ജി.യു.പി.എസ്.മേപ്പറമ്പ/ഭൗതികസൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയ അന്തരീക്ഷം

കുട്ടികളുടെ അക്കാദമിക വളർച്ചയ്‌ക്കുപരി എല്ലാ മേഖലകളിലെയും വളർച്ചയ്ക്ക് വഴിയൊരുക്കുന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും പി. ടി .എ ,എസ് .എം .സി മറ്റ് അഭ്യുതകാംഷികളുടെ സഹകരണത്തോടെ കുട്ടികൾക്ക് സ്വതന്ത്രമായും സുരക്ഷിതത്തോട് കൂടിയും ഓരോ പ്രവർത്തനത്തിലും പങ്കളിയാകുവാനുള്ള അവസരം ലഭിക്കുന്നു .

ക്ലാസ്സ്മുറികൾ

കുട്ടികൾക്ക്  ഗ്രൂപ്പ് തിരിഞ്ഞു പ്രവർത്തനങ്ങൾ ചെയ്യാൻ പര്യാപ്തമായ വിസ്തീർണത്തോടും വായുസഞ്ചാരവും  വെളിച്ചവും വൈദ്യൂ തി കരിച്ചതുമായ ക്ലാസ്സ്മുറികളുണ്ട് .

സ്‌കൂൾ ലൈബ്രറി

എല്ലാ ക്ലാസ്സിന്റെയും  നിലവാരത്തിന് യോജിച്ച അനേകം പുസ്തകങ്ങളുടെ ശേഖരണം ഉണ്ട് .പ്രശസ്ത വ്യക്തികളുടെ ജീവചരിത്രം ,എൻസൈക്ലോപീഡിയ ,നിരവധി  ബാലസാഹിത്യ കൃതികൾ,നോവലുകൾ എന്നിവ കുട്ടികളുടെ അറിവ് വർധിപ്പിക്കുകയും വായന ശീലം വളർത്താൻ സഹായിക്കുകയും ചെയുന്നു .കൂടാതെ 2020 -21

അധ്യയന വർഷത്തിൽ സ്‌ലൈബ്രറി ഗ്രാന്റ് ലഭിച്ചത് വഴിയും നിരവധിപുസ്തകങ്ങൾ സമാഹരിച്ചിട്ടുണ്ട് .

ലാബുകൾ

ഗണിത ലാബ്

ഗണിതത്തിലെ ചതുഷ് ക്രിയകൾ കളിയിലൂടേ പഠിക്കാനും ഉറപ്പിക്കാനും വേണ്ട നിരവധി ഗെയിം ബോർഡുകൾ ,പഠന സാമഗ്രികൾ ,അബാക്കസ് തുടങ്ങി ആവശ്യം വേണ്ട എല്ലാ പഠന ഉപകരണങ്ങളും ഉണ്ട് .

ശാസ്ത്ര ലാബ്