ജി.യു.പി.എസ്.കോങ്ങാട്/മികച്ച കുട്ടി കർഷകൻ

Schoolwiki സംരംഭത്തിൽ നിന്ന്

കൃഷി നമ്മുടെ ജീവിതത്തിന് ആധാരം എന്ന ആശയം ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ജനങ്ങളിൽ ഒരു കാർഷികസംസ്കാരം നിലനിർത്തുന്നതിനുമായി കേരള കാർഷിക വികസന, കർഷക ക്ഷേമ വകുപ്പ് ആഭിമുഖ്യത്തിൽ ചിങ്ങം 1 കർഷക ദിനമായി ആചരിച്ചുവരുന്നു. കുട്ടികളിൽ കൃഷിയുടെ പ്രാധാന്യത്തെ കുറിച്ച് ഒരു അവബോധം നൽകുന്നതിനും കൃഷിയിൽ താല്പര്യം ഉയർത്തുന്നതിനായി കോമഡി യു പി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഇതിനുള്ള ഒരു അംഗീകാരവും പ്രവർത്തനങ്ങൾക്കുള്ള പ്രചോദനവും എന്ന നിലയിൽ കോങ്ങാട് ഗ്രാമ പഞ്ചായത്തിലെ മികച്ച കർഷകനുള്ള അവാർഡ് കോങ്ങാട് ജി യു പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയും സീഡ് ക്ലബ്ബ് അംഗമായ വിഷ്ണുവിന് ലഭിച്ചു. കോങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഇല്ലാത്ത ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ എം എസ് ദേവദാസ്,കൃഷി ഓഫീസർ ഇസ്രത്ത്, പാലക്കാട് ബ്ലോക്ക് മെമ്പർ ജയ് ദാസ് എന്നിവർ സന്നിഹിതരായിരുന്നു.