ജി.യു.പി.എസ് വിളക്കോട്/അക്ഷരവൃക്ഷം/വിടരുന്ന സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
വിടരുന്ന സ്വപ്നം


അമ്മു ഉറങ്ങുകയാണ്. അവൾ ഉറക്കത്തിൽ ഒരു സ്വപ്നം കണ്ടു. അവൾ ഒരു വലിയ മഞ്ഞു മലയിൽ എത്തിയിരിക്കുന്നു. മഞ്ഞുമല ആസ്വദിച്ച് നടക്കുമ്പോൾ പെട്ടെന്നൊരു സാധനം അവളുടെ ശ്രദ്ധയിൽ പെട്ടു .ഒരു കുഞ്ഞു പൂവ് തല ഉയർത്തി നോക്കുന്നു. അവൾക്ക് അദ്ഭുതം തോന്നി. "മഞ്ഞുമലയിൽ പൂക്കൾ വിരിയുമോ, പിന്നെ ആ പൂവ് എങ്ങനെ ഇവിടെ എത്തി - അവൾ ആ പൂവിനടുത്തേക്ക് നടന്നു പോകുമ്പോൾ ഒരു തടിയൻ അവളെ തടഞ്ഞു എന്നിട്ട് ചോദിച്ചു. എവിടേക്കാ പോകുന്നത്? അവൾ പറഞ്ഞു. ആ പൂവിനടുത്തേക്ക്. അപ്പോൾ തടിയൻ ചോദിച്ചു. " ആ പൂവു പറിക്കാനാണോ ". അല്ല എന്നവൾ പറഞ്ഞു.പെട്ടെന്ന്, ആ തടിയൻ പൂവ് പറിച്ച് ദൂരെ എറിഞ്ഞു. എന്നിട്ട് പൊട്ടിച്ചിരിച്ചു കൊണ്ട് ദൂരേക്കു മറഞ്ഞു. അത് കണ്ട് അവൾക്ക് വിഷമമായി.........

ആയിഷത്തുൾ ബിഷാറ
7 B ജി.യു.പി.എസ് വിളക്കോട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ