ജി.വി.എച്ച്.എസ്സ്.ഫോർ ഗേൾസ് നടക്കാവ്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

Schoolwiki സംരംഭത്തിൽ നിന്ന്

എസ്.പി.സി

എസ്.പി.സി യൂണിറ്റ് തുടങ്ങിയിട്ട് എട്ടു വർഷമായി.2010 സെപ്റ്റംബർ 24നാണ് ഇതിന്റെ പ്രവർത്തനം ഇവിടെ ആരംഭിച്ചത്.മൂല്യബോധവും ഉത്തമ പൗരബോധവുമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുവാനാണ് ഈ യൂണിറ്റ് ആരംഭിച്ചത്.ശ്രീ പോൾ ജോസ്,ശ്രീമതി ഉമാദേവി എന്നിവരായിരുന്നു ഇതിന്റെ ആദ്യകാല ഓഫീസർമാർ.ആഗസ്ത് 15,ജനുവരി 26 തുടങ്ങിയ അവസരങ്ങളിൽ പരേഡ് നടത്താറുണ്ട്.വിദ്യാലയത്തിന്റെ അച്ചടക്കം,ട്രാഫിക് ബോധവൽക്കരണ പരിപാടികൾ,ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ,വിവിധ തരം ക്യാമ്പുകൾ എന്നിവ സംഘടിപ്പിച്ച് കുട്ടികൾക്ക് മാതൃകയായി ഈ യൂണിറ്റ് പ്രവർത്തിച്ചു വരുന്നു.കലോത്സവങ്ങൾ,വാർഷികാഘോഷങ്ങൾ തുടങ്ങിയവയുടെ നടത്തിപ്പിൽ സ്തുത്യർഹമായ സേവനമാമ് എസ്.പി.സി ചെയ്യുന്നത്.ഓണം,ക്രിസ്തുമസ്,മധ്യവേനലവധി കാലങ്ങളിൽ ക്യാമ്പുകൾ നടത്തിവരുന്നു