ജി.യു.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/മഹാമാരിയിൽ മുങ്ങി ലോകം.

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരിയിൽ മുങ്ങി ലോകം.

വസൂരി, നിപ്പ തുടങ്ങി ഒരുപാട് പകർച്ച വ്യാധികൾ കേരളത്തിൽ വന്നു ഭവിച്ചിട്ടുണ്ട്. അതുപോലെ തന്നെയാണ് കൊറോണ എന്ന വൈറസ് രോഗവും. എല്ലാ രോഗങ്ങളെയും പ്രതിരോധിച്ചതു പോലെ കൊറോണയേയും കേരളം പ്രതിരോധിക്കാൻ ശ്രമിക്കുന്നു. ഇതിനായി മുൻനിരയിൽ നിന്നു പ്രവർത്തിക്കുന്നത് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ ആണ്. നമ്മുടെ ആരോഗ്യ പ്രവർത്തകരും കടുത്ത ജാഗ്രത പുലർത്തുന്നു. മതപരമായും ജാതിപരമായും മറ്റുമുള്ള വേർതിരിവുകൾ ഉണ്ടെങ്കിലും ഒരു പ്രശ്നം വരുമ്പോൾ ഒന്നിച്ചു നിൽക്കുന്ന നാടാണ് കേരളം. അന്യസംസ്ഥാനങ്ങളിൽ നിന്ന് ധാരാളം ആളുകൾ കേരളത്തിൽ തൊഴിൽ ചെയ്യുന്നുണ്ട്. അവരേയും ഈ കൊറോണക്കാലത്ത് നാം സഹായിക്കുന്നു. പൂർണ ലോക്ഡൗൺ, വിദേശത്തു നിന്ന് വന്ന പ്രവാസികളെ ക്വാറന്റീനിലാക്കൽ,കടുത്ത പോലീസ് നിരീക്ഷണം,ബ്രേക്ക് ദ ചെയിൻ പദ്ധതി തുടങ്ങിയവയാണ് കേരളം സ്വീകരിച്ചു വരുന്ന വിവിധ പ്രതിരോധ മാർഗങ്ങൾ. കേരളത്തിന്റെ രീതികൾ ഇന്ന് ലോകമൊട്ടാകെയുള്ള പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. ചൈനയിലെ വുഹാനിൽ നിന്നു ഉത്ഭവിച്ച വൈറസിൽ നിന്നാണ് ഈ രോഗം വ്യാപിച്ചതെങ്കിലും അവിടം ഇപ്പോൾ രോഗമുക്തമാണ്.

അധികം വൈകാതെ തന്നെ കോവിഡ് 19 ൽ നിന്നു മുക്തി നേടുമെന്ന പ്രതീക്ഷയിൽ പൊരുതി കൊണ്ടിരിക്കുകയാണ് ലോകമെങ്ങുമുള്ള ആരോഗ്യ പ്രവർത്തകർ.

രഞ്ജന സി
6 c ജി യു പി എസ് ചെങ്ങര
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം