ജി.യു.പി.എസ്.കോങ്ങാട്/അറബിക് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

അലിഫ് അറബിക് ക്ലബ്ബ്‌

ഭാഷാപഠനം രസകരമാക്കുക എന്ന ഉദ്ദേശത്തോടെ അലിഫ് അറബിക് ക്ലബ്ബ്‌ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. സ്വാതന്ത്രദിനം, റിപ്പബ്ലിക് ദിനം പരിസ്ഥിതി ദിനം തുടങ്ങി വിവിധ ദിനാചാരണങ്ങളിൽ പോസ്റ്റർ നിർമ്മാണം, പ്രസംഗം, ഗാനലാപനം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.  അറബിക് ഭാഷ, സാഹിത്യം തുടങ്ങിയ മേഖലകളിലെ സമകാലിക സംഭവങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നതിൽ ക്ലബ്ബ്‌ ശ്രദ്ധ ചെലുത്തുന്നു.

നേട്ടങ്ങൾ, പ്രവർത്തനങ്ങൾ

1.   പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് എൽ.പി തലത്തിൽ കളറിംഗ് മത്സരം നടത്തി.

2. വായനാദിനത്തിൽ 3, 4 ക്ലാസ് കാർക്ക് വായനാദിന പോസ്റ്റർ'. നിർമ്മാണവും വായനാ മത്സരവും ഓൺലൈനായി നടത്തുകയുണ്ടായി.

3. അലിഫ് ക്വിസ്സിൻ്റെ സ്കൂൾ തലം, സബ് ജില്ല,ജില്ലാ തലമത്സരങ്ങളിൽ കുട്ടികൾ

മികച്ച പ്രാതിനിധ്യം നില നിർത്തി. ജില്ലാതലത്തിലേക്ക് 4 സി ക്ലാസിലെ മുഹമ്മദ് അർഷാദ് തെരഞ്ഞെടുക്കപ്പെട്ടു.

4. സ്വാതന്ത്ര്യ ദിനവുമായ ദേശഭക്തിഗാന മത്സരത്തിൽ സ്കൂൾ തല മത്സരത്തിൽ സജ് ല ഫാത്തിമ.S ' 4 E ഒന്നാം സ്ഥാനത്തെത്തുകയും സബ് ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 5 Dec 18 ലോക അറബി ഭാഷാ ദിനവുമായി ബന്ധപ്പെട്ട് എൽ.പി തലത്തിൽ 1,2 ക്ലാസ് കാർക്ക് കളറിംഗ് മത്സരവും 3, 4 ക്ലാസുകാർക്ക് വായനാ മത്സരവും ക്വിസ് മത്സരവും നടത്തി.

യു.പി

അലിഫ് കേരള സംഘടിപ്പിച്ച ടാലെന്റ് എക്‌സാമിൽ സബ്ജില്ലയിൽ ഒന്നാമതായി 5 വിദ്യാർഥികൾ ജില്ലാ മത്സരത്തിൽ പങ്കെടുത്തു.

സ്വാതന്ത്രദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗ മത്സരത്തിൽ ഇഹ്സാന പർവീൻ സബ്ജില്ലയിൽ ഒന്നാം സ്ഥാനം നേടി.