ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗവൺമെന്റ് യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത് . 962 ൽ പരം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്ന സ്കൂളിൽ ക്ലാസുകളിലെല്ലാം ഡിജിറ്റൽ വിദ്യ എത്തിക്കാനുതകുന്ന രീതിയിൽ പ്രൊജക്ടറുകളും ലാപ്ടോപ്പുകളും സ്പീക്കറുകളും സജ്ജമാണ്. അതുകൊണ്ടു തന്നെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പാഠ്യ പാഠ്യേതരപ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും വിദ്യാർത്ഥികളിൽ എത്തിച്ചു കൊടുക്കാനും സാധിക്കുന്നു. Desktop കളോടു കൂടിയ കമ്പ്യൂട്ടർ ലാബ് വിദ്യാർത്ഥികളിൽ ഡിജിറ്റൽ സാങ്കേതിക പരിജ്ഞാനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. രണ്ടായിരത്തിലധികം വരുന്ന പുസ്തകങ്ങളുമായുള്ള വിപുലമായ ലൈബ്രറി സൗകര്യം രക്ഷിതാക്കളുടേയും വിദ്യാർത്ഥികളുടേയും വായനാ നൈപുണി വർദ്ധിപ്പിക്കുന്നു. ഒപ്പം സയൻസിലെ പരീക്ഷണ നിരീക്ഷണങ്ങൾക്കുതകുന്ന രീതിയിലുളള സയൻസ് ലാബും സജ്ജീകരിച്ചിട്ടുണ്ട്