ജി.യു.പി.എസ്. മണ്ണാർക്കാട്/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പത്രങ്ങൾ

             ജനകീയ ഇടപെടലുകളോടെ നല്ലപാഠം പദ്ധതിയിൽ മലയാളമനോരമ,കേരള കൗമുദി,തേജസ്സ്മാധ്യമം,ദേശാഭിമാനി തുടങ്ങിയ പത്രങ്ങൾ ദിവസവും സ്കൂളിൽ എത്തുന്നുണ്ട്. എല്ലാ ക്ലാസ്സിലും പത്രങ്ങൾ എത്തിച്ചു കുട്ടികൾക്ക് വായിക്കാനും ആനുകാലിക  വിവരങ്ങൾ അറിയാനുമുള്ള അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.

സർഗമിത്ര

               കുട്ടികളുടെയും അധ്യാപകരുടെയും സൃഷ്ടികൾ ഉൾപ്പെടുത്തിക്കൊണ്ട് സർഗമിത്ര എന്നപേരിൽ എല്ലാമാസവും ഓരോ സ്കൂൾ പത്രം പ്രസിദ്ധീകരിക്കുന്നു. പരിസ്ഥിതി,ബഹിരാകാശം തുടങ്ങി ഓരോ മാസവും ഓരോ ആശയത്തെ അടിസ്ഥാനമാക്കിയാണ് സൃഷ്ടികൾ നടത്തുന്നത്

സർഗ്ഗമിത്ര ഡിജിറ്റൽ മാഗസിൻ

കോവിഡ്, വിദ്യാർത്ഥികളെ വിദ്യാലയങ്ങളിൽ നിന്നും അകറ്റി നിർത്തിയപ്പോൾ സർഗ്ഗാത്മകത ഉയർത്തിക്കൊണ്ടുവരുന്നതിനായി സർഗ്ഗമിത്ര മാസിക ഡിജിറ്റലായി പ്രസിദ്ധീകരണം തുടർന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വാട്സാപ്പ് ഗ്രൂപ്പിലൂടെ നടത്തിയ സർഗ്ഗാത്മക പ്രവർത്തനങ്ങൾ ഡിജിറ്റൽ മാസികയാക്കുകയും സോഷ്യൽ മീഡിയ വഴി എല്ലാവരിലും എത്തിയ്ക്കുകയും ചെയ്തു. രക്ഷിതാക്കൾ വളരെ ആവേശത്തോടെയാണ് ഈ പ്രവർത്തനത്തിന് പിന്തുണ നൽകിയത്.