ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/അക്ഷരവൃക്ഷം/അവധിക്കാലത്തെ കൃഷി

Schoolwiki സംരംഭത്തിൽ നിന്ന്
അവധിക്കാലത്തെ കൃഷി

ആദ്യമായാണ് ഒരു അവധിക്കാലം ലോക്ക് ഡൗണിൽ കുടുങ്ങിയത് പുറത്തുപോകാൻ പറ്റാത്തതിനാൽ വളരെയധികം ബോറടിയായിരുന്നു. അപ്പോൾ ഞാൻ ബോറടി മാറ്റാൻ കൃഷി ആരംഭിച്ചു. ആദ്യം ഞാൻ കൃഷി ചെയ്തത് തക്കാളിയായിരുന്നു കടയിൽ നിന്ന് വാങ്ങിയ തക്കാളിയുടെ വിത്തെടുത്തിട്ടാണ് നട്ടത് അതിൽ പകുതി വിത്തും മുളച്ചു തക്കാളി ചെടിയിൽ ഓരോ ഇലയും വരാൻ തുടങ്ങി അപ്പോഴെല്ലാം എന്റെ മനസ്സിൽ സന്തോഷം കൊണ്ട് നിറഞ്ഞു പിന്നീട് ഞാൻ ചെറുപയറും കടുകും ഉഴുന്നും എള്ളും നട്ടു വിത്തുകളും മുളച്ചു വെറുതെയിരിക്കുമ്പോൾ ചെടികൾ വലുതായോ എന്ന് നോക്കും അതിന്റെ വലുപ്പം ദിവസം തോറും കൂടിവരുമ്പോൾ മനസിന് എന്തെന്നില്ലാത്ത സുഖം തോന്നും ഈ അവധിക്കാലം കഴിയുമ്പോൾ നല്ല വിളവുകിട്ടും എന്ന പ്രതീക്ഷയിലാണ് ഞാൻ കൃഷി ചെയ്തപ്പോഴാണ് എനിക്ക് ഒരുകാര്യം മനസിലായത് പല പ്രതിസന്ധികളെയും മറികടന്നെങ്കിലെ നല്ല വിളവ് ലഭിക്കൂ എന്ന് പലതരം കീടങ്ങളാണ് എന്റെ ചെടികളെ ആക്രമിക്കുന്നത് ഈ കീടങ്ങളെ തുരത്താൻ വളരെ പ്രയാസമാണ് കൃഷി ചെയ്യുമ്പോഴാണ് കർഷകരോടുള്ള ബഹുമാനം വർധിക്കുന്നത് അവർ നമ്മുക്ക് തിന്നാനുള്ള പച്ചക്കറിയെല്ലാം എത്ര കഷ്ടപ്പെട്ടാണ് ഉണ്ടാക്കുന്നതെന്ന് എനിക്ക് മനസിലായി അങ്ങനെ ഒരു നല്ല അവധിക്കാലം കൂടി അവസാനിക്കാറായി.

Rahul Raj
9 F ജി.ബി.എച്ച്.എസ്.എസ് മഞ്ചേരി,മലപ്പുറം,മഞ്ചേരി
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം