ജി. എം. എച്ച്. എസ്സ്. എസ്സ്. നടവരമ്പ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം

സ്വാതന്ത്ര്യത്തിന്റെ 75 അമൃതവർഷങ്ങൾ
ഗാന്ധിമരം

സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവാഘോഷങ്ങളുടെ ഭാഗമായി നടവരമ്പ് ഗവ.മോഡൽ ഹയർസെക്കന്ററി സ്കൂൾ ,വർണ്ണാഭവും ദേശീയത ഊട്ടിയുറപ്പിക്കുന്നതുമായ നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു. സ്വാതന്ത്ര്യത്തിന്റെ 75 അമൃതവർഷങ്ങൾ പിന്നിട്ട ഭാരതത്തിന്റെ ചരിത്രവീഥികളിലൂടെ വിദ്യാർത്ഥികളെ കുറച്ചെങ്കിലും നടത്താനായി എന്നത് ഈ വർഷത്തെ ഏറ്റവും മഹത്തായ പ്രത്യേകതയായി വിലയിരുത്തപ്പെടുന്നു .

ആഗസ്റ്റ് 10 ന് രാവിലെ 10 മണിക്ക് സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് എന്ന വർണ്ണശബളമായ പരിപാടി സംഘടിപ്പിച്ചു . വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും അധ്യാപക അനധ്യാപകരും തങ്ങളുടെ കയ്യൊപ്പ് ചാർത്തിക്കൊണ്ട് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു .അന്ന് തന്നെ സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധപ്പെട്ട ചിത്രരചനാ മത്സരവും നടത്തി .

ആഗസ്റ്റ് 11ന് രാവിലെ 10 മണിക്ക് രാഷ്ട്രപിതാവ് ഗാന്ധിജിയെ അനുസ്മരിച്ചുകൊണ്ട് വിദ്യാലയാങ്കണത്തിൽ ജനപ്രതിനിധികളും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഗാന്ധി മരം നട്ടു ഉച്ചയ്ക്കുശേഷം കുട്ടികളുടെ ചിത്രപ്രദർശനം സംഘടിപ്പിച്ചു.

ആഗസ്റ്റ് 12 രാവിലെ 10 മണിക്ക് ഭരണഘടനയുടെ ആമുഖം വായന. വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും ഭരണഘടന പരിചയപ്പെടാൻ ആയത് ചരിത്ര നേട്ടമായി. അന്ന് തന്നെ പ്രസംഗം മത്സരം സ്വാതന്ത്ര്യദിന ക്വിസ് എന്നീ പരിപാടികളും സംഘടിപ്പിച്ചു.

ആഗസ്റ്റ് 14ന് രാവിലെ 9 മണിക്ക് വിദ്യാലയത്തിലെ എസ് .പി .സി കുട്ടികളും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥരും സ്ഥലം ഡി.വൈ.എസ് .പി യുടെ നേതൃത്വത്തിൽ ഠാണാവിൽ നിന്ന് ബസ്റ്റാൻഡ് വരെ വർണ്ണാഭമായ സ്വാതന്ത്ര്യദിന ഘോഷയാത്ര നടത്തി.

ആഗസ്റ്റ് 15ന് രാവിലെ 9 മണിക്ക് വിദ്യാലയാങ്കണത്തിൽ എച്ച്.എസ്, എച്ച്. എസ് .എസ്, വി.എച്ച്.എസ് .ഇ മേധാവികൾ ചേർന്ന് ദേശീയ പതാക ഉയർത്തി .സ്റ്റുഡന്റ് പോലീസ് കേഡറ്റ് സ്വാതന്ത്ര്യദിന പരേഡ് നടത്തി. വിദ്യാലയത്തിലെ ഗൈഡ് ,സ്കൗട്ട് ,ജെ ആർ സി ,എൻ എസ് എസ് യൂണിറ്റുകൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു .മധുരപലഹാരം വിതരണം ചെയ്തു.

രാവിലെ 10 മണിക്ക് വിദ്യാർത്ഥികളും അധ്യാപകരും വേളൂക്കര ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച സ്വാതന്ത്ര്യദിന റാലിയിൽ പങ്കെടുത്തു.

ഇങ്ങനെ വൈവിധ്യമാർന്ന പരിപാടികളോടെ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം നിറപ്പകിട്ടോടെ കൊണ്ടാടുവാൻ നമ്മുടെ വിദ്യാലയത്തിനും ഭാഗ്യം ലഭിച്ചു എന്നത് ഏറ്റവും ചാരിതാർത്ഥ്യ ജനകമായി എന്ന് പറയാതെ വയ്യ.......