ജി.ബി.എച്ച്. എസ്.എസ്. തിരൂർ/അക്ഷരവൃക്ഷം/ പ്രതിരോധമാകണം ആയുധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധമാകണം ആയുധം
ഇന്ന് ഈ ലോകം മുഴുവൻ കോവിഡ്-19 എന്ന വൈറസിനു മുൻവിൽ പകച്ച് നിൽക്കുകയാണ് ആയതിനാൽ ഇന്ന് വളരെ പ്രസക്തമായ വിഷയം തന്നെയാണ് "രോഗ പ്രതിരോധം" എന്നത്.രോഗം വന്നിട്ട് ചികിത്സിക്കുന്നതിലല്ല ആത് വരാതെ പ്രതിരോധിക്കുന്നതിലാണെന്ന് കാര്യമെന്ന് നാം ഇപ്പോൾ മനസ്സിലാക്കുന്നു.മുമ്പും പല മഹാമാരികളും നമ്മെ ഇത് മനസ്സില്ലാക്കി തന്നതാണ്. ഇന്ന് കോവി‍‍‍ഡ് എന്ന മഹാമാരിക്കെതിരെ നാം "ആധുനികമെന്ന്" വിചാരിക്കുന്ന നമ്മുടെ വൈദ്യലോകത്തിന് പ്രതിരോധ മരുന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല എന്നത് വിഷമിപ്പിക്കുന്ന കാര്യമാണ്.


നാം മനുഷ്യർ ധാരാളം മഹാമാരികൾ അതി ജീവിച്ചവരാണ്.കോളറ,പ്ലേഗ്,വസൂരി,സ്പാനിഷ് ഫ്ളൂ എന്നിവ അവയിൽ ചിലതാണ്. കൂടാതെ നാം കേരളീയർ "നിപ"എന്ന രോഗത്തേയും അതിജീവിച്ചിവരാണ്.അത് ഇന്ന് കോവി‍ഡ്-19 വന്നു നിൽക്കുകയാണ്.എന്നാൽ കോവിഢ് കൊച്ചു കേരളത്തെ മാത്രമല്ല ലോകത്തെ മൊത്തം കാർന്നു തിന്നു കൊണ്ടിരിക്കുകയാണ്. ഇതിൽ നാം ശ്രദ്ധിക്കേണ്ട വസ്തുത എന്താണെന്നാൽ നിപ്പ വന്നപ്പൊൾ ആദ്യം നമുക്ക് പ്രതിരോധ മരുന്ന് ലഭിച്ചിരുന്നില്ല. ഈ സമയത്താണ് പെട്ടന്ന് ബോധോദയം വന്നപ്പോലെ നാം വ്യക്തി ശുചിത്ത്വത്തെക്കുറിച്ച് ബോധവാനമാരാവാനും,മാസ്ക് വാങ്ങിക്കൂട്ടാനും,വളർത്തു മൃഗങ്ങളിൽ നിന്നും മറ്റും അകലം പാലിക്കാനും തുടങ്ങയത്. അന്ന് ഇതെല്ലാം കേരളത്തിൽ മാത്രം ആയിരുന്നെങ്കെൽ.... ഇന്ന് ഈ കോവിഡ് കാലത്ത് ലോകജനത മുഴുവൻ മാസ്കകും,സാനിറ്റൈസറും വാങ്ങാൻ വേണ്ടി ഒാടി നടക്കുകയും മനുഷ്യരിൽ നിന്നു പോലും അകന്നിരിക്കാനും, വ്യക്തി ശുചിത്വത്തെക്കുറിച്ചും പരിസര ശുചിത്ത്വത്തെക്കുറിച്ചും ആവശ്യത്തിലധികം ബോധവൽക്കരണം നേടാനും തീവ്ര ശ്രമം നടത്തുകയാണ്. എന്നാൽ ഒരു മഹാമാരി വരുമ്പോഴും അതിന് പ്രധിരോധ മരുന്നില്ലാ എന്ന് അറിയുമ്പോഴും മാത്രം ചെയ്യേണ്ട ഒരു "പ്രഹസനമാണോ" ഇതൊക്കെ ? രോഗ പ്രതിരോധ പ്രവർത്തനങ്ങൾ നാം നിത്യ ജീവിതത്തിൽ പിന്തുടർന്നിരുന്നെങ്കിൽ നമുക്ക് നമ്മുടെ ചുറ്റുമുള്ളവർ മരണത്തിലേക്ക് പോകുന്നത് കാണേണ്ടി വരില്ലായിരുന്നു. കായിക വിനോദങ്ങളിൽ ഏർപ്പെടുക,യോഗ പ്രാണായാമം തുടങ്ങിയവ ശീലിക്കുക,പോഷക സമ്പുഷ്ടമായ ഭക്ഷണം കഴിക്കുക, പ്രകൃതിയോട് ഇണങ്ങി ജീവിക്കുക,വ്യക്തി ശുചിത്ത്വവും,പരിസര ശചിത്വവും പാലിക്കുക എന്നിവ ജീവിത ശൈലിയാക്കിയാൽ പ്രതിരോധശേഷി ഒരു പരിധി വരെ കൂട്ടും. മാസ്ക് ഉപയോഗവും പുറത്തു പോയി വന്നാൽ കൈയ്കാലുകൾ സോപ്പുപയോഗിച്ചു കഴുകലും‍ ശീലമാക്കേണ്ടതുണ്ട്.
ചെറിയ രോഗങ്ങൾക്കു പോലും ധാരാളം മരുന്ന് കഴിക്കുന്ന ശീലമെല്ലാം ഒന്ന് നിറുത്തി രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകിയാൽ,ഒരു പരിധി വരെ എല്ലാ രോഗങ്ങളിൽ നിന്നും നമുക്ക് രക്ഷ നേടാം....

HRITHWIK.K
9 B ജി ബി എച്ഛ് എസ് എസ് തിരൂർ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം