ജി.യു.പി.എസ് മുഴക്കുന്ന്/അക്ഷരവൃക്ഷം/തോരാമഴ

Schoolwiki സംരംഭത്തിൽ നിന്ന്
തോരാമഴ


ഇലകളെ തഴുകിയതാ
വീശുന്നു തളിർ കാറ്റ്
പിന്നാലെയെത്തീ മഴയും
തലതാഴ്ത്തി നിൽക്കുന്ന
പറങ്കി മാവിൻ കൊമ്പത്ത്
കത്തി കളിക്കുന്ന തളിർ
കാറ്റിനുമുണ്ടൊരു കഥ പറയാൻ
തെളിനീരിൽ മുങ്ങിയ
ഇളം പുല്ലുകൾ
പതിയെ തലയുയർത്തി
ഇടിയെ പേടിച്ച് തല താഴ് -
ത്തീടുന്നു വൻ മരങ്ങൾ
താഴെയതാ മഴയെ പഴിക്കുന്നു മനുഷ്യർ
പഴി കേട്ടിട്ടെന്നോണം
ഉടനെയെത്തുന്നൂ
പൊൻ സൂര്യൻ
ഇതു കണ്ടിട്ടുണ്ണി ചൊല്ലീടുന്നു
'കുറുക്കനും കുറുക്കത്തിക്കും കല്യാണം

 

അൻസിൽ അലി ഖാൻ
5 A ജി. യു. പി. സ്കൂൾ മുഴക്കുന്ന്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത