ജി.യു.പി.എസ്.കോങ്ങാട്/കലാമണ്ഡലം വാസുപ്പിഷാരടി - കഥകളി

Schoolwiki സംരംഭത്തിൽ നിന്ന്

കലാമണ്ഡലം വാസു പിഷാരടി

അരനൂറ്റാണ്ടുകാലമായി കഥകളി പ്രേമികളുടെ ശ്രദ്ധാകേന്ദ്രമാണ് കലാമണ്ഡലം വാസു പിഷാരടി. തൃക്കോവിൽ പിഷാരത്തെ രാഘവ പിഷാരടിയുടെയും മുണ്ടയിൽ പിഷാരത്ത് ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി 1943 ആഗസ്റ്റ് 15 ന് ജനിച്ചു.

പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കഥകളി വേഷം അഭ്യസിച്ചു തുടങ്ങി. കേരള കലാമണ്ഡലത്തിൽ 1979 മുതൽ സ്ഥിരാദ്ധ്യാപകനായി നിയമിക്കപ്പെട്ട വാസു പിഷാരടി 1994ൽ വൈസ് പ്രിൻസിപ്പലായി വിരമിച്ചു. കഥകളി സംഘങ്ങളോടൊപ്പം ഇരുപത്തൊന്നു തവണ അദ്ദേഹം വിദേശ പര്യടനം നടത്തിയിട്ടുണ്ട്.

കേരള കലാമണ്ഡലം അവാർഡ്, കേരള സംഗീത നാടക അക്കാദമി അവാർഡ്, കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്, പട്ടിക്കാംതൊടി രാവുണ്ണി മേനോൻ സ്മാരകപുരസ്കാരം, ഉണ്ണായിവാര്യർ സ്മാര സുവർണ്ണജൂബിലി പുരസ്കാരം, എന്നിവ അദ്ദേഹത്തിന് ലഭിച്ച പുരസ്ക്കാരങ്ങളാണ്. രാവണപുത്രി, ശ്രീകൃഷ്ണലീല, കൃഷ്ണാർജ്ജുനവിജയം എന്നീ പുതിയ കഥകൾ ചിട്ടപ്പെടുത്തുകയും അവതരിപ്പിക്കുകയും ചെയ്തു. വിച്ഛിന്നാഭിഷേകം എന്ന പുതിയ കഥയും അരങ്ങേറി.