ജി.ബി.എച്ച്. എസ്.എസ്. തിരൂർ/അക്ഷരവൃക്ഷം/അരുതേ.. അരുതേ ചങ്ങാതികളേ അരുമ മരങ്ങൾ മുറിക്കരുതേ...

Schoolwiki സംരംഭത്തിൽ നിന്ന്
അരുതേ.. അരുതേ ചങ്ങാതികളേ അരുമ മരങ്ങൾ മുറിക്കരുതേ...
നമ്മുടെ ചുറ്റുപാട് സംരക്ഷിക്കേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണ്. പണ്ടേ നമ്മളത് ശീലിച്ചിരുന്നെങ്കിൽ ഈ ലോകം എന്നേ നന്നാകുമായിരുന്നു.പ്രകൃതി നമ്മുടെ അമ്മയാണ് .ആ അമ്മയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. നമുക്ക് മരങ്ങൾ നടാനും മലിനീകരണത്തിനെതിരെ പോരാടാനും കൈകൾ കോർക്കാം.നമ്മുടെ ഗ്രാമങ്ങളെല്ലാം വൃത്തിയില്ലാതെ ആയിരിക്കുന്നു.എവിടെ നോക്കിയാലും ചപ്പുചവറുകൾ അടിഞ്ഞു കിടക്കുന്നത്‌ കാണാം. ഇതെല്ലാം മനുഷ്യർ വരുത്തി വക്കുന്നതാണ്‌.ഇത് നമ്മുടെ ആരോഗ്യത്തിനു തന്നെ ദോഷമാണ്‌.ഇതു കാരണം നമ്മുടെ കുടിവെള്ളവും മലിനമാകുന്നു.നമ്മൾ എന്തു പ്രവൃത്തികൾ ചെയ്യുമ്പോഴും നമ്മുടെ പരിസ്‌ഥിതി മലിനമാക്കാതെ ശ്രദ്ധിക്കണം.ധാരാളം മരങ്ങൾ വച്ചു പിടിപ്പിക്കണം. എന്നാലെ നമുക്ക്‌ ശ്വസിക്കാനുള്ള ശുദ്ധവായു ലഭിക്കുകയുള്ളു.മഴവെള്ളം തടഞ്ഞുനിർത്താനും മണ്ണൊലിപ്പ് ഇല്ലാതാക്കാനും മരങ്ങൾ കൂടിയേ തീരൂ.അതുകൊണ്ട് കുടിവെള്ള ക്ഷാമം ഇല്ലാതാകുന്നു.പ്രകൃതിയെ സംരക്ഷിക്കണം എന്നത്‌ ഒരോ വ്യക്തികളെയും ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയാണ് ജൂൺ 5-ന് നമ്മൾ ലോകപരിസ്ഥിതി ദിനം ആഘോഷിക്കുന്നത്.

"ഒരു തൈ നടുമ്പോൾ ഒരു തണൽ നടുന്നു... നടുനിവർക്കാനൊരു കുളിർനിഴൽ നടുന്നു.. "

കൃഷ്ണപ്രിയ
5 D ജി ബി എച്ഛ് എസ് എസ് തിരൂർ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം