ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/സംസ്ഥാന സ്കൂൾ സർഗോത്സവ പങ്കാളിത്തം

Schoolwiki സംരംഭത്തിൽ നിന്ന്
ഹനാൻ അബ്ദുൾ സലാം തൃശ്ശൂരു വച്ച് നടന്ന സംസ്ഥാന സ്കൂൾ സർഗോത്സവത്തിൽ കഥാരചനക്ക് സത്യൻ അന്തിക്കാടിൽ നിന്നും സമ്മാനം ഏറ്റുവാങ്ങുന്നു.

വിദ്യാരംഗം കലാസാഹിത്യവേദി സംസ്ഥാനതലം

ഹനാൻ അബ്ദുൾ സലാം, ഡി.പി.ഐ. മോഹൻകുമാർ ഐ,എ,എസ് നോടൊപ്പം


2016 ൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടന്ന കഥാരചന മത്സരത്തിൽ ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട് 2016 ഡിസംബർ 26 മുതൽ 30 വരെ തൃശൂരിൽ വെച്ചു നടന്ന സംസ്ഥാന തല സർഗോത്സവത്തിലും ശിൽപശാലയിലും പങ്കെടുക്കാനുള്ള അവസരം ഈ വിദ്യാലയയത്തിലെ ഹനാൻ അബ്ദുൾ സലാം എന്ന വിദ്യാർഥിനിക്ക് ലഭിച്ചു. കലാ-സാഹിത്യ-സിനിമാ മേഖലയിലുള്ള പ്രമുഖ വ്യക്തികളുമായി സംവദിക്കാനും സാംസ്കാരിക പ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കാനും സാധിച്ചു.