ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡ് 19 എന്ന മഹാമാരി 2021-22 അധ്യയന വർഷത്തെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിന് ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയെങ്കിലും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സ്കൂൾ തല പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടപ്പാക്കാൻ നമുക്ക് കഴിഞ്ഞു.


അതിൻ്റെ തുടക്കമെന്ന നിലയിൽ  ' മലയാണ്മ ' എന്നൊരു വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി എൽ പി. യു.പി ,ഹൈസ്കൂൾ വിഭാഗം  വിദ്യാരംഗം ക്ലബിലെ കുട്ടികളെ 'മലയാണ്മ ' യിലെ അംഗങ്ങളാക്കി.


വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സ്കൂൾ തല ഉദ്ഘാടനം എഴുത്തുകാരനും അധ്യാപകനും ഗായകനുമായ ശ്രീ അനിൽ മങ്കട നിർവ്വഹിച്ചു.തുടർന്ന് ക്ലബ് അംഗങ്ങളുടെ കലാപരിപാടികൾ നടന്നു