ക്ലബ്ബുകൾ /മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ശുചിത്വ ക്ലബ്

5/6/2023 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ശുചിത്വ ക്ലബ് രൂപീകരിച്ചു. ഹെഡ് മാസ്റ്റർ SRG കൺവീനർ സ്റ്റാഫ് സെക്രട്ടറി ശുചിത്വ കൺവീനർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു വിവിധ ക്ലാസുകളിൽ നിന്നും 25 കുട്ടികളെ ക്ലബിലേക്ക് തിരഞ്ഞെടുത്തു. ക്ലബ് കൺവീനറായി റസിയ ടീച്ചറെയും (HM), സാജിദ, ശ്യാമിലി, ദിവ്യ എന്നി അധ്യാപകരെയും തിരഞ്ഞെടുത്തു. നമ്മുടെ മാലിന്യം നമ്മുടെ ഉത്തരവാദിത്തം എന്ന രീതിയിൽ ജൈവ മാലിന്യം എന്നിവ സംസ്കരിക്കാമെന്നും അവ പച്ചക്കറി കൃഷിയിൽ എങ്ങനെ ഉപയോഗപ്രദമാക്കാമെന്നും ഹരിത ക്ലബിന്റെ സഹകരണത്തോടെ കുട്ടികളിൽ ബോധവൽകരണം നടത്തി. പരിസ്ഥിതി ക്ലബിന്റെ ഭാഗമായി നടത്തിയ പ്രധാന പ്രവർത്തനങ്ങൾ 1. ശുചിത്വ ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾ ലീഡറും മറ്റ് രണ്ട് കുട്ടികളും ചേർന്ന് ചെക്ക് ലീസ്റ്റിന്റെ സഹായത്തോടെ ക്ലാസും പരിസരവും ശുചിത്വം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തി 2.ഒരു തൈ നടൽ ഹരിതപൂർണ്ണമാക്കൽ 3. ഡ്രൈ ഡേ ആചരിക്കൽ 13/11/ 2023 ശുചിത്വ മിഷന്റെ ഭാഗമായി ശുചിത്വ ക്ലബംഗങ്ങളും അധ്യാപകരും ചേർന്ന് ഗ്യഹ സന്ദർശനം നടത്തി. 14/11/ 23 താനൂർ നഗരസഭയുടെ കീഴിൽ കുട്ടികളുടെ ഹരിത സഭ ഒലീവ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു 10 കുട്ടികളും അധ്യാപകരുമാണ് പങ്കെടുത്തത്. നഗരസഭ ചെയർമാൻ ശ്രീ പി പി. ഷംസുദീൻ ഉദ്ഘാടനം നിർവഹിച്ചു. ഓരോ സ്കൂളിൽ നിന്നും പ്രതിനിധീകരിച്ച് കുട്ടികൾ മാലിന്യ സംസ്കരണത്തെ കുറിച്ച് സംസാരിച്ചു. കുട്ടികളുടെ ചോദ്യങ്ങൾക്ക് നഗരസഭ ചെയർമാൻ മറുപടി നൽകി. മാലിന്യ സംസ്കരണത്തെ പറ്റി കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ വേണ്ടി വിദ്യാർത്ഥികകളുടെ നേതൃത്വത്തിൽ നാടകവും വേദിയിൽ അരങ്ങേറി