ജി.യു.പി.എസ് കാട്ടുമുണ്ട/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇന്ന് വിദ്യാലയത്തിന് മികച്ച കെട്ടിടങ്ങൾ, ചുറ്റുമതിൽ എന്നിവ ഉണ്ട്. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ടു. ചി ട്ടയാർന്ന അക്കാദമിക പ്രവർത്തനങ്ങളിലൂടെ നിലമ്പൂർ സബ്ജി ല്ലയിലെ മികച്ച വിദ്യാലയമായി മാറാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. മികവാർന്ന പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളിലൂടെ മികച്ച അധ്യ യനം ഉറപ്പാക്കുന്ന വിദ്യാലയത്തിൽ വർഷം തോറും കുട്ടികളുടെ എണ്ണം കൂടി വരികയാണ്. വലിയ പ്രചാരണ ഘോഷങ്ങളില്ലാതെ ദൈനംദിന വിദ്യാലയ പ്രവർത്തനങ്ങൾ ശാസ്ത്രീയമായി ആസൂത്രണംചെ യ്ത‌് നടപ്പിലാക്കി വരുന്നു. ഭാഷാ - വിഷയാടി സ്ഥാനത്തിലുമുള്ള വിവിധ ക്ലബ്ബുകൾ കുട്ടി കളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി പ്രവർത്തിക്കുന്നു . അക്കാദമിക മികവ് ലക്ഷ്യമാക്കി വർഷം തോറും വേറിട്ടതും വൈവിധ്യമാർന്നതു മായ തനതുപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. മനോഹരമായ കെട്ടി ടവും പരിസരവും , വൈദ്യുതീകരിച്ച ക്ലാ സ്‌ മുറികൾ, എല്ലാ ക്ലാസ്‌മുറികളിലും സൗണ്ട് സിസ്റ്റം , കമ്പ്യൂ ട്ടർ ലാബ്, ക്ലാസ് ലൈബ്രറി , വിശാലമായ കളിസ്ഥലം , ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ, ജൈവ പച്ചക്കറി കൃഷി തുടങ്ങി lയ സ്കൂളിൻ്റെ പ്രത്യേകതകളാണ്. കർമനി രതരായ പി .ടി .എ., എസ്. എം . സി ., എം. ടി . എ. കമ്മിറ്റികൾ എന്നിവ വിദ്യാ ലയത്തിന്റെ പുരോഗതിക്കുവേണ്ടി പ്രവർത്തിക്കു ന്നു . വിദ്യാലയത്തിൻ്റെ പുരോഗതി സമൂഹത്തിൻ്റെ പുരോഗതിയാണെന്നും , വിദ്യാ ലയത്തിന്റെ മികവ് നാടിന്റെ കൂടി യാണെന്നുമുള്ള തിരിച്ചറിവ് നമുക്കുണ്ടാ വണം . നാളെയുടെ പ്രതീക്ഷകളായ നമ്മുടെ കുട്ടികളെ വിശ്വപൗരന്മാരായി വളർത്തിയെടുക്കുന്നതിനുള്ള യജ്ഞത്തിൽ സക്രിയമായി പങ്കുവഹി ക്കേണ്ടത് നാം ഏവരുടേ യും സാമൂഹ്യ ഉത്തരവാദിത്വമാണ്.