ജി. എം. യു.പി സ്കൂൾ വളപുരം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ആറ് കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികൾ,

പ്രൊജക്ടറുകൾ, കമ്പ്യൂട്ടറുകൾ, മറ്റ് അനുബന്ധ പഠനോപകരണങ്ങൾ

അടങ്ങിയ ICT സാധ്യതകൾ എന്നിവ പ്രയോജനപ്പെടുത്തി പാഠ്യ പ്രവർത്തനങ്ങൾ വിനിമയം ചെയ്യാവുന്ന ആധുനിക സൗകര്യങ്ങൾ വളപുരം ഗവ.യു.പി.സ്കൂളിൽ ഉണ്ട്.

         കേരള സർക്കാർ, വിദ്യാഭ്യാസ വകുപ്പ് ,എം .എൽ .എ ,തദ്ദേശ സ്വയംഭരണ വകുപ്പ് ,എസ്.എസ്.കെ കൈറ്റ്, ഐ.ടി അറ്റ് സ്കൂൾ, പി.ടി.എ മറ്റു അഭ്യുദയകാംക്ഷികൾ ,ക്ലബുകൾ തുടങ്ങിയ എല്ലാ മേഖലയിൽ നിന്നുമുള്ള സഹായങ്ങൾ സ്കൂളിൻ്റെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സഹായകമായിട്ടുണ്ട്. കിഫ്ബിയുടെ സഹായത്താൽ 9 മുറികൾ അടങ്ങുന്ന മൂന്നു നില കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്.

വിശാലമായ സയൻസ് ലാബ്, സയൻസ് പാർക്ക്, ലൈബ്രറി എന്നിവയും

ജൈവവൈവിധ്യ പാർക്ക് ,അടുക്കള, കിണറുകൾ, കുടിവെള്ള സൗകര്യങ്ങൾ, മൂത്രപ്പുരകൾ, ടൈൽ പതിച്ച മുറ്റം, സ്റ്റേജ്, ഓഡിറ്റോറിയങ്ങൾ, ചുറ്റുമതിൽ തുടങ്ങി കുട്ടികൾക്ക് പഠനത്തിനും സുരക്ഷിതത്വത്തിനും ആവശ്യമായ അത്യാവശ്യ സൗകര്യങ്ങൾ നിലവിൽ സ്കൂളിനുണ്ട്