ജി.യു.പി.എസ് പോത്തനൂർ/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ:-

ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി 2022 സെപ്റ്റംബർ 30 ന് സ്കൂൾ തല ജാഗ്രത സമിതി രൂപീകരിച്ചു. ഇതിനു മുമ്പായി പഞ്ചായത്ത്‌ തലത്തിൽ നടന്ന പരിശീലനത്തിൽ വിദ്യാലയത്തിലെ മുഴുവൻ അധ്യാപകരും പങ്കെടുക്കുക ഉണ്ടായി.കാലടി ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീ മണിലാൽ  സർ രക്ഷിതാക്കൾക്ക് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌ നൽകി..കുട്ടികൾ ക്ലാസ്സ്‌ തലത്തിൽ ലഹരി വിരുദ്ധ പോസ്റ്റർ രചന  നടത്തി.2022 ഒക്ടോബർ 6 ന്  മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിച്ച സംസ്ഥാന തല ക്യാമ്പെയിൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ലഹരി വിരുദ്ധ സന്ദേശവും വിക്ടർസ് ചാനലിലൂടെ തത്സമയ സംപ്രേഷണം  വിദ്യാർത്ഥികളിലേക്ക് എത്തിച്ചു...സ്കൂൾ തല ഉദ്ഘാടനം വാർഡ് മെമ്പർ ലെനിൻ നിർവഹിച്ചു.PTA പ്രസിഡണ്ട് മുഹമ്മദുണ്ണി അധ്യക്ഷത വഹിച്ച ചടങ്ങിൽ പി ടി എ അംഗങ്ങളായ ജിംഷ, അബ്ദുൽ സലാം എന്നിവർ സംസാരിച്ചു..  അസംബ്ലിയിൽ  ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു, തുടർന്ന് ജെ ആർ സി കുട്ടികളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. അധ്യാപകപരിശീലനത്തിൽ തയ്യറാക്കിയ മൊഡ്യൂൾ അനുസരിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസ് നൽകി.. ലഹരി വിരുദ്ധ ക്യാമ്പെയിൻന്റെ ഭാഗമായി 27.10 22 ന് എക്സൈസ് ഓഫീസറും വിമുക്തി കോഡിനേറ്ററും ആയ പ്രമോദ് പി.പിയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ബോധവത്ക്കരണ ക്ലാസ് നടത്തി. കൂടാതെ വിദ്യാലയത്തിൽ "എന്റെ വിദ്യാലയം ലഹരിമുക്തം" എന്ന ബോർഡ് സ്ഥാപിച്ചു..ചിത്രകല അധ്യാപകൻ ബിനോജ് സാറിന്റെ നേതൃത്വത്തിൽ കുട്ടികളും അധ്യാപകരും ചേർന്ന് ലഹരിക്കെതിരെ ബിഗ് ക്യാൻവാസ് ഒരുക്കി...