ജി. എച്ച്.എസ്. പൂച്ചപ്ര/അക്ഷരവൃക്ഷം/കൊറോണ ചിന്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ചിന്തകൾ


കൊറോണ എന്ന വാക്കിൻറെ അർത്ഥം സൂര്യൻറെ ചുറ്റുമുള്ള അന്തരീക്ഷം എന്നാണ് എന്നാൽ ഇന്ന് കൊറോണ എന്ന് കേൾക്കുമ്പോൾ തന്നെ മനുഷ്യരാശിയെ കാർന്നുതിന്നുന്ന മാരക വൈറസിനെ ആണ് നാം ഓർക്കുന്നത് മൂന്ന് മാസം കൊണ്ട് ലോകമൊട്ടാകെ അയ്യായിരത്തിലധികം പേരുടെ ജീവൻ എടുക്കുകയും 10 ലക്ഷത്തോളം പേര് ബാധിക്കുകയും ചെയ്തു ഈ ഭീകര അവസ്ഥയ്ക്ക് ലോകാരോഗ്യ സംഘടന കൊടുത്ത പേരാണ് കോവിഡ് 19 അല്ലെങ്കിൽ കൊറോണ വൈറസ് ഡിസീസ് 2019. ചൈനയിലെ വുഹാൻ നഗരത്തിൽ പൊട്ടിപ്പുറപ്പെട്ടു മനുഷ്യനിൽ എത്തി ലോകത്തിൻറെ വിവിധഭാഗങ്ങളിലേക്ക് പടർന്നു പിടിച്ച ഈ വൈറസ് രോഗവ്യാപനത്തിന് തോത് കണക്കിലെടുക്കുമ്പോൾ ഒരു മഹാമാരി തന്നെ ചെറിയ പനി തൊണ്ടവേദന ശ്വാസംമുട്ടൽ എന്നീ ലക്ഷണങ്ങളിലൂടെ തുടങ്ങുന്ന ഈ രോഗം കടുത്ത ന്യൂമോണിയ എത്തുമ്പോഴേക്കും മരണകാരണമാകുന്നു രോഗബാധിതനായ ആൾക്ക് മറ്റുള്ളവരോടുള്ള സമ്പർക്കം മൂലം ആണ് പകരുന്നത് സ്പർശനം, സ്രവങ്ങൾ എന്നിവയിലൂടെ രോഗം പകരുന്നു കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് കഴുകുക, മാസ്ക് ഉപയോഗിക്കുക തുടങ്ങിയ മുൻകരുതലുകൾ ഇതിൻറെ വ്യാപനം തടയാൻ തടയും ഇതിനായി ഗവൺമെൻറ് നിശ്ചയിച്ചിരിക്കുന്ന മാർഗമാണ് ക്വാറന്റൈൻ, ലോക്ക് ഡൗൺ ഒക്കെ നമ്മൾ സ്വയം നമ്മുടെ കുടുംബത്തിൽ ബാഹ്യസമ്മർദ്ദം ഇല്ലാതെ സംരക്ഷിക്കുന്നു ഈ കോവിഡ് 19 പോലുള്ള പകർച്ചവ്യാധികൾ തടയാനും കൈകാര്യം ചെയ്യാനും സർക്കാരിനും ആരോഗ്യ പ്രവർത്തകർക്ക് മാത്രമായി കഴിയുകയില്ല സമൂഹം മുഴുവനും അതിനായി ശ്രമിക്കുകയും സഹകരിക്കുകയും ചെയ്യണം ഇങ്ങനെ ഒരു രോഗം പടരുമ്പോൾ അതിനെ ചെറുത്തു തോൽപ്പിക്കാനുള്ള അവസരവും ഉത്തരവാദിത്വവും നമുക്കുണ്ട് കോവിഡിന് എതിരായ പോരാട്ടം ഓരോ മനുഷ്യനും സ്വന്തം ദൗത്യമായി ഏറ്റെടുക്കാം


റൂബൻ പയസ്
6 A ജി എച്ച് എസ് പൂച്ചപ്ര
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം