ജി.യു.പി.എസ്.ചുണ്ടത്തുംപൊയിൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ, അരീക്കോട് ഉപജില്ലയിലെ ചുണ്ടത്തുപൊയിൽ എന്ന സ്ഥലത്തുള്ള വിദ്യാലയമാണ് ജി.യു.പി സ്കൂൾ ചുണ്ടത്തുപൊയിൽ.

അറിവും തിരിച്ചറിവും നേടുന്നതിന് വിദ്യാഭ്യാസം ആവശ്യമാണെന്നതും ശരിയായ വിദ്യാഭ്യാസം ശരിയായ സംസ്കാരം ഉണ്ടാക്കുന്നു എന്നും തിരിച്ചറിഞ്ഞ ഒരു തലമുറയുടെ കഠിന ശ്രമഫലമായാണ് ചുണ്ടത്തും പൊയിൽ ഗ്രാമത്തിൽ ഒരു സ്കൂൾ യാഥാർഥ്യമായത്. 1968 ൽ ഏകാധ്യാപക വിദ്യാലയം ആയിട്ടാണ് തുടക്കം.

വാത്തോലിൽ കുടുംബം സൗജന്യമായി നൽകിയ 2 ഏക്കർ സ്ഥലത്ത് 1966-ൽ എൽ. പി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം 28-8-1974-ൽ യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. ഈ സ്ഥാപനത്തിന്റെ ഉയർച്ചയിൽ ആദ്യകാല പി.ടി.എ പ്രസിഡന്റ്‌ ആയിരുന്ന ശ്രീ. വി.വി. തോമസ് വാത്തോലിനോട് ഈ സ്ഥാപനം എന്നും കടപ്പെട്ടിരിക്കുന്നു. സ്കൂൾ റോഡിനുവേണ്ടി പുഞ്ചപ്പാടവും, സ്ഥലവും സൗജന്യമായി വിട്ടുതന്ന വാത്തോലിൽ കുടുംബക്കാരെയും, പാറെ കോങ്ങാട് ജോസഫ്, പൂവ്വത്തിങ്കൽ ജോസഫ്, പാലിയത്ത് ഐപ്പ് എന്നിവരേയും നന്ദിയോടെ സ്മരിക്കുന്നു. ഇന്നാട്ടിലെ വിദ്യാ സ്നേഹികളായ ഒരുപറ്റം ആളുകളുടെ പരിശ്രമഫലമായി ചുണ്ടത്തുംപൊയിൽ ഗവ. യു.പി.സ്കൂൾ താൽക്കാലിക ഷെഡ്ഡിൽ 1966- ൽ പ്രവർത്തനമാരംഭിച്ചു. പണികൾ ശ്രമദാനമായും, മരഉരുപ്പടികൾ സംഭാവനയായി പലരിൽ നിന്നും സ്വീകരിച്ചും, സംഭാവനകൾ പിരിച്ചും 2 ക്ലാസ് മുറികളും ഒരു ഓഫീസ് റൂം ഉൾപ്പെട്ട ആദ്യ കെട്ടിടം 1967 ജൂലൈ മാസത്തോടെ പൂർത്തീകരിച്ച് വിദ്യാഭ്യാസ വകുപ്പിനെ ഏൽപ്പിച്ചു.2 വർഷം കഴിഞ്ഞപ്പോൾ കുട്ടികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് മൂലം സൗകര്യങ്ങളുടെ അപര്യാപ്തത അനുഭവപ്പെട്ടതിനെത്തുടർന്ന് , DEO സ്കൂളിന് 120 അടി കെട്ടിടം അനുവദിച്ചുതന്നു. 13-6-2015 ന് 5 മുറികളോടു കൂടിയ കോൺഗ്രീറ്റ് കെട്ടിടം ഗവൺമെൻറ് നൽകി.