ജി.യു. പി. എസ്.തത്തമംഗലം/അധ്യാപക രക്ഷകർത്തൃ സമിതി

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ അക്കാദമിക പ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൂളിന്റെ പി ടി എ, എം പി ടി എ വഹിക്കുന്ന പങ്ക് പ്രശംസനീയമാണ്. പി ടി എ, എം പി ടി എ, എസ് എം സി അംഗങ്ങളും സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സജീവമായി ഇടപെടൽ നിരന്തരം ചെയ്യുന്നു.അധ്യാപക രക്ഷകർത്താ സമിതിയുടെ  സജീവമായ പങ്കാളിത്തത്തോടു കൂടി സ്കൂളിന്റെ പാഠ്യ പ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും മികവുറ്റ  രീതിയിൽ നടന്നുകൊണ്ടിരിക്കുന്നു.

  1. ജനറൽ ബോഡി യോഗം
  2. എക്സികുട്ടീവ് യോഗം
  3. ക്ലാസ്സ്‌ പി ടി എ യോഗം
  4. എസ് എം സി യോഗം

1.1 ഒരുങ്ങാം ഒരുമയോടെ

എല്ലാ അധ്യായന വർഷങ്ങളിലും ജൂൺ അവസാനത്തോടുകൂടി ജനറൽബോഡി യോഗങ്ങൾ കൂടാറുണ്ട്. നടക്കുന്ന അധ്യായന വർഷത്തിൽ നടപ്പിലാക്കേണ്ട അക്കാദമിക പ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും മുൻകാലങ്ങളിൽ നടന്നിട്ടുള്ള മികവുകളും അനുഭവങ്ങളും പങ്കുവയ്ക്കുന്നു.

2.1  ഒത്തുകൂടാം

എല്ലാ മാസങ്ങളിലും ആദ്യവാരത്തിൽ തന്നെ എക്സിക്യൂട്ടീവ് യോഗങ്ങൾ കൂടാറുണ്ട്. കഴിഞ്ഞ മാസങ്ങളിൽ നിർദ്ദേശിക്കപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തുകയും.നടക്കുന്ന മാസത്തിൽ നടപ്പിലാക്കേണ്ട പദ്ധതികൾ ചർച്ച ചെയ്യുകയും ചെയ്യുന്നു.

3.1 അറിയാം കുട്ടികളെ

എല്ലാ വർഷങ്ങളിലും ഓരോ ടൈം പരീക്ഷകൾക്ക് ശേഷവും, യൂണിറ്റ് ടെസ്റ്റുകൾക്ക് ശേഷവും ക്ലാസ് പിടികൾ കൂടാറുണ്ട്. കുട്ടികൾ നേടിയ ശേഷികളും നേടാനുള്ള ശേഷികളും കുട്ടികളുടെ മികവുകളും അതിൽ ചർച്ച ചെയ്യാറുണ്ട്. രക്ഷിതാക്കളുടെ ഭാഗത്തുനിന്നുള്ള വിലപ്പെട്ട നിർദ്ദേശങ്ങൾ കേൾക്കുകയും അതിനുള്ള മറുപടികൾ നൽകുകയും ചെയ്യാറുണ്ട്.

4.1 പിന്തുണച്ചവർ ഒപ്പം നിന്നവർ മുൻപേ നടന്നവർ

ഒരു നൂറ്റാണ്ട് പിന്നിട്ട ഈ മഹത് സ്ഥാപനത്തിന്റെ ഇതുവരെയുള്ള നാൾവഴി യിൽ പിന്തുണച്ചവനും ഒപ്പം നിന്നവരും മുൻപേ നടന്നവരും ഏറെയാണ്. അക്കാദമികവും ഭൗതികവുമായ എല്ലാ സാഹചര്യങ്ങളിലും കുട്ടികൾക്കും വിദ്യാലയത്തിനും ആവശ്യമായ സഹായ സഹകരണങ്ങൾ എസ്എംസി അംഗങ്ങൾ ചെയ്തു വരുന്നു.

പ്രവർത്തനങ്ങൾ

മറ്റേത് വിദ്യാലയത്തിൽ നിന്നും ജിയുപിഎസിനെ വ്യത്യസ്തമാക്കുന്നത് കേരളത്തനിമയോട് കൂടിയ നാല്കെട്ട് കെട്ടിടമാണ് അതിന്റെ ചുമരുകളിൽ ഭാരതത്തിലെ മഹാരഥന്മാരുടെ കേരളീയ കലകളുടെയും ചിത്രങ്ങൾ വരച്ച അതീവ സുന്ദരമാക്കിയിരിക്കുന്നതിൽ മുഖ്യപങ്ക് അധ്യാപക രക്ഷകർത്താ സമിതിക്ക് ആണ്.

  നല്ല ഭക്ഷണം നല്ല ആരോഗ്യം

ദിവസേന കുഞ്ഞുങ്ങൾക്ക് നൽകിവരുന്ന ഉച്ചഭക്ഷണം ചെയ്യുന്ന അടുക്കള സാധ്യമായ എല്ലാ സൗകര്യങ്ങളോടും കൂടി നിർമ്മിച്ചു നൽകിയതിൽ  മുഖ്യപങ്ക് അധ്യാപക രക്ഷകർത്താ സമിതിക്ക് ആണ്. അടുക്കളയിലേക്ക് ആവശ്യമായ പത്രങ്ങൾ കുട്ടികൾക്ക് കഴിക്കാനുള്ള പ്ലേറ്റുകൾ ഗ്ലാസ്സുകൾ എന്നിവ പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും സംഘടിപ്പിച്ചു നൽകിയതും അധ്യാപക രക്ഷകർത്താ സമിതിയാണ്.

മുന്നേറാം നൂതന സാങ്കേതിക വിദ്യക്ക് ഒപ്പം.

മുന്നേറാം നൂതന സാങ്കേതിക വിദ്യക്ക് ഒപ്പം.

ഓൺലൈൻ വിദ്യാഭ്യാസം ഓരോ കുട്ടിയിലും സാധ്യമാക്കുന്നതിന് വേണ്ടി  അധ്യാപക രക്ഷകർത്താ സമിതിയുടെ ഇടപെടലുകൾ ഏറെ പ്രശംസനീയമാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി ഒരു വീട്ടിലേക്ക് ഒരു മൊബൈൽ ഫോൺ എന്ന പദ്ധതി നടപ്പിലാക്കുകയും അതിനായി പൂർവ്വ വിദ്യാർത്ഥികളുടെയും സാമൂഹിക സേവകരുടെയും, അധ്യാപകരുടെയും   സഹായസഹകരണങ്ങൾ നേടിയെടുക്കുകയും ചെയ്തു. ഓൺലൈൻ വിദ്യാഭ്യാസം സുഗമമാക്കാൻ ഇതിലൂടെ കഴിഞ്ഞു.

കളിക്കാം രസിക്കാം

ശ്രീ കുറുമ്പ കാവിലെ തുരമുറ്റത്തു നിലകൊള്ളുന്നു വിദ്യാലയത്തിന്റെ പുറകുവശത്തെ സ്ഥലം കുളം നികത്തി മണ്ണിട്ട് നിരപ്പാക്കി നല്ല ഒരു കളി മൈതാനം ആക്കാനും, മൈതാനത്തിന് ചുറ്റും മതില് പണിത് ഗേറ്റുകൾ സ്ഥാപിച്ചതിൽ അധ്യാപക രക്ഷകർത്താക്കളുടെ പങ്ക് ഏറെയാണ്.

എന്റെ വിദ്യാലയം ഒരു പൂങ്കവനം

വിദ്യാലയത്തിന്റെ മുഖച്ഛായ തന്നെ മാറ്റി മറിക്കുന്ന രീതിയിലുള്ള ജൈവവൈവിധ്യ പാർക്കും പൂന്തോട്ടവും അടുക്കളത്തോട്ടവും  ആവശ്യമായ ജലസേചനസൗകര്യങ്ങളും നടപ്പിലാക്കിയതിൽ അധ്യാപക രക്ഷകർത്താസമിതി ഏറെ പങ്ക് വഹിച്ചിട്ടുണ്ട്.

കൃഷിയിലേക്ക്

കാർഷിക വികസന കാർഷികക്ഷേമ വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ സഹകരണത്തോടുകൂടി നടത്തുകയും പച്ചക്കറി വിത്ത് പാക്കറ്റുകൾ വിതരണം ചെയ്യുകയും കുട്ടികളും രക്ഷിതാക്കളും ചേർന്ന വീട്ടിൽ ഭാഗമായി പച്ചക്കറികൾ ഉഷ ഭക്ഷണത്തിനായി കൊണ്ടുവരികയും ചെയ്യുന്നു.

വായിക്കാം വളരാം

വായനയുടെ ലോകത്തേക്ക് കുട്ടികളെയും രക്ഷിതാക്കളെയും നാട്ടുകാരെയും എത്തിക്കുന്നതിനായി പുസ്തക വണ്ടി എന്ന ആശയം നടപ്പിലാക്കുകയും

ഓൺലൈൻ പഠനകാലത്തെ അടച്ചിടലിലെ വിരസതയിൽപോലും വായനയുടെ ആനന്ദത്തിനായി സ്കൂൾ ലൈബ്രറി പുസ്തകങ്ങൾ രക്ഷിതാക്കൾ വിദ്യാലയത്തിലെത്തി തിരഞ്ഞെടുത്ത് കുട്ടികൾക്കായി കൊണ്ടുപോയിരുന്നു.വായനയ്ക്കായി മലയാളം ഇംഗ്ലീഷ് ഹിന്ദി വായനക്കാർഡുകൾ കൊച്ചു കഥകൾ ഓഡിയോകൾ വീഡിയോകൾ എന്നിവ കുട്ടികൾക്ക് അയച്ചു നൽകിയിരുന്നു. ഇതിലെല്ലാം അധ്യാപക രക്ഷകർത്താ സമിതിയുടെ പങ്ക് ഏറെ വലുതാണ്.

ഞങ്ങൾ ഒന്നാതരം

ചിറ്റൂർ ഉപജില്ലയിലെ ഏറ്റവും മികച്ച സർക്കാർ വിദ്യാലയം എന്ന പ്രശസ്തി കരസ്ഥമാക്കിയ തത്തമംഗലം ജി യു പി എസിന്റെ മുന്നോട്ടുള്ള യാത്രയിൽ വെളിച്ചം നിറയ്ക്കുവാൻ  സമർത്ഥരായ അധ്യാപകരുടെ ക്ലാസുകളും ഗൃഹ സന്ദർശനങ്ങളും എഴുത്തിലും വായനയിലും പുറകിൽ നിൽക്കുന്നവർക്കായി പ്രത്യേകം ക്ലാസുകളും  സ്കോളർഷിപ്പ് പരീക്ഷകൾക്കുള്ള പ്രത്യേക ക്ലാസുകളും ലാബ് പ്രവർത്തനങ്ങളും ദിനാചരണങ്ങളും നല്ല രീതിയിൽ നടക്കുന്നതിന് വേണ്ടി അധ്യാപകർക്ക് ഒപ്പം നിന്ന് അധ്യാപക രക്ഷകർത്താ സമിതിയുടെ സേവനങ്ങൾ എടുത്തു പറയേണ്ടതാണ്.