ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ശ്രീമതി ഷാജി സാമ‍ു പ്രിൻസിപ്പൽ)
ഹയർ സെക്കണ്ടറി പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിക്കുന്ന മുൻ മുഖ്യമന്ത്രി ശ്രീ വി എസ് എച്യതാനന്ദൻ
ഹയർ സെക്കണ്ടറി ബ്ലോക്ക്
തായ്‍ക്കോണ്ടോ പ്രദർശനം
രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ BRC തല ക്വിസ്- ഒന്നാം സ്ഥാനം അനഘ പി ആർ

ഹയർ സെക്കണ്ടറി

ആരംഭം

1993-94 കാലഘട്ടത്തിലാണ് കഞ്ചിക്കോട് ഹൈസ്‍കൂളിൽ ആദ്യം വൊക്കേഷണൽ ഹയർ സെക്കണ്ടറിയും പിന്നാലെ ഹയർ സെക്കണ്ടറിയും അനുവദിച്ചത്. ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ സ്‍കൂൾ കോഡ് 09019 ആണ്. ഹയർ സെക്കണ്ടറി വിഭാഗത്തിൽ സയൻസ്, കൊമ്മേഴ്‍സ്, ഹ്യുമാനിറ്റീസ് എന്നീ കോവ്‍സുകളിലായി നാല് ബാച്ചുകൾ ആണുള്ളത്. നിലവിൽ ആകെ 8 ഡിവിഷനുകളിലായി നിലവിൽ 494 വിദ്യാർഥികളാണ് പ്ലസ് വൺ , പ്ലസ് ടു വിഭാഗങ്ങളിലായി ഈ വിദ്യാലയത്തിൽ പഠിക്കുന്നത്.

നിലവിലെ ബാച്ചുകൾ

ഹയർ സെക്കണ്ടറി വിഭാഗത്തിൽ താഴെപ്പറയുന്ന കോംബിനേഷനുകൾ ഉള്ള ബാച്ചുകളാണ് ഉള്ളത്

  1. ഫിസിൿസ്, കെമിസ്ട്രി, ബയോളജി, ഗണിതം ഉൾപ്പെട്ട സയൻസ് ബാച്ച് (2 ഡിവിഷൻ)
  2. ഹിസ്റ്ററി, എക്കണോമിൿസ് , പൊളിറ്റിക്കൽ സയൻസ് , ജ്യോഗ്രഫി ഉൾപ്പെട്ട ഹ്യുമാനിറ്റീസ് ബാച്ച് (1 ഡിവിഷൻ)
  3. ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, എക്കണോമിൿസ്, ഗണിതം ഉൾപ്പെട്ട കൊമേഴ്‍സ് ബാച്ച് (1 ഡിവിഷൻ)

ഭാഷാ വിഷയങ്ങൾ

ഹയർ സെക്കണ്ടറി പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കാവുന്ന ഭാഷാവിഷയങ്ങൾ

  • മലയാളം
  • ഹിന്ദി
  • തമിഴ്

മികവുകൾ

  • ഹൈടെക്ക് ക്ലാസ് മുറികൾ
  • മികച്ച ലാബ് സൗകര്യം
  • വൃത്തിയുള്ള കുടിവെള്ള-ടോയ്‍ലറ്റ് സൗകര്യങ്ങൾ
  • ഉയർന്ന അക്കാദമിക റിസൽട്ട്
  • ക്ലബ് പ്രവർത്തനങ്ങൾ

അധ്യാപകർ

ശ്രീമതി സ്‍മിത എസ്, ശ്രീ ബാലക‍ൃഷ്ണൻ എം കെ, ശ്രീമതി ഉഷ എം സി, ശ്രീമതി ജാസ്‍മിൻ ഷീല, ശ്രീ റെനി വർഗീസ്, ശ്രീമതി സരിത ആർ, ശ്രീമതി ശ്രീപ കെ പി, ശ്രീമതി കവിത, ശ്രീമതി പ്രിയ കെ ഒ, ശ്രീമതി മിനി എസ്, ശ്രീമതി സുനിത സി വി , ശ്രീമതി കൃഷ്‍ണപ്രിയ, ശ്രീമതി കൗസല്യ, ശ്രീ ഷൈജു ടി, ശ്രീമതി അനിതാ ബീഗം, ശ്രീ ശരത് പി എസ്, ശ്രീ വിനോദ് എന്നീ അധ്യാപകരാണ് ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഉള്ളത്

2020-21 അധ്യയനവർഷത്തെ റിസൽട്ട്

2020-21 അധ്യയനവർഷത്തിൽ 80%വിജയവും 16 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ നേടി അക്കാദമിക രംഗത്ത് മികച്ച വിജയം നേടാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.

അസാപ്

പഠനത്തോടൊപ്പം തൊഴിൽസാധ്യതയോറെയുള്ള സ്കിൽ കോഴ്‍സുകൾ ഉൾപ്പെടുത്തി ദേശായതലത്തിൽ രൂപപ്പെടുത്തിയ സമാന്തരപദ്ധതിയാണ് അസാപ്. ഓരോ വർഷവും 30 കുട്ടികളെ വീതം കണ്ടെത്തി അവർക്ക് വ്യത്യസ്‍ത വിഷയങ്ങളിൽ വിദഗ്ധരായവരുടെ നേതൃത്വത്തിൽപരിശീലനങ്ങളും മോട്ടിവേഷൻ ക്ലാസുകളും നൽകി അവരെ സജ്ജരാക്കുന്ന പദ്ധതി കഞ്ചിക്കോട് ജി വി എച്ച് എസ് എസിലും നടന്ന് വരുന്നു

സെൽഫ് ഡിഫൻസ് പരിശീലനം

പെൺകുട്ടികൾക്കായി നടത്തി വരുന്ന സ്വയം പ്രതിരോധ പരിശീലനത്തിന്റെ ഭാഗമായി തായ്‍ക്കോണ്ടോ പരിശീലനം ഹയർ സെക്കണ്ടറി വിഭാഗത്തിലെ പെൺകുട്ടികൾക്കായി നടത്തി വരുന്നു. 2021-22 അധ്യയനവ്‍ഷത്തെ പരിശീലനം പൂർത്തിയാക്കിയ കുട്ടികളുടെ പ്രദർശനം ഇക്കഴിഞ്ഞ മാർച്ച് അഞ്ചാം തീയതി വിദ്യാലയത്തിൽ ബഹു എം എൽ എ ശ്രീ എ പ്രഭാകരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി ബിജോയ്, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീമതി ഗീത , ഗ്രാമ പഞ്ചായത്തംഗം ശ്രീമതി നിഷ സി വി എന്നിവരുടെ സാന്നിധ്യത്തിൽ നടന്നു