ജി.യു.പി.എസ്. വെള്ളാഞ്ചേരി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

1926-ൽ സ്ഥാപിതമായ ജി.യു.പി. വെള്ളാഞ്ചേരി സ്കൂളിന്റെ പ്രവർത്തനം വിദ്യാഭ്യാസ വകുപ്പാണ് നിയന്ത്രിക്കുന്നത്. തവനൂർ പഞ്ചായത്തിലെ 6, 7, വാർഡുകളിൽ രണ്ടു കെട്ടിടത്തിലായാണ് നിലവിൽ സ്കൂൾ പ്രവർത്തിക്കുന്നത്. സ്കൂളിൽ നിലവിൽ ഒന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസുകൾ രണ്ടു ഡിവിഷനുകളിലായി പ്രവർത്തിക്കുന്നു. സ്കൂൾ കോ-എഡ്യൂക്കേഷണൽ ആണ്. സ്കൂളിനോട് അനുബന്ധിച്ച് ഒരു പ്രീ പ്രൈമറി വിഭാഗമുണ്ട്. 2021-22 അധ്യയന വർഷത്തിൽ ഇവിടെ 305 വിദ്യാർത്ഥികൾ പഠിക്കുന്നു. ഇവരിൽ 148പേർ ആൺകുട്ടികളും 157പേർ പെൺകുട്ടികളുമാണ്. പ്രീ പ്രൈമറി വിഭാഗത്തിൽ 23ആൺകുട്ടികളും 23പെൺകുട്ടികളുമായി 46 പേർ പഠിക്കുന്നു.

പ്രധാനാധ്യാപകൻ അടക്കം 12 അധ്യാപകരും ഒരു ഓഫീസിൽ അറ്റെൻഡന്റും ഒരു പാർട്ട് ടൈം സ്വീപ്പറുമായി 14 സ്ഥിരം ജീവനക്കാർ സ്കൂളിലുണ്ട്. കൂടാതെ ബി.ആർ.സി.യിൽ നിന്നും സ്പെഷ്യലിസ്റ് ടീച്ചർ വിഭാഗത്തിൽ പ്രവർത്തിപരിചയ അധ്യാപിക, ചിത്രരചന അധ്യാപിക, ആരോഗ്യകായിക വിദ്യാഭ്യാസത്തിനായി അധ്യാപകർ, ഭിന്നശേഷി വിദ്യാർത്ഥികൾക്ക് വേണ്ടി സ്പെഷ്യൽ എഡ്യൂക്കേറ്റർ എന്നിവരുടെ സേവനം സ്കൂളിൽ ലഭ്യമാണ്. നിലവിൽ ഒഴിഞ്ഞു കിടക്കുന്ന മൂന്നു സ്ഥിരം അധ്യാപക തസ്തികയിലും ഒരു അറബി അധ്യാപക തസ്തികയിലുമായി നാല് അധ്യാപകർ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്ത് വരുന്നു.

സ്കൂളിന് സർക്കാർ കെട്ടിടമുണ്ട്. പഠനാവശ്യങ്ങൾക്കായി 10 ക്ലാസ് മുറികളുണ്ട്. എല്ലാ ക്ലാസ് മുറികളും നല്ല നിലയിലാണ്. ഇതര അധ്യാപന പ്രവർത്തനങ്ങൾക്കായി മറ്റ് രണ്ടു മുറികളുണ്ട്. സ്‌കൂളിൽ ഹെഡ് മാസ്റ്റർ/അധ്യാപകർക്ക് പ്രത്യേക മുറിയുണ്ട്. സ്കൂളിന് ഭാഗികമായി അതിർത്തി ഭിത്തിയുണ്ട്. സ്കൂളിൽ വൈദ്യുതി കണക്ഷനുണ്ട്. സ്കൂളിലെ കുടിവെള്ളത്തിന്റെ ഉറവിടം ടാപ്പ് വെള്ളമാണ്, അത് പ്രവർത്തനക്ഷമവുമാണ്. സ്കൂളിൽ ആൺകുട്ടികൾക്കുള്ള രണ്ടു ടോയ്‌ലറ്റ് ഉണ്ട്, അത് പ്രവർത്തനക്ഷമമാണ്. കൂടാതെ പെൺകുട്ടികൾക്കുള്ള രണ്ടു ടോയ്‌ലറ്റും പ്രവർത്തനക്ഷമവുമാണ്. സ്കൂളിന് ഒരു ലൈബ്രറിയും, 1800 പുസ്തകങ്ങളും ലൈബ്രറിയിലുണ്ട്. പഞ്ചായത്തിന്റെ വകയായി സ്കൂളിൽ ഒരു സ്മാർട്ട് ക്ലാസ് റൂം തയ്യാറാക്കിയിട്ടുണ്ട്. എല്ലാ ക്ലാസ്സു്കളിലേക്കും ഓരോ ലാപ് ടോപ്പ് വീതവും പൊതുവായി രണ്ടു പ്രോജെക്ടറുകളും സ്കൂളിലുണ്ട്. സൗകര്യപ്രദമായ ഒരു അടുക്കള ആറാം വാർഡിലെ സ്കൂൾ കെട്ടിടത്തിൽ ഉണ്ട്.