ജി.ടി.ഡബ്ലു.എൽ.പി.എസ്. നടുപ്പതി/ചരിത്രം..

Schoolwiki സംരംഭത്തിൽ നിന്ന്

വാളയാർ പ്രേദേശത്തുള്ള ഏക ട്രൈബൽ സ്കൂളാണ് ജി ടി ഡബ്ല്യൂ എൽ പി എസ്  നടുപ്പതി.

1978 കാലഘട്ടത്തിൽ വാളയാർ പ്രതേശത്തുള്ള ട്രൈബൽ കോളനിയായ നടുപ്പത്തിയിൽ 13 കുട്ടികളെക്കൊണ്ട് ഒരു ഓലപ്പുരയിലാണ് സ്കൂൾ പഠനം ആരംഭിക്കുന്നത്. 1981-82 എന്നി കാലഘട്ടത്തിൽ പുതിയ സ്കൂൾകെട്ടിടം നിർമ്മിക്കുകയുണ്ടായി. കൂടാതെ കുട്ടികൾക്ക് താമസിച്ചു പഠിക്കുവാനായി പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ഹോസ്റ്റലും കോളനിയിൽ തുടങ്ങി. അദ്ധ്യാപകർക്ക് കോളനിയിലേക്ക് വന്നുപോകാനുള്ള ബുദ്ധിമുട്ടുകാരണം അദ്ധ്യാപകർക്കായി 5 ക്വാട്ടേഴ്‌സും കൂടെ സ്കൂൾ അങ്കണത്തിൽ നിർമിക്കുകയുണ്ടായി.


1993-ൽ കോളനിയിൽ പ്രവർത്തിച്ചുവന്ന കുട്ടികളുടെ ഹോസ്റ്റൽ മറ്റുള്ള കുട്ടികൾക്കും ഉപകാരപ്രദമാകുന്ന രീതിയിൽ പട്ടികവർഗ്ഗ വകുപ്പ് ഈ ഹോസ്റ്റലിലെ പട്ടഞ്ചേരിയിലേക്ക് മാറ്റി. ഇതിനെ തുടർന്ന് കോളനിയിലെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന് ഈ വിദ്യാലയം വല്യൊരു പങ്ക് വഹിച്ചു.

സ്കൂൾ ആരംഭിച്ച കാലഘത്തിൽ അദ്ധ്യാപകർ വിദ്യാർത്ഥികളെ വീട്ടിൽ പോയി വിളിച്ചു കൊണ്ടുവരേണ്ട അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്, പിന്നീട് വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളും കുട്ടികളുടെ പഠനനിലവാരവും കണ്ട് മനസിലായി ബോധ്യപ്പെട്ട രക്ഷിതാക്കൾ കുട്ടികളെ സ്കൂളിലേക്ക് ദിവസവും അയക്കാൻ തുടങ്ങി.


ഈ ഒരു വിദ്യാലയം വന്നതിന് ശേഷം ഈ കോളനി നിവാസികളുടെ ജീവിതത്തിൽ വലിയരീതിയിലുള്ള മാറ്റങ്ങളാണ് വന്നത് .

ഈ നേട്ടങ്ങൾക്കു പിറകിൽ മലബാർ സിമെൻറ്സ് കമ്പനിയുടെ സഹായങ്ങൾ പറയാതിരിക്കാൻ വയ്യ.

ജി ടി ഡബ്ല്യൂ എൽ പി എസ് എന്ന വിദ്യാലയം വന്നതിനു ശേഷം ഈ സ്കൂൾ അങ്കണത്തിൽ തന്നെ സാമൂഹിക പഠനമുറിയും വായനശാലയും വന്നു.

ഒരു പ്രൈമറി സ്കൂൾ ഒരു വ്യക്തിയുടെ ജീവിതത്തിൽ എന്തുമാത്രം മാറ്റം വരുത്താൻ സാധിക്കും എന്നതിന് ഒരു ഉത്തമ ഉദാഹരണമാണ് ഈ വിദ്യാലയം.

ഇവിടെനിന്നും പഠിച്ചുപോയ  ഒരുപ്പാട്‌ പൂർവ വിദ്യാർഥികൾ പിൻകാലത്തിൽ ധാരാളം സർക്കാർ ഉദ്യോഗത്തിലും പ്രൈവറ്റ് മേഖലകളിലും ഉന്നത ഉദ്യോഗത്തിൽ ജോലിചെയ്യുന്നു.


തുടർന്ന് 2019 ൽ ഈ വിദ്യാലയത്തിൽ രണ്ട് സ്മാർട്ട് ക്ലാസ് മുറികൾ വരുകയും ചെയ്തു. ഇങ്ങനെയുള്ള ഈ വിദ്യാലയത്തിന്റെ ജൈത്രയാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു.....